ആലപ്പുഴ: യുവതിയെ മാനഭംഗപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ.
പുന്നപ്ര തെക്ക് പഞ്ചായത്ത് വെളിത്തറ പണിക്കര്‍വേലി വീട്ടില്‍ നജ്മലിനെ(30)യാണ് ആലപ്പുഴ അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജ് പി.എന്‍. സീത ശിക്ഷിച്ചത്. 2011ന് ജനുവരി നാലിനാണ് സംഭവം.
ഭവനഭേദനം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗ ശ്രമം, സ്വര്‍ണാഭരണ മോഷണം, പ്രതിയുടെ ശരീരത്തെ മുറിവുകള്‍, ആയുധം കൊണ്ടണ്ടുള്ള ഉപദ്രവിക്കല്‍, പിടിച്ചുപറി, എന്നിവ വിചാരണ വേളയില്‍ കോടതി പരിഗണിച്ചിരുന്നു.
മൂന്നു മാസം കൊണ്ടണ്ടാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. ഒന്നു മുതല്‍ 20 സാക്ഷികളെയും ഒന്നു മുതല്‍ 40 വരെ പ്രമാണങ്ങളും പോലീസ് ശേഖരിച്ച തൊണ്ടണ്ടികളും കോടതി വിചാരണ വേളയില്‍ പരിശോധിച്ചു.
ആലപ്പുഴ സൗത്ത് സിഐ ഷാജിമോന്‍ ജോസഫാണ് കേസ് അന്വേഷിച്ചത്. വിവിധ വകുപ്പുകളിലായി 34 വര്‍ഷത്തെ ശിക്ഷ വിധിച്ചെങ്കിലും, പത്തു വര്‍ഷം അനുഭവിച്ചാല്‍ മതി.
പിഴയായ 1.20 ലക്ഷം രൂപ ക്രൂരകൃത്യത്തിന് ഇരയായ യുവതിക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. ഗീത, അഡ്വ. പി.പി. ബൈജു എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടണ്ടി ഹാജരായി.
ആലപ്പുഴ തിരുവമ്പാടിയില്‍ ജാക്വിലിന്‍ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലും റിമാന്‍ഡ് പ്രതിയാണ് നജ്മല്‍. ഈ കേസില്‍ വിചാരണ നടക്കുകയാണ്. ഈ രണ്ടണ്ട് കേസുകളിലെയും കുറ്റകൃത്യത്തിന്റെ ശൈലി ഒരുപോലെയായിരുന്നു.
















