ശിവഗിരി: ശിവഗിരിമഠത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് ശ്രീനാരായണ ഗുരുവിന്റെ മഹാസാമധിയും ശാരദാമഠവും മഹാസമധി ഗൃഹവും പൊളിച്ച് കളയുമോ എന്ന് ശ്രീനാരായണ ധര്‍മ്മസഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ. തീര്‍ത്ഥാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കവെയാണ് പിണറായിസര്‍ക്കാരിന്റെ വഞ്ചനകള്‍ എണ്ണിഎണ്ണിപ്പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ശിവഗിരിമഠത്തെ വെല്ലുവിളിക്കരുതെന്നും ജനപ്രതിനിധികള്‍ അവരുടെ കര്‍ത്തവ്യം ചെയ്തില്ലെങ്കില്‍ ശ്രീനാരായണീയര്‍ സംഘടിച്ച് കര്‍ത്തവ്യം ചെയ്യിക്കണമെന്നും ശ്രീനാരായണീയര്‍ സംഘടിക്കാതിരിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുവെന്നും വിശുദ്ധാനന്ദ.
തീര്‍ത്ഥാടന സമ്മേളനത്തിനുള്ള സ്ഥിരം ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണത്തിന് മുന്‍സിപ്പാലിറ്റി അടക്കമുള്ള ചില കേന്ദ്രങ്ങള്‍ നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് തടസം നില്ക്കുന്നു. ‘നുമുക്ക് ജാതിയില്ലാ’ വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മ്യൂസിയം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 5.5 കോടി അനുവദിച്ചു. അതും മുടക്കി. മഹാസമാധിയുടെ നവതിയാഘോഷത്തിന്റ ഭാഗമായി നിര്‍മ്മാണം ആരംഭിച്ച അന്നക്ഷേത്രയുടെ നിര്‍മ്മാണവും മുടക്കി. നിയമങ്ങളും ചട്ടങ്ങളും പറഞ്ഞ് രാഷ്ട്രീയക്കാര്‍ തടസവാദം ഉന്നയിക്കുകയാണ്. രാഷ്ട്രീയക്കാര്‍ സന്മനസ് കാണിക്കണം. അല്ലങ്കില്‍ സന്മനസ് ഉണ്ടക്കാന്‍ ഒന്നിച്ച് ചേരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. യാഥാര്‍ത്ഥ്യം പറയുമ്പോള്‍ അത് മതപരമായോ രാഷ്ട്രീയമായോ കാണരുത്. കര്‍ത്തവ്യം നിര്‍വഹിക്കേണ്ടവര്‍ അത് നിരാകരിക്കുമ്പോള്‍ നിര്‍വഹിപ്പിക്കുവാന്‍ നമുക്ക് കഴിയണം. നിയമങ്ങളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തന്റെ പ്രവൃത്തി കണ്ട് വെല്ലുവിളിച്ചയാളാണ് ഗുരുദേവന്. അതേപാതയില്‍ അണിനിരക്കണമെന്നും വിശുദ്ധാനന്ദ പറഞ്ഞു.
ഗുരുവിന്റെ വചനങ്ങള്‍ പ്രസംഗിക്കുന്നുണ്ട്. എന്നാല്‍ നിങ്ങള്ളൊക്കെ ഗുരുവിന്റെ വിശ്വാസങ്ങള്‍അനുസരിച്ച് ജീവിച്ചാല്‍ മതിയെന്നും സംഘടിക്കാന്‍ പാടില്ലെന്നും മത രാഷ്ട്രീയ സംഘടിത ശക്തികള്‍ പറയുന്നു. ശ്രീനാരായണീയ വിശ്വാസികള്‍ അന്യവത്കരിക്കപ്പെടുകയാണ്. വിവിധ രംഗങ്ങളില്‍ ശ്രീനാരായണീയ വിശ്വാസികള്‍ എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കപ്പെടണം. ഇതിന് ഗുരുദേവ വിശ്വാസികള്‍ നിന്നുകൊടുക്കോണ്ടതുണ്ടോ എന്ന ഉറക്കെ ചിന്തിക്കണം. ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ അധകൃതകര്‍ക്ക് എത്രമാത്രം സ്വാതന്ത്ര്യം ഉണ്ട്. അവിടത്തെ ഭരണ നിയന്ത്രണങ്ങളൊക്കെ നമ്മുടെ ശതമാനക്കണക്ക് നമ്മള് മനസ്സിലാക്കണം. ക്ഷേത്രങ്ങള്‍ മുതല്‍ സെക്രട്ടേറിയേറ്റ് വരെ ചെന്നാലും ഇതാണ് സ്ഥിതി. ഇവിടുത്തെ സാധാരണക്കാരില്‍ നിന്നും കിട്ടുന്നധനം എവിടേക്ക് ഒഴുകിപ്പോകുന്നു വെന്നും റവന്യൂ അരുടെയൊക്കകയ്യില്‍ ഇരിക്കുന്നു വെന്നും നാം തിരിച്ചറിയണം. ഇതൊക്കെ പറയുമ്പോള്‍ തീകൊളുത്തുകയാണെന്ന് ആരും വിചാരിക്കണ്ട. യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യമായി കാണണമെന്നും സ്വാമി പറഞ്ഞു.
സ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്
സ്വാമി വിശുദ്ധാനന്ദയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം
‘ഗുരുവിന്റെ വചനങ്ങള്‍ രാഷ്ട്രീയ സാംസകാരിക നായകരെല്ലാം പറയുന്നുണ്ട്. ശ്രീനാരായണീയര്‍ അത് പിന്തുടരണം എന്ന് നിഷ്കര്‍ഷിക്കുന്നു. നിങ്ങളൊള്ളൊക്കെ ഗുരുവിന്റെ വിശ്വാസങ്ങള്‍അനുസരിച്ച് ജീവിക്കണം. സംഘടിക്കാന്‍ പാടില്ല. വിശ്വാസത്തിന്റെ ഭാഗമായി നിങ്ങല്‍ നിന്നാല്‍ മതിയെനന്നാണ് സംഘടിത ശക്തികള്‍ പറയുന്നത്. യധാര്ഥ്യത്തില് ശ്രീനാരായണീയ വിശ്വാസികള്‍ അന്യവത്കരിക്കപ്പെടുകയാണ്. വിവിധ രംഗങ്ങളില്‍ ശ്രീനാരായണീയ വിശ്വാസികള്‍ എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കപ്പെടണം. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇതിന് ഗുരുദേവ വിശ്വാസികള്‍ നിന്നുകൊടുക്കോണ്ടതുണ്ടോ എന്ന ഉറക്കെ ചിന്തിക്കണം. രാഷ്ട്രം ബഹുമാനിച്ച്ത കൊണ്ട് കാര്യമായില്ല. ഭരണഘടന തയ്യാറാക്കിയ അംബേദ്കറുടെ സ്വപ്നം എത്രത്തോളം യാധാര്ത്യ് മായെന്ന് നാംതിരിഞ്ഞുനോക്കണം. തീര്‍ത്ഥാടന മണ്ഡപം ഇങ്ങനെ ആയതില്‍ നമുക്കൊക്കെ ലഞ്ജ തോന്നിയില്ലേ. ഏതാണ്ട് അറുപത് വര്‍ഷം മുമ്പ് ഗവണ്മെന്റിന്റെ ചെലവില്‍ ഇതിന്റെ അടിയിലുള്ള തോടിന് മുകളിലൂടെ കവര്ചെയത് അവര്‍തന്നെ ചെയ്തു തന്നതാണ്. ഇവിടെ ഒരു സ്ഥിരം ആഡിറ്റോറിയം പണിയുന്നതിന് എന്തിനാണ് തടസ്സം നില്കുന്നത്. കഴിഞ്ഞ അറുപത് വര്‍ഷവും താത്കാലിക പന്തില്‍ ആണ് തീര്‍ത്ഥാടന സമ്മേളനം നനടന്നത്. ഒരു വലിയ മനസ്സിന് ഉടമയുടെ സംഭാവനകൊണ്ട് ഇത്രയും ചെയ്ത് തീര്‍ത്തപ്പോള്‍ അതിന് നമ്മുടെ ഭരണ കേന്ദ്രങ്ങള്‍ എന്തിന് തടസ്സം നില്കുന്നു. ആരുടെയെങ്കിലും പരാതിയുണ്ടെന്ന് പറഞ്ഞ് അങ്ങനയൊക്കെ നില്കാമോ . നിന്നുകൂട. നിയമങ്ങളെയും അനാചാരങ്ങളേയും അന്ത വിശ്വാസങ്ങളെയും അധര്‍മ്മങ്ങളേയും വെല്ലവുവിളിച്ച ശ്രീനാരായാണ ഗുരുദേവന് തന്റെ പ്രവൃത്തികൊണ്ട് വെല്ലുവിളിച്ച ഗുരുദേവന്,ക്ഷേത്രങ്ങളില്‍ കടന്ന് ചെല്ലാന്‍ അധികാരം ഇല്ലാത്തവര്രോട് ഗുരുപറഞ്ഞഥ് അവിടേക്ക് പോകണ്ട, നമ്മുടെ ക്ഷേത്രങ്ങളിലേക്ക് പോകാം എന്നാണ്. നാം എത്രമാത്രം ഇന്നും അത് ഉള്‍ക്കൊള്ളുന്നുണ്ടോ. ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങലിലൊക്കെ അധകൃതകര്‍ക്ക് എത്രമാത്രം സ്വാതന്ത്ര്യം ഉണ്ട്. അവിടെക്ക് ഇന്നും കടന്ന് ചെല്ലാന്‍ സ്വാതന്ത്ര്യം ഉണ്ടോ. അവിടത്തെ ഭരണ നിയന്ത്രണങ്ങലൊക്കെ നമ്മുടെ ശതമാനക്കണക്ക് നമ്മള് മനസ്സിലാക്കിയതാണ്. സെക്രട്ടേറിയേറ്റില്‍ കടന്നാനലും വിദ്യാസതലത്തിലും, ഉദ്യോഗസ്ഥതലത്തിലും ഇതൊക്കെയാണ് സ്ഥിതി. ഇവിടുത്തെ സാധാരണക്കാരില്‍ നിന്നും കിട്ടുന്നധനം എവിടേക്ക് ഒഴുകിപ്പോകുന്നു. ഇവിടത്തെ റവന്യൂ അരുടെയൊക്കകയ്യില്‍ ഇരിക്കുന്നു. ഇതൊക്കെ നാം തിരിച്ചറിയണം. ഇതൊക്കെ പറയുമ്പോള്‍ തീകൊളുത്തുകയാണെന്ന് ആരും വിചാരിക്കണ്ട. യാധാര്‍ത്ഥ്യങ്ങളെ യാധാര്‍ത്ഥ്യമായി കാണണം.ഗുവിന്റ മഹാസാമധിയുടെ നവതിയാഘോഷം നടത്തിയപ്പോള്‍ നൂറുരൂപ വെച്ച് ശേഖരിച്ച് പമിതുടങ്ങിയ ക്ഷേത്രം ഇപ്പോഴും അതേ പടി നല്കുന്നു.1.87 കോടി എസ്എന്‍ഡിപിയോഗത്തിന്റെയും ശ്രീനാരായണധര്‍മ്മ സംഘത്തിന്റെയും ഭരാധികാരിയുടെ പേരില്‍ ബാങ്കില്‍ കിടക്കുന്നു. അത് എടുത്ത് ചെലവാക്കാന്‍ ഒരുവര്‍ഷമായി കഴിയുന്നില്ല. അതിനും തടസ്സം.
‘നമുക്ക് ജാതിയില്ലാ വിളംബര’ത്തിന്റെ ശദാബ്ദി ആഘോഷിച്ചത് കേരള ഗവണ്മെന്റാണ്. ആ ഗവണ്മെന്റ് തന്നെ അഞ്ച് കോടി തന്നു. അതിനൊരു മ്യൂസിയം പണിയാന്‍. ആ മ്യൂസിയത്തിന്റെ പണി കുറേ കഴിഞ്ഞു. ഇപ്പോള്‍ അതും തടസ്സപ്പെട്ടിരിക്കുന്നു. ഇതൊക്കെ തുറന്ന വേദിയില്‍ പറയാതിരിക്കാന്‍ പറ്റില്ല. കഴിഞ്ഞ വര്‍ഷം ചെറുതായിട്ടൊക്കെ സൂചിപ്പിച്ചതാണ്. നമ്മുടെ രാഷ്ട്രീയ സംഘടനാ നേതാക്കള്‍ ഉള്ള വേദിയില്‍ പറയാതിരിക്കാന്‍ ഒക്കത്തില്ല. അതുകൊണ്ടിതൊക്കെ സംഘടം കൊണ്ട് പറഞ്ഞുപോവുകയാണ്. ഈ ഇരിക്കുന്ന നിരമുഴുവന്‍ ശിവഗിരി മഠത്തിന്റെ ബന്ധു നിരയാണ്. അതുകൊണ്ടാണ് ഇതൊക്കെ പറയേണ്ടി വന്നത്. യൂസഫിലിയുടെ തുക അഞ്ചരക്കോടി തന്നു. അരക്കോടി രൂപ കണ്‍്വെന്‍ഷന്‍ സെന്രറിന് വേണ്ടി ചെലവഴിച്ചു. ബാക്കി അഞ്ച് കോടിയില്അ ല്പം മിച്ചമൊഴിച്ച് ഉപയോഗിച്ച ചെയ്ത്താണ്. കഴിഞ് സമ്മേലനത്തില്‍ പ്രഖ്യാപിച്ച രണ്ട് കോടി ഇപ്പോഴാണ് തന്നത്. അപ്പോള്‍ തന്നെങ്കിലും അത് ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഗുരുവിന്റെ കാരുണ്യം കൊണ്ടാണ് ഇപ്പോള്‍ തന്നത്. ഇത്രയും പറഞ്ഞപ്പോള്‍ ഇതിന്റെ തടസ്സങ്ങളൊക്കെ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും നീക്കിത്തരുവാനുള്ള സന്മസ്സ് ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇല്ലെങ്കില്‍ ഒന്നിച്ച് നിന്ന് സന്മനസ്സ് ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം ശ്രീനാരായണ സമൂഹത്തിനാണ്. ശിവഗിരിയെ വെല്ലുവിളിക്കരുത്. ശിവഗിരി എല്ലാ മതക്കാരുടെയും ജാതിക്കാരുടെയും സ്ഥാനമാണ്. അതിനെ വെല്ലവിളിക്കരുത്. മതത്തിന്റെയും രാഷ്ട്രീയത്തിന്രെയും പേരില്‍ വെല്ലുവിളക്കരുത്. യാധാര്ത്ഥ്യം പറയുമ്പോള്‍ മതപരമായിട്ടോ രാഷഷ്ട്രീയമായോ കാണേണ്ട കാര്യമില്ല. പ്രിയമുള്ളവരെ നിങ്ങളോടാണ് ശിവഗിരി മഠത്തിന് പറയാനുള്ളത് നമ്മുടെ ഈ കഷ്ടതയൊക്കെ മാറ്റി തരേണ്ട കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടവര്‍ നിര്‍വ്വഹിക്കുന്നില്ലെങ്കില്‍ നിര്‍വ്വഹിപ്പിക്കാനുള്ള കടമ നമുക്ക് ഉണ്ട്. അത് ശ്രീനാരായണ ഗുരുദേവന്റെ സഞ്ചാര പാത തന്നെയായിരിക്കണം. എന്ന് ഞാന്‍ ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ്. എന്റെ വാക്കുകള്‍ ഇവിടെ തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. നമ്മുടെ കേദര്‍ സര്‍ക്കാരിന്റെ സഹായം അതുകൂടി യാതാണ്ട് 70 കോടി നമുക്ക് അനുവദിച്ചുതന്നു. ഇനിയും അനുവദിക്കാനുള്ള സാഹചര്യം ഉണ്ട്. അത്രമാത്രം ഒരു സാഹചര്യം വന്നുചേരുമ്പോള്‍ ഇതുപോലുള്ള തടസ്സങ്ങള്‍ വന്നാല്‍ ഇതിനൊക്കെ ആ ഫണ്ട് ഉപയോഗിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളില്‍ നിനിന്നും ഉത്തരവ് വേണ്ടിവരും. അവിടെ അങ്ങനെ ഉണ്ടായാല്‍ ഫണ്ടുകളെല്ലാം ലാപ്സായി പോകും എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഇതും എന്ത് ചെയ്യണം. ജനപ്രതിനിധികള്‍ പരിഗണിക്കമം. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ റയില്‍വേ സ്പെഷ്യല്‍ ട്രെയിന്‍ ഓടിച്ച വര്‍ഷമാണ്2019. നമുക്ക് അത് മറക്കുവാന്‍ കഴിയില്ല. ചുമ്മാ വെറുതെ ഓടിക്കുകയല്ല ശ്രീനാരായണ ഗുരുദേവന്റെയും മഹാസാമാധിയുടേയും ചിത്രം വച്ച് തീര്‍ത്ഥാടകര്‍ക്ക് സ്വഗരം അരുളിയാണ് ട്രെയിന്‍ കോട്ടയത്ത് നിന്നും കൊച്ചുവേളിയിലേക്ക് ഓടുന്നത്. രാവിലെയും ഉച്ചയ്ക്കും ഓടുന്നുണ്ട്. ഇന്ത്യന്‍ റയില്‍വേ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ മഹത്വം അറിഞ്ഞ നല്കിയ മഹത്തായ ഒരു സംഭാവനയാണ്. അതുകൂടി അറിഞ്ഞിരിക്കണം. ഈ സൗകര്യങ്ങല്‍ കൂടി പ്രയോജനപ്പെടുത്തണം. ജനപ്രതിനിധികളോട് ഒരുകാര്യം കൂടി അറിയിക്കുന്നു. കെഎസ്ആര്‍ടിസ് ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കി നല്കി. റയില്‍വേ സ്റ്റേനില് നിന്നും ശിവഗിരി മഠത്തിലേക്ക് മിനിബസ് ഓടിക്കുന്നതിനുള്ള സൗകര്യം ഒരുക്കി. പക്ഷെ കെ.എസ്ആര്‍ടിസിയുടെ ബസ് റയില്‍വേ സ്റ്റേഷനിലേക്ക് വരാന്‍ തടസ്സം, പോലീസ് അനുവദിക്കുന്നില്ല. കെഎസ്ആര്‍ടിസ് സൗകര്യം ഉണ്ടായിക്കിയി
ട്ടും വലിയ പ്രയോജനം കാണുന്നില്ല. നിയമപാലകരെയും പറഞ്ഞിട്ട് കാര്യമില്ല. ഇത്രയം തിരക്കിനവിടയില് ബസ് കൊണ്ടുവരാനാകില്ല. അതിന് റോഡിനുള്ള വീതിക്കുറവാണ്. അതൊക്കെ വീതിക്കൂട്ടുന്നതിനുള്ള ഉത്തരവ് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. ദിവസവും തിരക്ക്കൂടുന്നു. വിവാഹ ദിവസം പ്രദേശങ്ങള്‍ തരിക്കിലാവുകയാണ്. കെഎസ്ആര്ടിലസിയെ പോലുള്ള പൊതുമേഖലാ സര്‍വ്വീസുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇക്കാര്യം കൂടി ജനപ്രതിനിധികളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: