കൊച്ചി: മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ മടിക്കുന്നു. ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ചടങ്ങില്‍ സി. അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ. സുവര്ണ്ണജൂബിലെ ആഘോഷത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അച്യുതമേനോന്റെ പേര് മനപ്പൂര്‍വ്വം വിസ്മരിച്ചെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിലൂടെ കുറ്റപ്പെടുത്തി.
ചരിത്ര വസ്തുതകളെ പിണറായി വിജയന് ഒഴിവാക്കി. ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ഇതിലൂടെ ചോദ്യം ചെയ്യുന്നത്. ഉദ്ഘാടന പ്രസംഗത്തില്‍ അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്ര വസ്തുതകളുടെ മനഃപൂര്‍വമായ തമസ്കരണമാണെന്നും മുഖപ്രസംഗം പറയുന്നു.
ചരിത്രത്തോടു സത്യസന്ധത പുലര്‍ത്താതെ അതിനെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തില്‍ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല. വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചരിത്രം രേഖപ്പെടുത്തപ്പെടുത്തുന്നത്. അല്ലാതെ കെട്ടുകഥകളല്ലെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: