ലഖ്‌നൗ: രാഷ്‌ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും പ്രീണന രാഷ്‌ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാക്കാന്‍ സാധിക്കില്ലെന്ന് പ്രിയങ്ക വാദ്രയ്‌ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് യോഗി ആദിത്യനാഥ്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിനെതിരെ പ്രിയങ്ക പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്വിറ്ററിലൂടെയാണ് യുപി മുഖ്യമന്ത്രി മറുപടി നല്‍കിയത്.
പൊതുജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ഒരുസന്യാസിയുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ അവര്‍ ശിക്ഷിക്കപ്പെടും. പാരമ്പര്യമായി രാഷ്‌ട്രീയത്തിലേക്ക് എത്തിയവര്‍ക്കും, പ്രീണന രാഷ്‌ട്രീയം കൈയ്യാളുന്നവര്‍ക്കും സേവനം എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും യോഗി ആദിത്യ നാഥ് കുറ്റപ്പെടുത്തി.
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്‌തെന്നും അവരുടെ വസ്തുവകകള്‍ പിടിച്ചെടുത്ത് ലേലം ചെയ്യുമെന്ന യുപി മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെയാണ് പ്രിയങ്ക പ്രസ്താവന നടത്തിയത്. പ്രതിഷേധക്കാരോട് പ്രതികാരം ചെയ്യുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും. ഈ രാജ്യത്തിന്റെ ആത്മാവില്‍ പ്രതികാരം, അക്രമം, ദേഷ്യം എന്നിവ ഇല്ലെന്നായിരുന്നു പ്രിയങ്ക അറിയിച്ചത്.
















