മുംബൈ: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പേരില്‍ ചുവപ്പ് ജിഹാദികളോടൊത്ത് വേദി പങ്കിടാനൊരുങ്ങി ആദിത്യ താക്കറെയുടെ അധ:പതന നീക്കം. ശിവസേനയുടെ സ്ഥാപക നേതാവായ ബാല്‍താക്കറെയുടെ കൊച്ചുമോനെന്ന ഖ്യാദിയുണ്ടായിട്ടും അതിനെയെല്ലാം തകിടം മറിച്ചാണ് ദേശ വിരുദ്ധ മുദ്രാവാക്ക്യം വരെ വിളിച്ചവരുമായി ആദിത്യ താക്കറെ കൈകോര്‍ക്കാനൊരുങ്ങുന്നത്. ജനുവരി അഞ്ചിന് മുംബൈയിലെ യശ്വന്ത്‌റാവോ ചവാന്‍ സെന്ററില്‍ നടക്കുന്ന സിഎഎ, എന്‍ആര്‍സി വിരോദ്ധി ഛത്ര പരിഷത്തെന്ന പരിപാടിയിലാണ് ആദിത്യ താക്കറെ പങ്കെടുക്കുന്നത്. ഛാത്ര ഭാരതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. എസ്എഫ്‌ഐ അടക്കം വിവിധ ഇടത് വിദ്യാര്‍ഥി സംഘടനകളും പരിപാടിയുടെ സംഘാടകരാണ്.

പരിപാടിയുടെ നോട്ടീസില്‍ ദേശ വിരുദ്ധ മുദ്രാവാക്ക്യങ്ങള്‍ വിളിച്ച ജെഎന്‍യു വിദ്യാര്‍ഥിയായ ഉമ്മര്‍ ഖാലിദ് അടക്കമുള്ളവരുടെ പേരുകളുണ്ട്. 2016 ഫെബ്രുവരിയില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ വച്ചായിരുന്നു ഉമ്മര്‍ ഖാലിദ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്ക്യങ്ങള്‍ വിളിച്ചത്. ഭാരത് തേരെ തുക്‌ടെ ഹോങ്കെ, ഇന്‍ഷാ അള്ളാഹ് ഇന്‍ഷാ അള്ളാഹ് എന്നീ മുദ്രാവാക്ക്യങ്ങളാണ് വിളിച്ചത്.
ദേശവിരുദ്ധ മുദ്രാവാക്ക്യം വിളിച്ചതിന് ജെഎന്‍യു വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ ജനുവരി 14ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ ഉമര്‍ഖാലിദിനെയും മര്‌റുള്ളവരെയും ചോദ്യം ചെയ്യാന്‍ രണ്ട് മാസത്തെ സമയവും ദല്‍ഹി പോലീസിന് കോടതി അനുവദിച്ചിരുന്നു.
ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥി നേതാവ് ഹമാദൂര്‍ റഹ്മാന്‍, എഎംയുഎസ്‌യു പ്രസിഡന്റ് സല്‍മാന്‍ ഇംത്യാസ് എന്നിവരുടെ പേരുകളും പരിപാടിയുടെ നോട്ടീസില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. കൊടുംഭീകരന്‍ അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയില്‍ ഒപ്പുവച്ച ജാവേദ് അഖ്തറും പൗര്തവ നിയമത്തിനെതിരായ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരോടൊപ്പം കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളുടെ സാന്നിധ്യം അതിശയിപ്പിക്കുന്നില്ല. എന്നാല്‍ ബാല്‍താക്കറെയുടെ കൊച്ചുമോനും മഹാരാഷ്‌ട്ര സര്‍ക്കാരിലെ മന്ത്രിയുമായ ആദിത്യ താക്കറെ ഇത്തരമൊരു പരിപാടിയില്‍, അതും ദേശവിരുദ്ധ മതതീവ്രവാദികള്‍ക്കൊപ്പം വേദി പങ്കിടുന്നുണ്ടെന്ന് അറിയുന്നതാണ് ഞെട്ടിക്കുന്ന കാര്യം.
ഇന്ത്യയില്‍ ഒരു നുഴഞ്ഞു കയറ്റക്കാരനെ പോലും തങ്ങാന്‍ അനുവദിക്കരുതെന്നായിരുന്നു ബാല്‍താക്കറെയുടെ നിലപാട്. ജീവിതാവസാനം വരെ അദ്ദേഹം ഹിന്ദുത്വത്തിന് വേണ്ടി ജീവിച്ചു. ഹിന്ദുഹൃദയസാമ്രാട്ട് എന്ന് അറിയപ്പെടുകയും ചെയ്തു.
കോണ്‍ഗ്രസും എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് ശിവസേന മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും ഹിന്ദുത്വവും ദേശീയതയും കൈമോശം വരുത്തില്ലെന്നാണ് അണികള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് ശിവസേനയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം.
















