വ്യാജചരിത്ര നിര്‍മിതി മാത്രം അറിയുന്ന കമ്യൂണിസ്റ്റുകാര്‍ക്കും സഖാവ് എം. സ്വരാജിനും ബ്രിട്ടന് നാടുകടത്തിയ സയ്യദ് പൂക്കോയ തങ്ങളെ മാത്രമേ ഓര്മ കാണൂ. മലബാറിലെ സ്വാതന്ത്ര്യ സമരം എന്ന് സ്വരാജ് അടയാളപ്പെടുത്തിയ 1921ലെ ഹിന്ദു വംശഹത്യയെക്കുറിച്ച് കമ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാട് വിളിച്ചത് ലഹള എന്നാണ്. ബ്രിട്ടന് എതിരെയാണ് സമരം നടന്നതെങ്കില്‍ എന്തിനാണ് ഇഎംഎസ്സിന്റെ കുടുംബം നാടുവിട്ടു പോകേണ്ടിവന്നത്; വീട്ടിലെ കാവല്‍ക്കാരായ മുസ്ലിങ്ങളെ പറഞ്ഞുവിട്ടത്. ചരിത്രത്തെ എക്കാലവും വളച്ചൊടിച്ചവരാണ് കമ്യൂണിസ്റ്റുകാര്‍. പാര്‍ലമെന്ററി വ്യാമോഹത്തിനു വേണ്ടി ന്യൂനപക്ഷ വോട്ടിനായി, ഹിന്ദുക്കളെ കൊന്നൊടുക്കിയ 1921ലെ കലാപത്തിനു നേതൃത്വം നല്കിയ ആലി മുസ്ലിയാരേയും പൂക്കോട്ടൂര്‍ തങ്ങളെയും വീരന്മാരാക്കുന്നതിലൂടെ നിങ്ങള്‍ ക്രൂരത കാണിക്കുന്നത് വള്ളുവനാടും ഏറനാടും കൊല്ലപ്പെട്ട ആയിരങ്ങളുടെ പിന്തലമുറയോടുകൂടിയാണ്.
ബി.ആര്. അംബേദ്കര്‍ എഴുതിയ പാക്കിസ്ഥാന് അല്ലെങ്കില്‍ ഇന്ത്യാ വിഭജനം എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ട് ‘ഖിലാഫത്ത് പ്രക്ഷോഭം മാപ്പിളമാരെ ആകെ ഇളക്കി. ലഹള യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റിനെ പുറംതള്ളി ഒരു ഇസ്ലാമിക ഭരണം സ്ഥാപിക്കലായിരുന്നു യഥാര്‍ത്ഥ ഉദ്ദേശ്യം. ഒരു ആലിമുസ്ലിയാരെ രാജാവായി വാഴിച്ചു. ഏറനാടും വള്ളുവനാടും ഖിലാഫത്ത് രാജ്യമായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ഗവണ്മെന്റിന് എതിരെയുള്ള കലാപം എന്ന നിലയില്‍ ഇതെല്ലാം മനസ്സിലാക്കാവുന്നതെയുള്ളൂ’. തുടര്‍ന്ന് അദ്ദേഹം എഴുതി ‘ എന്നാല്‍ എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത്, മലബാറിലെ ഹിന്ദുക്കള്‍ക്ക് നേരെ മാപ്പിളമാര്‍ കാട്ടിയ വിക്രിയകളാണ്. ബലം പ്രയോഗിച്ച് മതപരിവര്‍ത്തനം, ക്ഷേത്ര ധ്വംസനം, ഗര്‍ഭിണികളായവരെ വെട്ടിപ്പിളര്‍ക്കുക എന്നുവേണ്ടാ, മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തത്തിന്റെ എല്ലാ ദുഷ്ടതകളും ഹിന്ദുക്കളുടെ മേല്‍ മാപ്പിളമാര്‍ നടത്തി.
എഴുതപ്പെട്ട ഈ വസ്തുതകളെ നിരാകരിക്കാന്‍ അംബേദ്കറേക്കാള്‍ ചരിത്രബോധവും സാമൂഹിക വീക്ഷണവുമുള്ള സ്വരാജ് എംഎല്‍എയ്ക്ക് മാത്രമെ കഴിയൂ. ആലി മുസ്ലിയാര് സ്ഥാപിച്ചത് മതരാജ്യമാണെന്ന അംബേദ്കറുടെ നിഗമനമാണോ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പുത്തന്‍ അടവ് നയത്തിനായി സ്വരാജ് കണ്ടെത്തിയ നിഗമനമാണോ പൊതുസമൂഹം സ്വീകരിക്കുക എന്നു നമുക്ക് കാണാം.
തുര്‍ക്കിയിലെ ഖലീഫയ്ക്ക് രാജ്യം നഷ്ടപ്പെട്ടപ്പോള്‍ ജീവന് നഷ്ടപ്പെട്ടത് ഏറനാട്ടിലെ ഹിന്ദുവിന്റെതാണ്. 1921 ഒക്ടോബര്‍ 21ലെ യങ് ഇന്ത്യയില്‍ ഗാന്ധിജി എഴുതി ഫഫ എന്റെ ഹൃദയത്തില്‍ നിന്നും രക്തം വാര്‍ന്നൊലിക്കുകയാണ്. അവര്‍ (മുസ്ലിങ്ങള്‍) ഹിന്ദു വീടുകള്‍ കൊള്ളയടിക്കുന്നു. നൂറുകണക്കിനു സ്ത്രീ പുരുഷന്മാരെ ഭവനരഹിതരാക്കുന്നു, എന്റെ വേദനയ്ക്കതിരില്ല. ഹിന്ദുക്കളെ മുസ്ലിം മതത്തിലേക്ക് ബലാത്കാരമായി മതംമാറ്റാന്‍ ശ്രമിച്ചതോര്ക്കുമ്പോള് ഞാന്‍ നീറിപ്പോകുന്നു. മഹാത്മാഗാന്ധി പറഞ്ഞത്, സ്വരാജ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞ സ്വാതന്ത്ര്യസമരമെന്ന ഹിന്ദുകൂട്ടക്കൊലയെക്കുറിച്ചാണ്.
സഖാവ് സ്വരാജിന് മമ്പുറം നാടും കൊന്നാര മഖാമും മാത്രമേ ഒര്മയുണ്ടാകൂ. എന്നാല്‍, ചങ്കുവെട്ടിയും തൂവൂര്ക്കിണറും ഓര്‍മകാണില്ല. ലഹളക്കാരുടെ കൈയില്‍ നിന്നും രക്ഷപ്പെട്ട കിളികുന്നിന്മേല് ചാമി സ്വന്തം അനുഭവം വിവരിക്കുന്നത് ഇങ്ങനെയാണ്. എന്റെ വീട്ടില്‍ നിന്നും മുണ്ടനടി മൊയ്തു എന്നെ പിടിച്ചുകോണ്ടുപോയി സുമാര്‍ നാല്പ്പതില് പരം ഹിന്ദുക്കളെ വെട്ടിക്കൊന്നിട്ട തൂവൂരിലെ പൊട്ടതാട്ട് കിണറ്റിലേക്ക് കൈ രണ്ടും പിറകില്‍ കെട്ടിയാണ് കൊണ്ടുപോയത്. അന്നെനിക്ക് 16 വയസ്സുണ്ട്. കിണറിനടുത്ത് താമസിക്കുന്ന സെയ്തലവി കുട്ടി ഹാജിയാണ് എന്നെ കണ്ട് കെട്ടഴിച്ച് വിട്ടത്(മാപ്പിള ലഹള സുവനീര്‍ പേജ് 32 രക്ഷപ്പെട്ട നിരവധിയാളുകളുടെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സ്വരാജിന്റെ ജനകീയ സ്വാതന്ത്ര്യ സമരത്തില്‍ ഉയര്‍ന്നത് തക്ബീര്‍ വിളികളായിരുന്നു.
കെപിസിസി പ്രസിഡന്റായിരുന്ന കെ. കേളപ്പന് മാപ്പിള കലാപത്തെ കുറിച്ച് കേസരി വാരികയില്‍ എഴുതിയ ലേഖനത്തില്‍ ഹിന്ദു വംശഹത്യയുട കാരണം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം എഴുതി മലബാറില്‍ 1921 ന് മുമ്പ് 50 ല്‍ പരം കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്, എല്ലാം തന്നെ ഏറനാട് താലൂക്കില്‍ ആയിരുന്നു. ലഹളയുടെ കാരണങ്ങള്‍ പലതായിരുന്നു. എന്നാല്‍ പ്രബലമായ കാരണം കാഫിറുകളെ കൊന്നാല്‍, അവരുടെ ക്ഷേത്രങ്ങള്‍ തകര്‍ത്താല്‍, അവരെ മതം മാറ്റിയാല്‍ സ്വര്‍ഗ്ഗംകിട്ടും എന്ന പ്രബലമായ വിശ്വാസമാണ്. (മാപ്പിള കലാപം സ്മരണിക പേജ് 38) തുടര്‍ന്ന് കേരള ഗാന്ധി എഴുതി ഖിലാഫത്തിന്റെ പര്യവസാനം ഇന്ത്യ ഒരു ഇസ്ലാമിക രാഷ്ട്രമായി മാറും എന്ന് മലബാറിലെ മാപ്പിളമാര്‍ ധരിച്ചു എന്നതിന്റെ തെളിവുകളാണ് പിന്നീട് നടന്ന സംഭവങ്ങള്‍. പൂക്കോട്ടൂര്‍ മാപ്പിളമാര്‍ക്ക് ഒരു ബുദ്ധിതോന്നി ഇവിടെ രണ്ട മതങ്ങള്‍ വേണ്ട. ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്ത് ഇസ്ലാമിക രാഷ്ട്രം നിര്‍മ്മിക്കാം എന്നവര്‍ തീരുമാനിച്ചു. കെപിസിസി സെക്രട്ടറി കെ.മാധവന് നായരെ പോലും മതം മാറ്റാന്‍ ശ്രമങ്ങള്‍ നടന്നു.
ചരിത്രം എന്നത് നിങ്ങള്‍ സൃഷ്ടിക്കുന്നത് പോലെയല്ല. മഹാത്മാ ഗാന്ധി, ബി.ആര്. അംബേദ്കര്‍, ആനിബസന്റ്, കെ.പി. കേശവമേനോന്, കെ. മാധവന് നായര്‍, കെ. കേളപ്പന്, ആര്.സി. മജൂംദാര്‍ എന്നിവരെഴുതിയ നേര്‍സാക്ഷ്യങ്ങളാണ് ചരിത്ര വസ്തുതകള്‍.
കേരളനിയമസഭയില്‍ സ്വരാജ് എംഎല്‍എയുടെ പ്രസംഗത്തിന് കയ്യടിച്ച കോണ്ഗ്രസ്സുകാര്, കെ.പി. കേശവമേനോന് ഗാന്ധിജിക്ക് അയച്ച ്പ്രസ്താവന വായിക്കണം. ‘ഹിന്ദുക്കള്‍ക്ക് നേരെ മാപ്പിളമാര്‍ നടത്തിയ ആക്രമണങ്ങള്‍ സത്യമാണ്. ഒരു യഥാര്‍ഥ അഹിംസാവാദിയായ നിസ്സഹകരണവാദിക്ക് മാപ്പിള ലഹളക്കാരുടെ പ്രവര്‍ത്തികളെ അഭിനന്ദിക്കാനാകില്ല’. സ്വരാജ്, നിങ്ങള്‍ കേരള നിയമസഭയില്‍ മഹത്വവല്‍ക്കരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും, പൂക്കോയ തങ്ങളും അവരുടെ കൂട്ടാളികളും ചെയ്തുകൂട്ടിയ ക്രൂരതകളെ, വര്‍ഗ്ഗ സമരമെന്നൊ, കര്‍ഷക സമരമെന്നൊ, സാമ്രാജ്യത്വ ചെറുത്ത് നില്പ്പെന്നൊ സ്വാതന്ത്ര്യ സമരമെന്നോ എന്തുപേരിട്ട് വിളിച്ചാലും ഹിന്ദു വംശഹത്യ എന്ന സത്യത്തെ നിങ്ങള്‍ക്ക് മൂടി വെയ്ക്കാനാകില്ല. 1921ല്‍ മലബാറില്‍ ഹിന്ദുവിന്റെ രക്തത്തുള്ളികള്‍ നോക്കി മഹാകവി കുമാരനാശാന് എഴുതിയ ദുരവസ്ഥ എന്ന കാവ്യം മതി മലയാളിയുള്ള കാലം ആ ഹിന്ദു വംശഹത്യ ഓര്‍ക്കാന്‍.
അശങ്കാജനകമായ കാഴ്ചയാണ് കേരള നിയമസഭയില്‍ കണ്ടത്. പാക്കിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും ബംഗ്ലാദേശിലേയും നുഴഞ്ഞുകയറ്റക്കാരന് കൂടി ഇന്ത്യന്‍ പൗരത്വ വേണം എന്ന് കേരള നിയമസഭ ചര്‍ച്ച ചെയ്യുമ്പോള്‍ ഓര്മ വരുന്നത് മലബാര്‍ കലാപത്തിനു ശേഷം കേരളത്തിലെത്തിയ രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ വാക്കുകളാണ്.
”മലബാറിലെ മാപ്പിള ലഹള കഴിഞ്ഞ ഉടന്‍ ഞാന്‍ അവിടെപ്പോയിരുന്നു. 10 ലക്ഷം മുഹമ്മദീയരെ 40 ലക്ഷം ഹിന്ദുക്കള്‍ ഭയപ്പെട്ടിരുന്ന ആ കാഴ്ച ഞാന്‍ അന്ന് അവിടെ എന്റെ കണ്ണുകള്‍ കൊണ്ട് കണ്ടു” ഇന്ന് ആ ഭയം നിങ്ങള്‍ക്കാണ്, 139 പേര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: