Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശങ്കരാചാര്യരുടെ കാലത്തെ തത്വസമീക്ഷ

കെ. കെ. വാമനന്‍ by കെ. കെ. വാമനന്‍
Dec 30, 2019, 04:23 am IST
in Samskriti

അതാതു ദര്‍ശനങ്ങളുടെ ആചാര്യന്മാര്‍ ഇടയ്‌ക്കിടക്ക് ഒത്തുകൂടുകയും പരസ്പരം വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വാദത്തില്‍ എതിരാളിയെ തോല്‍പ്പിക്കേണ്ടത് അതാതു ദര്‍ശനത്തിന്റെ മാന്യതയ്‌ക്ക്, സ്വീകാര്യതയ്‌ക്ക് ആവശ്യമായിരുന്നു. ഉദാഹരണത്തിന് ഒരു ബൗദ്ധചിന്തകന്‍ പ്രശസ്തനായ ഒരു ന്യായദാര്‍ശനികനേയോ മീമാംസാദാര്‍ശനികനേയോ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ നിരവധി പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന ഒരു പൊതു സംവാദസദസ്സില്‍ പരാജയപ്പെടുത്തിയാല്‍ അയാളുടെ കീര്‍ത്തി അപ്പോള്‍തന്നെ എല്ലായിടത്തും പരക്കുകയും മിക്കവാറും അവിടെ വെച്ചുതന്നെ ധാരാളം അനുയായികളെ സമ്പാദിക്കാന്‍ കഴിയുകയും ചെയ്യുമായിരുന്നു. 

മറ്റു ദാര്‍ശനികരെ വാദവിവാദത്തില്‍ കീഴ്‌പ്പെടുത്താനും അനുയായികളെ സൃഷ്ടിക്കാനുമായി അതാതു ദര്‍ശനങ്ങളുടെ ആചാര്യന്മാര്‍ ഇത്തരം സംവാദസദസ്സുകളില്‍ പങ്കെടുക്കാനായി വിസ്തൃതപ്രവാസം നടത്തിപ്പോന്നു. തന്മൂലം ക്രമേണ ഇത്തരം സംവാദങ്ങള്‍ പൊതുവേ സത്യം കണ്ടെത്താനുള്ള ശാന്തമായ ദാര്‍ശനിക ചര്‍ച്ചകള്‍ക്കു പകരം എതിരാളിയെ തോല്‍പ്പിക്കാനും അതുവഴി താന്താങ്ങളുടെ ചിന്താപദ്ധതിക്കു പ്രാമാണ്യം നേടിയെടുക്കാനുമുള്ള അവസരങ്ങളായി മാറി. സംവാദസദസ്സുകളില്‍ പങ്കെടുക്കാന്‍ ഓരോ ആചാര്യനേയും പ്രേരിപ്പിച്ചത് തന്റെ വ്യക്തിപരമായ വിജയവും തന്റെ ദാര്‍ശനികപ്രസ്ഥാനത്തിന്റെ വിജയവും ആയി മാറി. സംസ്‌കൃതത്തില്‍ എഴുതപ്പെട്ട പ്രമുഖദാര്‍ശനികഗ്രന്ഥങ്ങള്‍ അത്തരം സംവാദത്തില്‍ പങ്കാളികളാകുന്ന ആചാര്യന്മാരുടെ മനോഭാവം വ്യക്തമാക്കുന്നതായി കാണാം. ഇത്തരം സംവാദങ്ങളില്‍ പങ്കെടുക്കുന്നവര്‍ എതിരാളികളുടെ വിഷയാവതരണത്തിലെ പരസ്പരസംബന്ധമില്ലായ്‌കകളും ആന്തരവൈരുദ്ധ്യങ്ങളും അതിസൂക്ഷ്മങ്ങളായ ന്യായവാദങ്ങള്‍ ഉപയോഗിച്ച് വെളിപ്പെടുത്തുക, എതിരാളിയുടെ ഉത്തരങ്ങള്‍ മുന്‍കൂട്ടി കാണുക, എതിരാളിയുടെ പ്രസ്താവനകളെ നിര്‍വചിക്കാന്‍ ആവശ്യപ്പെടുക എന്നിവ ചെയ്ത് അവസാനം പ്രതിയോഗിയുടെ സിദ്ധാന്തം പരസ്പരസംബന്ധമില്ലാത്തതും ആന്തരവൈരുദ്ധ്യം നിറഞ്ഞതും സര്‍വോപരി അനുഭവത്തിനു നിരക്കാത്തതും ആണെന്നു സ്ഥാപിച്ചെടുക്കും. 

വളരെ ഉയര്‍ന്ന ഒരു ദാര്‍ശനികഗ്രന്ഥം പഠിക്കാന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് നിരവധി ന്യായവാദങ്ങളേയും വിതണ്ഡാവാദ (എതിരാളിയെ തറപറ്റിക്കാനുപയോഗിക്കുന്ന ഒരു തരം നിഷേധവാദങ്ങള്‍) ങ്ങളേയും ആണ് ആദ്യം അഭിമുഖീകരിക്കേണ്ടി വരിക..

അതിനു ശേഷമേ അയാള്‍ക്ക് വിവാദത്തിന്റെ അടിത്തട്ടിലുള്ള യഥാര്‍ത്ഥ ദാര്‍ശനികഭിന്നതയെ മനസ്സിലാക്കാന്‍ കഴിയൂ. സിദ്ധാന്തപക്ഷത്തിന്റെ അന്തിമമായ ദാര്‍ശനികഉത്തരം നല്‍കുന്നതിനു മുമ്പ് എതിരാളിയെ നിശ്ശബ്ദനാക്കാനുതകുന്ന സംവാദഅടവുകളെല്ലാം (നിഗ്രഹസ്ഥാനങ്ങളും മറ്റും) എടുത്തു പയറ്റുന്നതും കാണാം. ഒരു പക്ഷത്തും അല്ലാത്ത, അതുകൊണ്ടുതന്നെ ഏതു പക്ഷത്തിന്റെയും ജയത്തോട് ഉദാസീനത പുലര്‍ത്തുന്ന, തത്വചിന്തയുടെ ഒരു ആധുനികവിദ്യാര്‍ത്ഥി മനസ്സിലാക്കേണ്ടത,് താഴെ പറയുന്നവയാണ്. പ്രമാണശാസ്ത്ര (epistemological) പരമായും അതുമായി ബന്ധപ്പെട്ട ഭൗതികാതീതസിദ്ധാന്ത (metaphysical) പരമായും ആയ പ്രശ്‌നങ്ങളെ ദാര്‍ശനികര്‍ നോക്കിക്കണ്ട വിവിധനിലപാടുകളെക്കുറിച്ചുള്ള ശരിയായ അവബോധം (comprehension) ആണ് ഏറ്റവും പ്രധാനം. ഓരോ കാഴ്‌ച്ചപ്പാടിന്റെയും പോരായ്‌മ (deficiency) കള്‍ അഥവാ കുറവുകള്‍, പരസ്പരവിമര്‍ശനത്തിന്റെ പ്രാധാന്യം, ഓരോ ചിന്താപദ്ധതിയുടേയും അനുഭവത്തെക്കുറിച്ചുള്ള പരികല്‍പനകള്‍ (speculation), അവയുടെ വിശകലനം (analysis), , തത്വചിന്തയ്‌ക്ക് അവയുടെ മൊത്തം സംഭാവന എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും കൂടിയേ തീരൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.