ചാലക്കുടി: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തില്‍ രണ്ടാം ദിനത്തില്‍ 331 പോയിന്റുമായ ആതിഥേയരായ തൃശൂര്‍ ജില്ല മുന്നേറ്റം തുടരുന്നു. 305 പോയിന്റുമായി കോട്ടയം രണ്ടാം സ്ഥാനത്തും, 303 പോയിന്റുമായി കോഴിക്കോട് മുന്നാം സ്ഥാനത്തുമാണ്. രണ്ടാം ദിനം മത്സരങ്ങള്‍ സംസ്ഥാന സെക്രട്ടറി എ.ജി. രാധാകൃഷ്ണന്‍ ദീപ പ്രോജ്ജലനം നടത്തിയതോടെ തുടക്കം കുറിച്ചു. നാടകം, തിരുവാതിരകളി, സംഘനൃത്തം, ഭരതനാട്യം, മോഹനിയാട്ടം തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറി. ഇന്ന് വൈകിട്ട് നടക്കുന്ന സമാപനസമ്മേളനത്തില്‍ ദക്ഷിണ ക്ഷേത്രിയ സംഘടന കാര്യദര്‍ശി എ.സി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കലാമേള പ്രമുഖ് പി.കെ . സാബു ഫലപ്രഖ്യാപനം നടത്തും. തൃശൂര്‍ ജില്ലാ അധ്യക്ഷ സി.എന്‍. രാധ ടീച്ചര്‍ സമ്മാന ദാനം നിര്‍വ്വഹിക്കും. കൊടകര സരസ്വതി വിദ്യാനികേതന്‍ മാതൃസമിതി പ്രസിഡന്റ് സൗമ്യ വേണു ദീപ പ്രോജ്ജലനം നടത്തും. വിദ്യാലയ സമിതി പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍, കെ. കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിക്കും. വേദി ഒന്ന് മോഹനം സംസ്‌കൃത നാടകം, രണ്ട് ആനന്ദവൈഭരവി ഇംഗ്ലീഷ് നാടകം, മൂന്ന് രാഗമാലിക നാടോടി നൃത്തം, വേദി നാല് ശ്രീരാഗം നാടന്‍ പാട്ട്, മൂകാഭിനയം, മോണോ ആക്ട്, അഞ്ച് കല്യാണി സംസ്‌കൃത ദ്യം ചൊല്ലല്‍, പ്രസംഗം, അക്ഷര ശ്ലോകം, വേദി ആറ് മധ്യവതി ദേശക്തി ഗാനം, വേദി ഏഴ് അമൃതവര്‍ഷണി പദ്യം ചൊല്ലല്‍ ഇംഗ്ലീഷ്, എന്നിവയാണ് അവസാന ദിനത്തിലെ പ്രധാന മത്സരങ്ങള്‍.



















