ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഹാഷ് ടാഗ് പ്രചാരണം ഏറ്റെടുത്ത് ലോകം. പൗരത്വ നിയമത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു #കിറശമടൗുുീൃെേഇഅഅ(ഇന്ത്യ സപ്പോര്‍ട്ട്സ് സിഎഎ) എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ പ്രധാനമന്ത്രി ആരംഭിച്ച പ്രചാരണം അതിവേഗത്തിലാണ് ആഗോള ട്രെന്‍ഡിങ്ങായത്. പൗരത്വ ഭേദഗതിക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധ സമരങ്ങളെ അപ്രസക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ നീക്കം.
പൗരത്വ നിയമത്തെ ഇന്ത്യ പിന്തുണയ്ക്കുന്നു എന്ന പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ ട്വിറ്ററില്‍ അതിവേഗമാണ് ട്വീറ്റുകള്‍ മുന്നോട്ട് പോയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പത്തു ലക്ഷത്തിലേറെ ട്വീറ്റുകളുമായി ആഗോള ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഏറ്റവും ലളിതമായ വിശദീകരണം എന്ന തലക്കെട്ടോടെയാണ് ജഗ്ഗി വാസുദേവിന്റെ വീഡിയോ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത്. ചരിത്രപരമായ വസ്തുതകള്‍ അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു. നമ്മുടെ സംസ്കാരവും സൗഹാര്‍ദവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. തല്‍പ്പര കക്ഷികളുടെ തെറ്റായ പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളയുന്നുമുണ്ട്, മോദി ട്വിറ്ററില്‍ കുറിച്ചു.
പൗരത്വ ഭേദഗതി നിയമത്തെ ഇന്ത്യ പിന്തുണയ്ക്കുകയാണ്. കാരണം ഇതാരുടേയും പൗരത്വം എടുത്തുകളയുന്നതല്ല, മറിച്ച് മതപീഡനം നേരിടുന്ന അയല്‍ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയാണ് ചെയ്യുന്നത്. നമോ ആപ്പില്‍ ഇതുസംബന്ധിച്ച വിശദീകരണങ്ങളും ഗ്രാഫിക്സുകളും വീഡിയോകളുമുണ്ട്. അതു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച് പൗരത്വ ഭേദഗതിയോടുള്ള പിന്തുണ വ്യക്തമാക്കുക, ട്വിറ്ററില്‍ മോദി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി സംവദിച്ച് പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിശദീകരണ റാലികളും പൊതു യോഗങ്ങളും പരസ്യങ്ങളും ബിജെപിയും കേന്ദ്രസര്‍ക്കാരും നടത്തുന്നുണ്ട്. രാജ്യത്തെ മൂന്നുകോടി കുടുംബങ്ങളെ നേരില്‍ക്കണ്ട് നിയമ ഭേദഗതി സംബന്ധിച്ച സംശയങ്ങള്‍ തീര്‍പ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: