പാലക്കാട്: ബാലഗോകുലം സംസ്ഥാന ഭഗിനി ശില്‍പ്പശാലയ്‌ക്ക് ഇന്ന് തുടക്കം. ഒറ്റപ്പാലം കണ്ണിയംപുറം അമൃതവിദ്യാലയത്തിലാണ് 27 വരെ ശില്‍പ്പശാല നടക്കുന്നത്. വിവിധ ജില്ലകളില്‍ നിന്ന് 17 മുതല്‍ 40 വയസുവരെയുള്ള എഴുന്നൂറോളം പെണ്‍കുട്ടികളും അമ്മമാരും പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പതാകദിനം. നാളെ രാവിലെ 8.45ന് പ്രാര്‍ഥനയോടെ ശില്‍പ്പശാലയ്‌ക്ക് തുടക്കമാവും. മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സുകുമാരി നരേന്ദ്രമേനോന്‍ അധ്യക്ഷത വഹിക്കും. ഗാന്ധിജിയെ കണ്ടെത്തല്‍ എന്ന വിഷയത്തില്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സംസാരിക്കും. 22ന് രാത്രി 7.15ന് കുടുംബജീവിത മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. ജെ. പ്രമീളദേവി പ്രഭാഷണം നടത്തും. 23ന് രാവിലെ ശ്രീകൃഷ്ണന്‍ നമ്മുടെ ആദര്‍ശപുരുഷനെന്ന വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാറും, വൈകിട്ട് നാലിന് മനഃശാസ്ത്രം വൈകാരിക സാക്ഷരതയെന്ന വിഷയത്തില്‍ ഡോ. ശ്രീനാഥ് കാരാടും, രാത്രി 7.15ന് ജീവിതവിജയം ഗീതയിലൂടെ എന്ന വിഷയത്തില്‍ സ്വാമിആധ്യാത്മാനന്ദയും സംസാരിക്കും. നാംഅറിയേണ്ടുന്ന ചരിത്രമെന്ന വിഷയത്തില്‍ 24ന് രാവിലെ 8.45ന് മാത്യൂസ് അവന്തിയും രാത്രി 7.15ന് ഹിന്ദുത്വം ദേശീയതയെന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചറും ക്ലാസെടുക്കും. 25ന് രാവിലെ 10ന് ഭഗിനി എന്ന സംഘാടകയെന്ന വിഷയത്തില്‍ സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണനും രാത്രി 7.15ന് സുരേഷ്ബാബു കിള്ളിക്കുറിശ്ശിമംഗലവും ക്ലാസെടുക്കും. സമാപന ദിവസമായ 26ന് വൈകിട്ട് നടക്കുന്ന പൊതുസഭ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല ഉദ്ഘാടനം ചെയ്യും. ഡോ. ആശ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഭഗിനി ശക്തിയിലൂടെ രാഷ്‌ട്രവൈഭവമെന്ന വിഷയത്തില്‍ ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കിരി പ്രഭാഷണം നടത്തും. ആര്‍. പ്രസന്നകുമാര്‍, കെ.എന്‍. സജികുമാര്‍, എ.പി. കൃഷ്ണകുമാര്‍, അഡ്വ. രാമനുണ്ണിസംസാരിക്കും.
സ്ത്രീശാക്തീകരണവും സുരക്ഷയും ലക്ഷ്യമാക്കിക്കൊണ്ട് ക്യാമ്പിന്റെ അവസാന ദിവസം അമ്പതോളം ഗ്രാമങ്ങളില്‍ ഭഗിനിമാര്‍ സമ്പര്‍ക്കം ചെയ്യും. സമീപവാസികളായ 100 കുടുംബങ്ങള്‍ മാതൃഹസ്‌തേന ഭോജന ക്യാമ്പിലെ അഞ്ച് പേര്‍ക്ക് വീതം ഭക്ഷണം നല്‍കുമെന്ന് ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജ്, മേഖല അധ്യക്ഷന്‍ ബി. ശ്രീകുമാര്‍, സ്വാഗത സംഘം അധ്യക്ഷ സുകുമാരി നരേന്ദ്രമേനോന്‍, രശ്മി, കെ. ശശികുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.















