പക്ഷാഘാതം ഇന്ന് സര്‍വസാധാരണമായ രോഗമായി മാറിയിരിക്കുന്നു. പ്രമേഹം കൊണ്ടും രക്തസമ്മര്‍ദ്ദം കൊണ്ടും പക്ഷാഘാതമുണ്ടാകുന്നതായാണ് ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തല്‍.
എന്നാല്‍ തലച്ചോറിനകത്തെ ചെറുഞരമ്പുകളില് (മാന്യ) വായുസ്തംഭിച്ച് രക്തസഞ്ചാരം തടസ്സപ്പെട്ട് തലച്ചോറില്‍ പ്രാണവായുവിന്റെ അളവ് കുറയുകയും അതോടൊപ്പം സ്തംഭനം കൊണ്ട് നീര്‍ക്കെട്ടുണ്ടാകുകയും ചെയ്യും. ഇത് ശക്തമായ തലവേദനയ്ക്ക് കാരണമാകും. കണ്ണു തുറക്കാനാകാത്ത വിധം കണ്ണു വേദനയുമുണ്ടാകും. തലച്ചോറില്‍ രക്തസ്തംഭനമുണ്ടായ ഭാഗത്തിന് എതിരെയുള്ള കൈ, കാല്, ചെവി, കണ്ണ്, മൂക്ക്, എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടും. പൂര്‍ണമായി തടസ്സപ്പെട്ടാല്‍ പാരമ്പര്യ ചികിത്സാവിധിയനുസരിച്ച് കിഴി, തേച്ചുകുളി, കഷായപാനം ഇവ കൊണ്ട് പൂര്‍ണമായും ഭേദമാക്കാം. എന്നാല്‍ ഭാഗികമായാണ് ബലക്ഷയമെങ്കില്‍ ശരിയാംവണ്ണം കൃത്യസമയത്ത് തേച്ചുകുളി, കിഴി, കഷായപാനം ഇവ ചെയ്തില്ലെങ്കില്‍ സ്ഥിരമായി ആ അവയവത്തെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ കഴിയില്ല.
പക്ഷാഘാതത്തിനുള്ള ചികിത്സ :പഴയമുതിര, കൂവളത്തിന്വേര്, പാതിരിവേര്, പലകപ്പയ്യാനിവേര്, മൂഞ്ഞവേര്, ഒാരിലവേര്, മൂവിലവേര്, ചെറുവഴുതനവേര്, വന്‍ വഴുതനവേര്, ഞെരിഞ്ഞില്‍, കുറുന്തോട്ടിവേര്, വെളുത്ത ആവണക്കിന് വേര്, കരിങ്കുറിഞ്ഞിവേര്, തഴുതാമ വേര്, ചുക്ക്, കുരുമുളക്, തിപ്പലി, നെല്ലിക്കത്തോട്, താന്നിക്കത്തോട്, കടുക്കാത്തോട്, സൂചിഗോതമ്പ്, വയല്‍ച്ചുള്ളി, ചിറ്റമൃത്, മുരിങ്ങാത്തൊലി, ദേവതാരം, അതിവിടയം, ശതാവരിക്കിഴങ്ങ് ഇവ ഓരോന്നും അഞ്ചുഗ്രാം വീതം, മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് 100 മില്ലി വീതം രണ്ട് വിരല്‍കൂട്ടിയെടുത്ത ഒരു നുള്ള് ഇന്തുപ്പും 10 തുള്ളി കാര്പ്പാസാസ്ത്യാദി തൈലവും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും കഴിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: