ന്യൂദല്ലി: കേരളം തയ്യാറാക്കിയ നിശ്ചല ദൃശ്യത്തിന് പ്രദര്‍ശന അനുമതി ലഭിക്കാത്തത് നിലവാരമില്ലാത്തതിനാലെന്ന് വ്യക്തമാക്കി ജൂറി അംഗം. മലയാളിയായ ജയപ്രഭ മേനോനാണ് കേരളത്തിന്റെ പ്ലോട്ട് ഒഴിവാക്കപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്. അനുമതിക്കായി കേരളം സമര്‍പ്പിച്ച പ്ലോട്ടുകള്‍ സ്ഥിരം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയില്ല. സ്ഥിരം പ്രദര്‍ശിപ്പിക്കുന്ന തിടമ്പേറ്റിയ ആനയും കലാമണ്ഡലവും വള്ളംകളിയും തെയ്യവും വള്ളംകളിയും മാണ് ഇത്തവണയും പ്ലോട്ടിന്റെ ഇതിവൃത്തത്തില്‍ വന്നിട്ടുള്ളതെന്നും അതിനാലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് കമ്മിറ്റി പ്രദര്‍ശനാനുമതി നല്‍കാതിരുന്നതെന്നും ജയപ്രഭ മേനോന് പറഞ്ഞു.
കേരളത്തിന്റെ പ്ലോട്ടിന് റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശനാനുമതി ലഭിക്കാത്ത സംഭവത്തെ രാഷ്ട്രീയ വല്ക്കരിക്കാന് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചിരുന്നു. നിയമ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് ഇതേ സംബന്ധിച്ച് വാസ്തവ വിരുദ്ധമായി വിവാദപരമായ പ്രസ്താവനകളും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: