തിരുവനന്തപുരം: ഈ പുതുവര്‍ഷവും മദ്യ വില്‍പ്പനയില്‍ റെക്കോഡിട്ട് കേരളം. പുതുവര്‍ഷത്തലേന്ന് കേരളം കുടിച്ചത് 68.57 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് എട്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കേരള ബിവറേജസ് കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്താണ് ഏറ്റവുമധികം വില്‍പ്പന നടന്നത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ മദ്യവില്‍പ്പന ശാലയില്‍ നിന്ന് പുതുവര്‍ഷത്തലേന്ന് വിറ്റഴിക്കപ്പെട്ടത് 88 ലക്ഷം രൂപയുടെ മദ്യമാണ്.
അതേസമയം, ക്രിസ്മസ് ദിനത്തില്‍ 69.57 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.94 കോടി രൂപയുടെ വര്‍ദ്ധനയാണ് ബെവ്കോ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ ഇക്കുറിയും നെടുമ്പാശ്ശേരി ബെവ്കോ ഔട്ട്ലെറ്റാണ് മദ്യ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്. 270 ബെവ്കോ ഔട്ട്ലെറ്റുകളില്‍ നിന്നാണ് 69.57 കോടി രൂപയുടെ കച്ചവടം നടന്നിരിക്കുന്നത്.
കേരളത്തിലാകെ 36 ഔട്ട്ലെറ്റുകളും മൂന്ന് ബിയര്‍ പാര്‍ലറുകളുമുള്ള കണ്‍സ്യൂമര്‍ഫെഡ് ഡിസംബര്‍ 24നു മാത്രം വിറ്റത്ത് 9.46 കോടി രൂപയുടെ മദ്യമാണ്. ക്രിസ്മസ് -ന്യൂ ഇയര്‍ ഉള്‍പ്പെടുന്ന 10 ദിവസത്തെ വില്‍പ്പനയിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 522 കോടിയാണ് ഈ കാലയളവിലെ വില്‍പ്പന. കഴിഞ്ഞ വര്‍ഷം ഇത് 512 കോടിയായിരുന്നു.
















