Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

സത്യത്തോട് എന്താണിത്ര അസഹിഷ്ണുത?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2019, 05:05 am IST
inEditorial

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജിഹാദ് പ്രഖ്യാപിച്ചിട്ടുള്ളവര്‍ എത്ര മാത്രം നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായാണ് പെരുമാറുന്നത് എന്നതിന്റെ നേര്‍ചിത്രമാണ് തൃശൂര്‍ കേരളവര്‍മ കോളജില്‍ നടമാടിയ എസ്എഫ്‌ഐ ഫാസിസം. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു സെമിനാര്‍ നടത്താന്‍ അനുവാദം നിഷേധിച്ചതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അപ്രതീക്ഷിതവും ഏകപക്ഷീയവുമായ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്എഫ്‌ഐ ഫാസിസത്തിന്റെ പരീക്ഷണശാലകളിലൊന്നായ കേരളവര്‍മ കോളജ് കാമ്പസിലെ അക്രമത്തിനെതിരെ എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചും പോലീസ് അതിക്രൂരമായി അടിച്ചമര്‍ത്തി.

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വന്‍ ഭൂരിപക്ഷത്തോടെയാണ് പാസ്സാക്കിയത്. ബില്‍ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സര്‍ക്കാര്‍ മറുപടി പറയുകയും ചെയ്തതാണ്. രാഷ്‌ട്രപതി ഒപ്പുവച്ചതോടെ ബില്‍ നിയമമാവുകയും ചെയ്തു. ഇതിനുശേഷമാണ് ജനാധിപത്യ മര്യാദ പാലിക്കാതെ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. വിഘടനവാദത്തിന്റെ ഈറ്റില്ലങ്ങളായി അറിയപ്പെടുന്ന അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെയും ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെയും വിദ്യാര്‍ത്ഥികളുടെ മതവികാരം കുത്തിയിളക്കി സമരത്തിനിറക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാഹ്യശക്തികളെ ഉപയോഗിച്ച് വന്‍തോതില്‍ പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. അക്രമം അവസാനിപ്പിക്കണമെന്നും, വിദ്യാര്‍ത്ഥികളാണെന്നതുകൊണ്ട് അക്രമം നടത്താന്‍ അവകാശമില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസുതന്നെ പറഞ്ഞിട്ടും അനുസരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല.

സത്യം ജനങ്ങള്‍ അറിയരുത് എന്ന ദുഷ്ടലാക്കാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കുള്ളത്. അത്യന്തം സുതാര്യമായ ഈ നിയമത്തിനെതിരെ നുണകളുടെ വന്‍മതില്‍ പടുത്തുയര്‍ത്താനാണ് സമരക്കാരുടെ ശ്രമം. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് പീഡനങ്ങള്‍ സഹിക്കാനാകാതെ വരുന്ന ഹിന്ദുക്കള്‍, ക്രൈസ്തവര്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍, പാഴ്‌സികള്‍ എന്നിവര്‍ക്ക് പൗരത്വം അനുവദിക്കുന്നതിന്റെ കാലാവധി കുറയ്‌ക്കുന്ന ഭേദഗതിയാണ് നിയമത്തില്‍ വരുത്തിയിട്ടുള്ളത്. നേരത്തെ 11 വര്‍ഷമായിരുന്നത് അഞ്ച് വര്‍ഷമായി കുറച്ചിരിക്കുന്നു. ഭാരതത്തിനകത്തോ പുറത്തോ ഉള്ള മുസ്ലിങ്ങളെ ഇത് ബാധിക്കുന്നില്ല. എന്നിട്ടും നിയമം മുസ്ലിങ്ങള്‍ക്കെതിരാണെന്ന കള്ളം പ്രചരിപ്പിക്കുകയാണ്. ഒരുതരത്തിലുമുള്ള ഭരണഘടനാ ലംഘനവും ഈ വിഷയത്തിലില്ല. പൗരത്വനിയമം ഭാരതത്തിലെ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന്  ദല്‍ഹി ഷാഹി ഇമാംതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. എന്നിട്ടും അക്രമം നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പ്രക്ഷോഭകര്‍ ശ്രമിക്കുന്നത്.

നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് ഇറക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ തുടരുകയും ചെയ്യുന്നതിന്റെ അമര്‍ഷവും നിരാശയവുമാണ് പ്രതിപക്ഷത്തിന്. ഇതിനാലാണ് മതത്തിന്റെ പേരില്‍ ജനങ്ങളെ ചേരിതിരിച്ച് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഈ ജിഹാദിന് ചുക്കാന്‍ പിടിക്കുന്നു. മതമൗലികവാദികളെയും തീവ്രവാദികളെയും അവര്‍ രംഗത്തിറക്കിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ത്താല്‍ നടത്തിയത് ചില മുസ്ലിം സംഘടനകളാണെങ്കിലും ഭരണത്തിന്റെ തണലില്‍  അതിന് കളമൊരുക്കിയതും ഒത്താശ ചെയ്തതും ഇടതുവലതു മുന്നണികളാണ്. നിയമത്തിനെതിരെ സംയുക്ത സമരത്തിന് ഇരുമുന്നണികളും തീരുമാനിച്ചതാണ് തീവ്രവാദികള്‍ക്ക് കരുത്തുപകര്‍ന്നത്. ഹര്‍ത്താലില്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ നട്ടാല്‍ കുരുക്കാത്ത നുണകളായിരുന്നു. ഈ നുണക്കോട്ടകള്‍ തകരാന്‍ പാടില്ല എന്നു കരുതുന്നവരാണ് കേരള വര്‍മ കോളജില്‍ അക്രമം നടത്തിയത്. സത്യത്തോടുള്ള അസഹിഷ്ണുത വച്ചുപൊറുപ്പിക്കാനാവില്ല. ഗീബല്‍സിന്റെയും സ്റ്റാലിന്റെയും ഖൊമേനിയുടെയും ഈ പേരക്കിടാങ്ങളെ ചെറുത്തുതോല്‍പ്പിച്ചേ തീരൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.