കോട്ടയം: മഹാത്മ ഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍ക്കെതിരെ ഗവര്‍ണറെ കണ്ട് പരാതി നല്‍കാനെത്തിയ ദളിത് ഗവേഷണ വിദ്യാര്‍ഥിനിക്ക് നേരെ പോലീസ് അതിക്രമം. എംജി സര്‍വകലാശാല സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോട്ടയത്ത് എത്തിയപ്പോഴായിരുന്നു സംഭവം.
കണ്ണൂര്‍ സ്വദേശിനി ദീപാ പി മോഹനനാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ദുരനുഭവം ഉണ്ടായത്. വിദ്യാര്‍ഥിനിയെ പോലീസ് ബലമായി പിടിച്ചുമാറ്റുകയും ബലമായി ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ജീപ്പിനകത്തുവെച്ച് ഫേസ്ബുക്ക് ലൈവ് ചെയ്യാന്‍ ശ്രമിക്കുകയും വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ ബലംപ്രയോഗിച്ച് കൈക്കലാക്കുകയും ചെയ്തു. എം.ജി സര്‍വകലാശാലയിലെ നാനോ സയന്‍സ് ഗവേഷണ വിദ്യാര്‍ഥിനിയാണ് ദീപ പി മോഹന്‍.
അതേ സമയം ഒരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങരുതെന്ന് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കര്‍ശന നിര്‍ദ്ദേശം നല്കി. വിദ്യാര്‍ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളെ പോലെ പെരുമാറരുത് എന്ന് പറഞ്ഞ ഗവര്‍ണര്‍ സര്‍വകലാശാലകള്‍ സ്വയംഭരണ സ്ഥാപനങ്ങളാണെന്ന് വിസിമാരെ ഓര്‍മപ്പെടുത്തി. മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ നടന്ന മാര്‍ക്ക്ദാന വിവാദത്തെക്കുറിച്ച് പ്രത്യേകം എടുത്തു പറഞ്ഞ ഗവര്‍ണര്‍ സര്‍വകലാശാല നിയമങ്ങള്‍ അനുസരിച്ച് വേണം വൈസ് ചാന്‍സലര്‍മാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: