ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 7, ലോക് കല്യാണ്‍ മാര്‍ഗ് വസതിക്ക് സമീപം ഇന്ന് വൈകുന്നേരം തീപിടുത്തം ഉണ്ടായി. തീപിടുത്തം നിലവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയന്ത്രണത്തിലാക്കിയിട്ടുണ്ട് . സംഭവമറിഞ്ഞ് അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.
രാത്രി 7:20 ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം പ്രധാനമന്ത്രിയുടെ പാര്‍പ്പിടത്തിലോ ഓഫീസിലേക്കോ വ്യാപിച്ചിട്ടില്ല. ലോക് കല്യാണ്‍ മാര്‍ഗ് സമുച്ചയത്തിലെ എസ്പിജി നിയന്ത്രണ മേഖലയിലായിരുന്നു തീപിടുത്തമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിവരം.

















