ജോധ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ പാര്‍ട്ടികള്‍ ആവുന്നത്ര കള്ളം പ്രചരിപ്പിച്ചോളൂ, ഞങ്ങളുടെ അടുത്ത് സത്യം ഞങ്ങള്‍ എത്തിക്കും. നിയമത്തില്‍ നിന്ന് പിന്നോട്ട് പോകുമെന്ന് ആരും കരുതേണ്ട്. നിയമത്തില്‍ രാഹുല്‍ ഗാന്ധിയുമായി പരസ്യസംവാദത്തിന് തയാറാണ്. രാഹുല്‍ ഈ നിയമം വായിച്ചിട്ടുണ്ടോ എന്നറയില്ല. ഇനി വായിച്ചിട്ടില്ലെങ്കില്‍ രാഹുല്‍ ആവശ്യപ്പെട്ടാല്‍ സിഎഎ നിയമം ഇറ്റാലിയന്‍ ഭാഷയില്‍ തര്‍ജമ ചെയ്തും നല്‍കാം. പീഡനം അനുഭവിക്കുന്നവര്‍ക്ക് ആശ്രയം നല്‍കാനുള്ളതാണ് സിഎഎ.
വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി തെറ്റിദ്ധാരണ പരത്തുകയാണ് കോണ്‍ഗ്രസും മമത ബാനര്‍ജിയും. എല്ലാ പാര്‍ട്ടികളും ഒന്നിച്ചു എതിര്‍ത്താലും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ബിജെപി പിന്നോട്ടു പോകില്ല. നാലു വോട്ടിനു വേണ്ടി വീരസവര്‍ക്കറെ പോലും അപമാനിക്കാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത്. ഇതില്‍ അവര്‍ ലജ്ജിക്കേണ്ടതാണ്. സിഎഎ സംബന്ധിച്ച രാജ്യമെമ്പാടും ബോധവത്കരണം ശക്തമായി നടപ്പാക്കും. പൗരത്വ പ്രശ്‌നത്തില്‍ സമാനമായ നിലപാട് സ്വീകരിച്ച ഗാന്ധിജിയും നെഹ്‌റുവും വര്‍ഗീയവാദികള്‍ ആയിരുന്നോ എന്നു കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അമിത് ഷാ.
















