ന്യൂദല്‍ഹി : ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി നീട്ടി. 2020 മാര്‍ച്ച് 31 വരെയാണ് നീട്ടിയിരിക്കുന്നത്. ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹതമാകും. ഇത് എട്ടാം തവണയാണ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയപരിധി പ്രത്യക്ഷ നികുതി വകുപ്പ് നീട്ടുന്നത്.
പാന്‍ കാര്‍ ഉള്‍പ്പടെയുള്ളവ അപേക്ഷിക്കുന്നതിനും ആദായ നികുതി സമര്‍പ്പിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയതാണ്. ഇതിനെതിരെ ഹര്‍ജി നല്‍കിയെങ്കിലും ഉത്തരവ് സുപ്രീംകോടതിയും ശരിവെയ്‌ക്കുകയായിരുന്നു.
















