Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മചര്യമെന്ന അമൃത്

ആചാര്യശ്രീ രാജേഷ് by ആചാര്യശ്രീ രാജേഷ്
Dec 30, 2019, 04:00 am IST
in Samskriti

കൗമാരക്കാരിലും യുവാക്കളിലും എന്നുവേണ്ട ഇന്നത്തെ സമൂഹത്തില്‍ വയോവൃദ്ധരില്‍നിന്നുപോലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ബ്രഹ്മചര്യം. മനുഷ്യജീവിതത്തില്‍ ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന അഥര്‍വവേദത്തിലെ ബ്രഹ്മചര്യസൂക്തത്തില്‍നിന്നുള്ള ഒരു മന്ത്രമാണ് ഇന്ന് സ്വാധ്യായത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രം കാണുക:

ഓം ആചാര്യോ ബ്രഹ്മചാരീ, 

ബ്രഹ്മചാരീ പ്രജാപതിഃ.

പ്രജാപതിര്‌വിരാജതി വിരാഡിന്ദ്രോളഭവത് വശീ.

(അഥര്‍വവേദം 11.5.16)

അര്‍ഥം: (ആചാര്യഃ=) ആചാര്യന്‍ (ബ്രഹ്മചാരീഃ=) ബ്രഹ്മചാരിയാകണം. (പ്രജാപതിഃ=) പ്രജാപാലകനായ ഗൃഹസ്ഥന്‍ (ബ്രഹ്മചാരീഃ=) ബ്രഹ്മചാരിയാകണം. (പ്രജാപതിഃ=) പ്രജാപാലകനായ ഗൃഹസ്ഥന്‍, (വിരാജതി=) ബ്രഹ്മചര്യ തേജസ്സിനാല്‍ തേജസ്വിയായ വാനപ്രസ്ഥിയെ നിര്‍മിക്കുന്നു. (വിരാട്=) ബ്രഹ്മചര്യത്താല്‍ തേജസ്സുറ്റ വാനപ്രസ്ഥിയാണ് (വശീ ഇന്ദ്രഃ=) ബ്രഹ്മചര്യമാകുന്ന ‘വശിത്വ’ത്താല്‍ യുക്തനായ സംന്യാസി (അഭവത്=) ആയിത്തീര്‍ന്നിരിക്കുന്നത്.

ജീവിതത്തിന്റെ നാല് സോപാനങ്ങളാണ് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവ. വ്രതങ്ങളില്‍ മുഖ്യമായ ബ്രഹ്മചര്യം വീര്യരക്ഷയാണ്. ബ്രഹ്മചര്യവ്രതം സര്‍വപ്രധാനമായി വരുന്ന ആശ്രമമമാണ് ബ്രഹ്മചര്യാശ്രമം. എന്നാല്‍ നാല് ആശ്രമത്തിലും വാസ്തവത്തില്‍ ബ്രഹ്മചര്യവ്രതം ആവശ്യം വേണ്ടതുതന്നെ. നാല് ആശ്രമങ്ങളിലും വ്രതാചരണവും വ്രതാഭ്യാസവും വേണം. ഓരോ ആശ്രമത്തിലും പ്രത്യേകം പ്രത്യേകം വ്രതങ്ങള്‍ നോറ്റ് നിഷ്ഠയോടെ ബ്രഹ്മചര്യം പാലിക്കണം.

ആചാര്യന്റെ ബ്രഹ്മചര്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മന്ത്രം ആരംഭിക്കുന്നത്. ആചാര്യന്, കുലപതിക്ക് അത്യധികം കഠിനമായ മഹാകാര്യങ്ങള്‍ക്ക് ശക്തിയും സാമര്‍ഥ്യവും എങ്ങനെ കിട്ടുന്നു?  ബ്രഹ്മചര്യമാണ് ഈ ശക്തിയുടെയും മൂല സ്രോതസ്സ് ബ്രഹ്മചര്യം അനുഷ്ഠിച്ച് വ്രതങ്ങള്‍ പാലിച്ച് തപത്താല്‍ വീര്യത്തെ ശരീരത്തില്‍ പാകം ചെയ്ത് ഊര്‍ധ്വരേതസ്സാക്കി മാറ്റുന്നു. അതിലൂടെ ആചാര്യന്‍ ആചാര്യത്വശക്തി കൈവരിക്കുന്നു. 

ആചാര്യനിലൂടെ ശിഷ്യരും ബ്രഹ്മചാരികളായിത്തീരുന്നു. ബ്രഹ്മചാരിയായ ശിഷ്യനിലേ ഉത്തമമായ അറിവുകള്‍ ഉറയ്‌ക്കുകയുള്ളൂ. ബ്രഹ്മചര്യം വിദ്യാര്‍ഥികളുടെ ബുദ്ധിയെ തീക്ഷ്ണവും പവിത്രവുമാക്കിത്തീര്‍ക്കുന്നു. അവരുടെ സമയവും ചിന്തകളും ഊര്‍ജവും നല്ലവഴിക്ക് തിരിച്ചുവിടുന്നു. മാത്രമല്ല, ബ്രഹ്മചര്യകാലത്തെ വീര്യസംരക്ഷണമാണ് പിന്നീടുള്ള ആരോഗ്യത്തിനെയും ദീര്‍ഘായുസ്സിനെയും നിശ്ചയിക്കുന്നത്. 

ഗൃഹസ്ഥാശ്രമവും ബ്രഹ്മചര്യത്തില്‍ അധിഷ്ഠിതമാണ്. ഗൃഹസ്ഥനായ അഥവാ ഗൃഹസ്ഥയായ വ്യക്തി ഏകപത്‌നീപതീ വ്രതത്തിലൂടെ വീര്യ സംരക്ഷണം ചെയ്യണം. ഇതിനായി മനസ്സിനെ പാകപ്പെടുത്തണം. ഇതിനായുള്ള ചിന്തകള്‍ സദാ മനസ്സില്‍ ഉറപ്പിക്കണം. അനാവശ്യമായി വീര്യത്തെ ശോഷിപ്പിക്കരുത്. വീര്യത്തില്‍നിന്നാണ് സന്താനം ജനിക്കുന്നത്. ദീര്‍ഘകാലം വീര്യസംരക്ഷണം ചെയ്ത മാതാപിതാക്കളില്‍നിന്നും പിറക്കുന്ന സന്താനങ്ങള്‍ അത്രതന്നെ വീര്യവാന്മാരായിരിക്കും.

തുടര്‍ന്നുവരുന്ന വാനപ്രസ്ഥ, സംന്യാസ ആശ്രമങ്ങളിലാകാട്ടെ പൂര്‍ണമായും നൈഷ്ഠികമായും ബ്രഹ്മചര്യവ്രതം പാലിക്കേണ്ടതാണ്. ലോകം ശ്രേഷ്ഠരെന്ന് വാഴ്‌ത്തുന്നവരെല്ലാവരും ബ്രഹ്മചര്യം കൈമുതലായുള്ളവരായിരുന്നു. അഥവാ ബ്രഹ്മചര്യമാണ് ശ്രേഷ്ഠതയ്‌ക്ക് ആധാരം. ബ്രഹ്മചര്യം പാലിക്കാതെ ജീവിക്കുന്നവര്‍ വാസ്തവത്തില്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കശാപ്പുചെയ്യുന്നവരാണ്. അവര്‍ അവസാനം ഒന്നും നേടാനാകാതെ അരങ്ങൊഴിയുന്ന നിര്‍ഭാഗ്യവാന്മാരായിത്തീരുന്നു. പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ അവരില്‍ അല്പമെങ്കിലും തിരിച്ചറിവുള്ളവര്‍ ഇപ്രകാരം ചിന്തിക്കും:

ഭോഗാ ന ഭുക്താ വയമേവ ഭുക്താഃ

തപോ ന തപ്തം വയമേവ തപ്താഃ

കാലോ ന യാതോ വയമേവ യാതാഃ

തൃഷ്ണാ ന ജീര്‍ണാ വയമേവ ജീര്‍ണാഃ.(വൈരാഗ്യശതകം 7)

അര്‍ഥം: നാം ഭോഗങ്ങള്‍ അനുഭവിക്കുകയായിരുന്നില്ല, മറിച്ച് അവയാല്‍ സ്വയം ഭുജിക്കപ്പെടുകയായിരുന്നു. നാം തപസ്സു ചെയ്തില്ല, പകരം സ്വയം ദുഃഖത്താല്‍ തപിക്കപ്പെടുകയായിരുന്നു. കാലം കഴിഞ്ഞുപോയില്ല, നമ്മുടെ ജീവിതമാണ് കഴിഞ്ഞുപോയിരിക്കുന്നത്. ഉള്ളിലെ തൃഷ്ണകളാകട്ടെ ഇന്നും അശേഷം ജീര്‍ണിച്ചിട്ടില്ല, മറിച്ച് നാമാണ് സ്വയം ജീര്‍ണിതരായത്.

ഈ ശ്ലോകത്തിന്റെ അന്തരാര്‍ഥത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഏവരും ഇന്നുതന്നെ ബ്രഹ്മചര്യവ്രതത്തെ പൂര്‍വാധികം ശക്തിയോടെയും ശ്രദ്ധയോടെയും അനുഷ്ഠിച്ച് മുന്നേറേണ്ടതാണ്. ‘മരണം ബിന്ദുപാതേന ജീവനം ബിന്ദുധാരണാത്’. ജീവിതത്തിന്റെ അമൃത് ബ്രഹ്മചര്യമാണ്. ബ്രഹ്മചര്യമില്ലാത്തത് മരണവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.