തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേഗദതി നിയമം ഭരണഘടന തത്വങ്ങള്‍ക്ക് എതിരല്ല. ഇതിനെതിരെ വരുന്നത് തെറ്റായ പ്രചാരണങ്ങളാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ ഇന്ത്യയില്‍ ആദ്യം തീരുമാനിച്ചത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. നിലവില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ തെറ്റിദ്ധാരണ പരത്തിയാണ് ആളുകള്‍ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2007 മുതല്‍ താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ല. പക്ഷേ പാര്‍ലമെന്റ് ഒരു നിയമം പാസാക്കിയാല്‍ അതിനെ താന്‍ അനുകൂലിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ പൗരത്വ നിയമത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച ഇടത് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡീവൈഎഫ്‌ഐ രാജ്ഭവനിലേക്ക് മാര്‍ച്ച് നടന്നത്. അക്രമാസക്തരായ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ പൊളിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജല പീരങ്കി ഉപയോഗിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതായും ആരോപണമുണ്ട്.















