Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യവിരുദ്ധ ഗൂഢാലോചനയുടെ ചുമതല പിണറായിക്കും ചെന്നിത്തലയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2019, 06:00 am IST
in Kerala

തിരുവനന്തപുരം: പൗരത്വം നിയമം ഭേദഗതിചെയ്തതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സര്‍വകക്ഷിയോഗം വിളിച്ചത് ഭരണഘടനാ വിരുദ്ധം. ലോക്‌സഭയും രാജ്യസഭയും പാസാക്കി രാഷ്‌ട്രപതി ഒപ്പിട്ട് വിജ്ഞാപനം ചെയ്ത നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രക്ഷോഭം നടത്താന്‍ ഗൂഢാലോചന നടത്തുന്നത് ജനാധിപത്യ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമെന്നാണ് ആരോപണം. രാജ്യവിരുദ്ധ പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും സര്‍വകക്ഷിയോഗം ചുമതലപ്പെടുത്തി. ബിജെപി നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍  സര്‍വകക്ഷിയോഗം ചേര്‍ന്നത്. പ്രതിപക്ഷ നേതാവ്, മന്ത്രിമാര്‍, എംപി തുടങ്ങിയവര്‍ അടക്കമുള്ളവരും യുഡിഎഫ് നേതാക്കളും എല്‍ഡിഎഫ് നേതാക്കളും ചില തീവ്രവാദിസംഘടനകളും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്. എന്‍എസ്എസ് അടക്കമുള്ള ഹിന്ദുസംഘടനകളും പ്രമുഖ ക്രിസ്ത്യന്‍ സംഘടനകളും വിട്ടുനിന്നു.

സംയുക്തസമരത്തിന് തത്വത്തില്‍ ധാരണയുണ്ടെങ്കിലും സ്ഥിരം സംവിധാനം ഒരുക്കാനോ എങ്ങനെ വേണമെന്നോ കാര്യത്തില്‍ തീരുമാനം എടുക്കാനായില്ല. പ്രതിപക്ഷം ആവശ്യപ്പെട്ടപോലെ ഡിസംബര്‍ 31 ന് പ്രത്യേക നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കാന്‍ മാത്രമാണ് തീരുമാനിച്ചത്. സര്‍വകക്ഷി സംഘം ഒരുമിച്ച് രാഷ്‌ട്രപതിയെക്കാണുക, പൗരത്വ ഭേദഗതിനിയമത്തിനെതിരെ നടന്ന അക്രമങ്ങളില്‍ കേസുകള്‍ ചുമത്തുന്നത് ഉപേക്ഷിക്കുക, യുഎപിഎ പോലുള്ള നിയമങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഉപയോഗിക്കാതിരിക്കുക, സര്‍ക്കാര്‍ തലത്തില്‍  പ്രചാരണ പരിപാടികള്‍ നടത്തുക തുടങ്ങിയ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി തള്ളി.

അതേസമയം പ്രക്ഷോഭത്തില്‍ അക്രമം ഉണ്ടായാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകും എന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ചരിത്രകോണ്‍ഗ്രസ്സില്‍ ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ തരത്തിലുള്ള പ്രതിഷേധങ്ങള്‍ ശരിയല്ലെന്നും അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടിയിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. മാത്രമല്ല സംസ്ഥാനത്ത് പ്രക്ഷോഭങ്ങളുടെ മറവില്‍ അക്രമം അഴിച്ചുവിട്ട് അരാജകത്വം ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി. 

കൂടാതെ സംയുക്ത സമരത്തിന് ഭരണഘടനാ സംരക്ഷണ സമിതി പോലുള്ള പൊതുവേദി രൂപീകരിക്കുന്നതിനെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചതുമില്ല.  ഈ വിഷയത്തിലും ഒരുമിച്ചുള്ള പ്രത്യക്ഷ സമരത്തിലും  കോണ്‍ഗ്രസ്സ് നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ മുസ്ലിം ലീഗും എതിര്‍പ്പ് അനൗദ്യോഗികമായി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

രക്ഷിതാക്കള്‍ പണം നല്‍കിയില്ല: സ്വന്തം വീടിന് തീയിട്ട് യുവാവ്, സംഭവം കണ്ണൂരില്‍

Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

പുതിയ വാര്‍ത്തകള്‍

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.