Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാപത്തിന് കോണ്‍ഗ്രസ്- മാര്‍ക്‌സിസ്റ്റ് ക്വട്ടേഷന്‍: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2019, 07:45 am IST
in Kerala

തൃശൂര്‍: കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റും കൈകോര്‍ത്ത് രാജ്യദ്രോഹികളുമായി അവിശുദ്ധ സഖ്യമുണ്ടാക്കി പൗരത്വ ബില്ലിനെതിരെ മതകലാപം സൃഷ്ടിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ജിഹാദികളും അര്‍ബന്‍ നക്‌സലൈറ്റുകളും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാന വ്യാപകമായുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമാണ്. മോദി സര്‍ക്കാരിനെ അട്ടിമറിച്ച് ആഭ്യന്തര കലാപം സൃഷ്ടിക്കാന്‍ എസ്ഡിപിഐക്കും പോപ്പുലര്‍ഫ്രണ്ടിനും കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. 

 പൗരത്വ ബില്ലിന്റെ മറവില്‍ നടക്കുന്നത് വിദ്യാര്‍ഥി കലാപമല്ല. മോദി സര്‍ക്കാരിനെ തകര്‍ക്കാന്‍ രാജ്യദ്രോഹികളുമായി ചേര്‍ന്ന് വ്യാജ പ്രചാരണത്തിലൂടെ മതകലാപമാണ് നടക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൈകോര്‍ത്തത് വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കുമപ്പുറത്ത് രാജ്യദ്രോഹികളുമായുള്ള കൈകോര്‍ക്കലാണ്. യൂത്ത്‌കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും ചേര്‍ന്ന് തയാറാക്കിയ തിരക്കഥയനുസരിച്ച് ആസൂത്രിതമായാണ് അക്രമണം നടത്തിയത്. എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനും ഒന്നിക്കാനുള്ള പൊതു പ്ലാറ്റ്‌ഫോമായി കേരളം മാറി. ഈ സംഘടനകള്‍ നടത്തിയ പ്രകടനങ്ങളില്‍ കോണ്‍ഗ്രസിലേയും ലീഗിലേയും സിപിഎമ്മിലേയും പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. 

2003ല്‍ കോണ്‍ഗ്രസും 2012ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആവശ്യപ്പെട്ട പൗരത്വ ഭേദഗതി നിയമമാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. 2003ല്‍ രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കണമെന്ന് മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടിരുന്നു. 2012ല്‍ കോഴിക്കോട് നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഇതിനു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഇതേ ആവശ്യമുന്നയിച്ച് പ്രകാശ് കാരാട്ട് കത്തെഴുതി. അതിനാല്‍ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന്റേയും മാര്‍ക്‌സിസ്റ്റിന്റേയും കെണിയില്‍ വീഴാതെ യാഥാര്‍ഥ്യം മനസ്സിലാക്കണം.  

സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന്റേയും റോഡുകളിലെ കുണ്ടുകളിലും കുഴികളിലും വീണ് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിക്കുന്നതിന്റെയും ജനരോക്ഷം പ്രതിപക്ഷ നേതാവിനെ ഉപയോഗിച്ച് സിപിഎം തടയുകയാണ്. സംസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഈ അജണ്ടയുമുണ്ട്. ദേശീയതലത്തില്‍ ഒന്നിച്ച കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റും കേരളത്തില്‍ വേറിട്ടു നിന്ന് ജനങ്ങളെ പറ്റിക്കുകയാണ്. 

മുഖ്യമന്ത്രിയായി പിണറായിയും പ്രതിപക്ഷ നേതാവായി ചെന്നിത്തലയും തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി ബിജെപിയിലെ ഒ. രാജഗോപാലിനെ പ്രതിപക്ഷ നേതാവാക്കണം. പൗരത്വബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന രാഷ്‌ട്രീയ നാടകം തുറന്നു കാട്ടുന്നതിനായി ബിജെപി 20 മുതല്‍ 30 വരെ സംസ്ഥാനതല പ്രചരണ പരിപാടി സംഘടിപ്പിക്കും. ദേശീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും പി.കെ. കൃഷ്ണദാസ് അറിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

Kerala

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

Kerala

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം
Kerala

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.