Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാംലീലയില്‍ നിന്ന് പ്രധാനമന്ത്രി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2019, 05:02 am IST
in Editorial

പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂദല്‍ഹിയിലെ രാംലീല മൈതാനിയില്‍ തിങ്ങിക്കൂടിയ ജനലക്ഷങ്ങള്‍ക്ക് മുന്നില്‍, പ്രതിപക്ഷ കക്ഷികളുടെ ഗൂഡാലോചനയെ അദ്ദേഹം തുറന്നു കാണിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ ഒത്തുചേര്‍ന്ന പടുകൂറ്റന്‍ റാലിയിലെ ജനപങ്കാളിത്തം പ്രതിപക്ഷ നിരയെ ഒന്നാകെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അവര്‍ പ്രതീക്ഷിച്ചതല്ല ഈ ജനക്കൂട്ടം. പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയവരേക്കാള്‍ കൂടുതല്‍ വരും അനുകൂലിക്കുന്നവര്‍ എന്ന തിരിച്ചറിവില്‍ പ്രതിപക്ഷത്തിന്റെ അടിപതറിയിട്ടുണ്ട്. 

ആവേശത്തോടെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനം ഏറ്റെടുത്തത്. പൗരത്വ ഭേദഗതി നിയമം, മഹാത്മാ ഗാന്ധിയുടെ ചിന്തകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. പേരിനൊപ്പം ഗാന്ധിയെന്നത് അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ പഠിക്കാനും പിന്തുടരാനും ശ്രമിക്കേണ്ടതുണ്ട്. ഈ നിയമം ഒരിക്കലും തന്റെ ഭാവനയില്‍ വിരിഞ്ഞതല്ല എന്നുമാണ് മോദി പറഞ്ഞത്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഗാന്ധിയുടെ പിന്മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ എടുത്തിരിക്കുന്നത് ഗാന്ധി വിരുദ്ധ നിലപാടുകളാണ്. അഹിംസയുടെ വഴിയുമല്ല അവര്‍ സ്വീകരിച്ചിരിക്കുന്നത്. 

മതം നോക്കിയല്ല ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്നും മോദി രാംലീലയില്‍ വച്ച് വ്യക്തമാക്കുകയുണ്ടായി. ദല്‍ഹിയിലെ കോളനികള്‍ നിയമ വിധേയമാക്കിയത് കോളനി നിവാസികളുടെ മതമോ പാര്‍ട്ടിയോ നോക്കിയല്ല. 40 ലക്ഷത്തോളം പേര്‍ക്കാണ് അവരുടെ വീടുകളില്‍ ഉടമസ്ഥാവകാശം നല്‍കിയതെന്നുമാണ് മോദി പറഞ്ഞത്. മതത്തിനും രാഷ്‌ട്രീയത്തിനും അതീതമായി ചിന്തിക്കുന്നവനാണ് യഥാര്‍ത്ഥ ഭരണാധികാരിയെന്ന് മോദിയെ ആരും പഠിപ്പിക്കേണ്ടതില്ല. 

പൗരത്വ ഭേദഗതി നിയമം ഇവിടുത്തെ ജനങ്ങളെ ഒരുതരത്തിലും ബാധിക്കില്ല എന്ന് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുമ്പോള്‍ ആ വാക്കുകള്‍ കേള്‍ക്കാനും ഈ നാട്ടില്‍ ഒരു ബഹുഭൂരിപക്ഷമുണ്ടെന്ന് എതിര്‍ക്കുന്നവര്‍ തിരിച്ചറിയണം. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് അധികാരത്തില്‍. അല്ലാതെ അട്ടിമറിയിലൂടെ ഭരണത്തിലേറിയവരല്ല. പൊതുജനത്തിന് ദ്രോഹകരമാകുന്ന ഒരു തീരുമാനവും അവര്‍ കൈക്കൊള്ളില്ല എന്ന സാമാന്യബുദ്ധിയുള്ളവര്‍ക്ക് തിരിച്ചറിവുണ്ട്. അതില്ലാത്തവരാണ് വ്യാജപ്രചാരണങ്ങളിലൂടെ സ്ഥിതി വഷളാക്കുന്നത്. 

ഈ ഭേദഗതിക്കെതിരെ നിരത്തിലിറങ്ങുന്നവര്‍ക്ക് അതെങ്ങനെ മാര്‍ക്കറ്റ് ചെയ്യണമെന്ന് നന്നായിട്ടറിയാം. പ്രതിഷേധമെന്ന പേരില്‍ അവര്‍ കലാപം അഴിച്ചുവിടും, പൊതുമുതല്‍ നശിപ്പിക്കും. ഇന്ത്യയിലെന്തോ ഗുരുതര പ്രശ്‌നം നടക്കുന്നുണ്ടെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യും. ഇതാണ് മോദിയുടെ ഇന്ത്യ എന്ന് മറ്റ് രാജ്യക്കാര്‍ വിലയിരുത്തും. ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായയ്‌ക്ക് കോട്ടം തട്ടും. ഇതൊക്കെതന്നെയാണ് പ്രതിഷേധിക്കുന്നവരും ലക്ഷ്യമിടുന്നത്. പൗരത്വം സംബന്ധിച്ച് ശക്തമായ നിലപാടുകള്‍ എടുക്കുന്ന രാജ്യങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകുന്നത് ഇന്നിവിടെ പ്രതിഷേധിക്കുന്നവര്‍ തന്നെയാകും എന്നത് വാസ്തവം. 

കഴിഞ്ഞ ദിവസങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരെയാണ് കണ്ടതെങ്കില്‍ അനുകൂലിക്കുന്നവരെക്കൊണ്ടാകും തെരുവുകള്‍ ഇനി നിറയുക. ആസാമിലും മഹാരാഷ്‌ട്രയിലെ നാഗ്പൂരിലും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന പതിനായിരങ്ങള്‍ ത്രിവര്‍ണ്ണ പതാകയേന്തി സമാധാനപരമായി നടത്തിയ റാലി തന്നെ അതിന് ഉദാഹരണം. ഈ നിയമം സംബന്ധിച്ച് ഒരു വിഭാഗം ജനങ്ങള്‍ക്കിടയിലുള്ള ഭയാശങ്കകള്‍ക്ക് മറുപടിയുമായി ബിജെപി വന്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമ്പോള്‍ പിന്തുണയ്‌ക്കുന്നവരുടെ എണ്ണവും കൂടും. ഒരേ കള്ളം കൊണ്ട് ദീര്‍ഘനാള്‍ നിലനിന്നുപോകാന്‍ സാധിക്കില്ല എന്നത് ഒരു പൊതുതത്വമാണ്. അതെങ്കിലും പ്രതിഷേധിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.