Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്; ഗവര്‍ണറെ അവഹേളിച്ച് ഇടതു-ജിഹാദി ബുദ്ധിജീവികള്‍; നിശബ്ദനാക്കാനാവില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2019, 05:59 am IST
in Kerala

കണ്ണൂര്‍: ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിന്റെ ഉദ്ഘാടനവേദിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അപമാനിച്ച് ഇടത്-ജിഹാദി ബുദ്ധിജീവികളും ചരിത്രകാരന്മാരും. സിപിഎം എംപി കെ.കെ. രാഗേഷിന്റെ പിന്തുണയോടെയായിരുന്നു ഗവര്‍ണര്‍ക്കെതിരായ നീക്കം. ഗവര്‍ണര്‍ക്കു നല്‍കേണ്ട സുരക്ഷപോലും കൃത്യമായി ഒരുക്കാതെ പോലീസ് നോക്കുകുത്തിയായി.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്‌ക്കുന്ന ഗവര്‍ണറുടെ നിലപാടില്‍ പ്രതിഷേധിക്കാനെന്ന പേരിലാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ ഉദ്ഘാടന വേദിയില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിലെ ഒരു പറ്റം പ്രതിനിധികള്‍ അഴിഞ്ഞാടിയത്. അയോധ്യയുടെ ചരിത്രത്തെ ഹിന്ദു വിരുദ്ധമായി വളച്ചൊടിക്കാന്‍ നേതൃത്വം നല്‍കിയ ചരിത്ര കോണ്‍ഗ്രസ്സിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായ ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായാണ് ആരിഫ് മുഹമ്മദ് ഖാനെ അവഹേളിച്ചത്. എന്നാല്‍ വേദിയിലുയര്‍ന്ന രാജ്യവിരുദ്ധ, ഭരണഘടനാ വിരുദ്ധ പ്രസംഗങ്ങള്‍ക്ക് മികച്ച മറുപടി നല്‍കിയ ഗവര്‍ണര്‍ പ്രതിഷേധിച്ച് തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പും നല്‍കി. 

ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ മടങ്ങുകയായിരുന്നു. എഴുതിത്തയാറാക്കിയ പ്രസംഗമുണ്ടെങ്കിലും അതിന് മുന്നോടിയായി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗം ആരംഭിച്ചത്. ആദ്യം ഇര്‍ഫാന്‍ ഹബീബും കെ.കെ. രാഗേഷ് എംപിയും ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്നും ചരിത്രം മാറ്റിയെഴുതപ്പെടുകയാണെന്നും മറ്റും സൂചിപ്പിച്ചിരുന്നു. ഇതിന് തനിക്ക് മറുപടി പറയാനുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

ഭരണഘടനയെ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് താന്‍ ഗവര്‍ണറായത്. ഭരണഘടനയ്‌ക്ക് ഭീഷണിയുണ്ടായെന്നു തോന്നിയ ഘട്ടങ്ങളില്‍ പദവി വലിച്ചെറിഞ്ഞയാളാണ് താന്‍. ഇന്ന് ഭരണഘടന ഭീഷണിയിലാണെന്ന പ്രചാരണം ശരിയല്ല,  ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായും ശരിയാണ്. ഈ വിഷയത്തില്‍ പ്രതിഷേധിച്ചവരോട് സംവാദത്തിന് തയാറാണെന്ന് താന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും അതിന് തയാറായില്ല. ജനാധിപത്യം ആവശ്യപ്പെടുന്നത് ആരോഗ്യകരമായ ചര്‍ച്ചകളെയാണ്. സംവാദത്തിനുള്ള വാതില്‍ അടയ്‌ക്കുന്നവര്‍ അക്രമം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

‘എന്‍ആര്‍സിയും പൗരത്വ ഭേദഗതിനിയമം പിന്‍വലിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ സദസ്സില്‍ നിന്ന് ഉയരുന്നത് ഈ ഘട്ടത്തിലാണ്. ഇതിന് അല്‍പം മുമ്പു തന്നെ വേദിയിലുണ്ടായിരുന്ന പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റു വന്ന് ഗവര്‍ണറോട് താങ്കള്‍ ഇങ്ങനെ സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല വിസിയും മറ്റും ചേര്‍ന്നാണ് അദ്ദേഹത്തെ തിരിച്ച് ഇരിപ്പിടത്തിലെത്തിച്ചത്. സദസ്സില്‍ നിന്ന് മുദ്രാവാക്യം വിളികളും ഉയര്‍ന്നു. മാധ്യമപ്രവര്‍ത്തകരും പോലീസും ആ ഭാഗത്തേക്ക് തിരിഞ്ഞതോടെ ഗവര്‍ണര്‍ പ്രസംഗം നിര്‍ത്തുകയും ‘നിങ്ങള്‍ പ്രതിഷേധിച്ചോളൂ, പക്ഷെ അലങ്കോലപ്പെടുത്തരുത്’ എന്ന് പറഞ്ഞു. നിങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ളതു പോലെ എനിക്ക് സംസാരിക്കാനും അവകാശമുണ്ടെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസംഗം തുടര്‍ന്നു. എന്നാല്‍ ബഹളം തുടര്‍ന്നപ്പോള്‍ ‘പ്രതിഷേധം കൊണ്ട് നിങ്ങള്‍ക്ക് എന്നെ നിശ്ശബ്ദനാക്കാനാവില്ല’ എന്നു പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.

ജെഎന്‍യു, ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ് സര്‍വകലാശാലകളില്‍ നിന്നെത്തിയ പ്രതിനിധികളാണ് ബഹളമുണ്ടാക്കിയവരില്‍ കൂടുതലും. ബഹളം വച്ച് മുന്നോട്ട് നീങ്ങിയ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വ്വകലാശാല ക്യാമ്പസ്സിലേക്ക് വരുന്ന വഴി കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

പോലീസിനെ പിന്തിരിപ്പിക്കാന്‍ സിപിഎം എംപിയും നേതാക്കളും

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗം തടസ്സപ്പെടുത്തിയവരെ തടയാനെത്തിയ പോലീസിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ രാജ്യസഭാംഗവും സിപിഎം നേതാവുമായ കെ.കെ. രാഗേഷും മറ്റ് നേതാക്കളും രംഗത്തെത്തി. മുദ്രാവാക്യമുയര്‍ത്തി ഗവര്‍ണറുടെ പ്രസംഗം തടസ്സപ്പെടുത്തിയവരെ പിടിച്ചുമാറ്റാന്‍ പോലീസ് ശ്രമിക്കുന്നതിനിടയിലാണ് വേദിയിലുണ്ടായിരുന്ന കെ.കെ. രാഗേഷും സിന്‍ഡിക്കേറ്റംഗവും സിപിഎം മയ്യില്‍ ഏരിയാ സെക്രട്ടറിയുമായ ബിജു കണ്ടക്കൈയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷും താഴെയിറങ്ങി പോലീസിനെ പിന്തിരിപ്പിച്ചത്. ഇതിനിടെ ഒരു വിഭാഗം പ്രതിനിധികള്‍ പോലീസിനെതിരെയും മുദ്രാവാക്യം മുഴക്കി.

ചരിത്ര കോണ്‍ഗ്രസ്സിന്റെ നേതൃനിരയിലുള്ളവരും പ്രതിഷേധക്കാര്‍ക്കൊപ്പമായിരുന്നു. വര്‍ഷങ്ങളായി ഇടതുപക്ഷ ചരിത്രകാരന്മാരുടെ കൈപ്പിടിയിലാണ് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്. പരിപാടി അലങ്കോലപ്പെട്ടിട്ടു കൂടി പോലീസ് ഇടപെടുന്നതിനെ വിലക്കിക്കൊണ്ട് ഐഎച്ച്‌സി സെക്രട്ടറി പ്രൊഫ. മഹാലക്ഷ്മി മൈക്കിലൂടെ അനൗണ്‍സ് ചെയ്യുന്നുണ്ടായിരുന്നു. നാലുപേരെ പോലീസ് കസ്റ്റിഡിയിലെടുത്തപ്പോഴും അവരെ ഉടന്‍ വിട്ടയയ്‌ക്കണമെന്ന് അവര്‍ മൈക്കിലൂടെ നിരന്തരം ആവശ്യപ്പെട്ടു. സിപിഎം നേതാവ് എം.വി. ഗോവിന്ദനുള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തിയ ശേഷമാണ് പോലീസ് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചത്.

ഗവര്‍ണര്‍ വിസിയെ വിളിച്ചുവരുത്തി

കണ്ണൂര്‍: ചരിത്ര കോണ്‍ഗ്രസ്സ് ഉദ്ഘാടന പ്രസംഗം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പട്ട് വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളോടൊപ്പമാണ് വിസി ഗസ്റ്റ് ഹൗസില്‍ ചെന്ന് ഗവര്‍ണറെ കണ്ടത്. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനച്ചടങ്ങിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കാന്‍ ഗവര്‍ണര്‍ വിസിയോട് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)
Kerala

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

Kerala

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

India

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.