കണ്ണൂർ: ഭാരതത്തിലെ അവസാന ഹിന്ദു മരിച്ചുവീഴുന്നവരെ ഒരൊറ്റ ഇസ്ലാംമത വിശ്വാസിയും ഇന്ത്യ വിട്ടു പോകേണ്ടി വരില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളകുട്ടി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന ഇടത്-വലത് ജിഹാദി കൂട്ടുകെട്ട് വിശദീകരിക്കാന്‍ ബിജെപി കൂടാളി പഞ്ചായത്ത് കമ്മിറ്റി കൂടാളിയില്‍ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെമറ്റിക് മതങ്ങള്‍ ഭൂരിപക്ഷമായാല്‍ മതേതരത്വം നിലനില്‍ക്കില്ല, ഭാരതത്തില്‍ ഹിന്ദു ഭൂരിപക്ഷമായത് കൊണ്ടാണ് മതേതരത്വം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് കമിറ്റി പ്രസിഡണ്ട് ചെന്താമരാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജു ഏളക്കുഴി മുഖ്യ പ്രഭാഷണം നടത്തി. മജിദ് ഫൈസി (ന്യൂനപക്ഷ മോര്‍ച്ച) സംസാരിച്ചു. മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ പുതുക്കുടി സംബന്ധിച്ചു. ദേവരാജന്‍ സ്വാഗതവും സന്തോഷ് തിറ്റയോട് നന്ദിയും പറഞ്ഞു.
















