Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദേശീയ പൗരത്വ നിയമ ഭേദഗതി – സത്യവും മിഥ്യയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2019, 01:15 pm IST
inVicharam

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതു മുതല്‍ രാജ്യത്ത് നുണപ്രചരണങ്ങളുടെ വേലിയേറ്റമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന തരത്തില്‍ അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും പടച്ചു വിടാന്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പോലും ഏറെ ഉത്സാഹം കാണിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവരുടെ വിശദീകരണങ്ങളും ഭേദഗതി നിര്‍ദ്ദേശങ്ങളും  മുന്നിലുണ്ടായിട്ടും സമൂഹത്തില്‍, പ്രത്യേകിച്ച് മുസ്ലീം മതവിഭാഗങ്ങളുടെ ഇടയില്‍ ഭീതി വളര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുക എന്ന പഴയ ബ്രിട്ടീഷ് തന്ത്രത്തിന്റെ ആധുനിക പാഠം. 

ദേശീയ പൗരത്വ നിയമ ഭേദഗതി ഏതെങ്കിലും മതവിഭാഗത്തിന് എതിരാണോ?. മുസ്ലീങ്ങളെ ഭാരതത്തില്‍ നിന്ന് പുറത്താക്കുകയാണോ ഇതിന്റെ ഉദ്യേശം?. ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനാണോ ബിജെപി ശ്രമം?. എന്തിനാണ് പൗരത്വ നിയമം ഭേദഗതി ചെയ്യുന്നത്?. ഇത്തരത്തിലുള്ള നിരവധി സംശയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ ഇടയിലുണ്ട്. 

ചില വസ്തുതകള്‍ പരിശോധിക്കാം.

1. ആദ്യമായാണോ ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്?.

ഉ: അല്ല. 1986, 1992, 2003, 2005, 2015 വര്‍ഷങ്ങളിലും ഇന്ത്യന്‍ പൗരത്വം കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 

2. ഇപ്പോഴത്തെ ഭേദഗതി ഇന്ത്യന്‍ പൗരന്‍മാരെ ഉദ്യേശിച്ചുള്ളതാണോ?.

അല്ല. 

3. ഇപ്പോഴത്തെ ഭേദഗതി ആരെയാണ് ലക്ഷ്യം വെക്കുന്നത്?.

അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്കെത്തുന്ന വിദേശികളെ. അവര്‍ക്ക് പൗരത്വം നല്‍കുന്ന കാര്യത്തില്‍ ചില മുന്‍ഗണനകള്‍ നിശ്ചയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അല്ലാതെ രാജ്യത്തെ പൗരന്‍മാരായ 130 കോടി ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലിത്.

4. എന്താണ് മോദി സര്‍ക്കാര്‍ വരുത്തിയ ഭേദഗതി?.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മതപീഡനം മൂലം ഇന്ത്യയിലേക്ക് അഭയം തേടി എത്തുന്ന മതന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി, സിഖ് മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുകയാണ് ഭേദഗതിയുടെ ഉദ്യേശ്യം. 

5. എന്തുകൊണ്ട് മുസ്ലീങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയില്ല?.

കാരണം, ഈ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ല എന്നത് തന്നെ. മാത്രവുമല്ല ഈ രാജ്യങ്ങളില്‍ നിന്ന് ഒരു മുസ്ലീമും മത പീഡനം മൂലം ഇന്ത്യയില്‍ അഭയം തേടി എത്താറുമില്ല. ഇസ്ലാം ഔദ്യോഗിക മതമായ ഈ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപെടുന്നു എന്ന് ഐക്യരാഷ്‌ട്രസഭയും മനുഷ്യാവകാശ സംഘടനകളും വര്‍ഷങ്ങളായി ചൂണ്ടിക്കാണിക്കുന്നതാണ്.

6. എന്തിനാണ് ഇന്ത്യ ഇവരെ ഏറ്റെടുക്കുന്നത്?.

വിഭജനത്തിന് മുന്‍പ് ഒരേ രാജ്യത്തിന്റെ ഭാഗമായിരുന്ന സ്ഥലങ്ങളിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ പരസ്പരം കരാര്‍ ഉണ്ടാക്കിയിരുന്നു. പാകിസ്ഥാനുമായി നെഹ്രു-ലിയാഖത്ത് കരാര്‍, ബംഗ്ലാദേശുമായി  ഇന്ദിരാ- മുജീബ് റഹ്മാന്‍ കരാര്‍ എന്നിവ. ധാരണ അനുസരിച്ച് ഭാരതം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കിയെങ്കിലും മറ്റു രാജ്യങ്ങള്‍ അത് ലംഘിച്ചു. 1951 ല്‍ 22 ശതമാനം ന്യൂനപക്ഷങ്ങള്‍- ബംഗ്ലാദേശില്‍ ഉണ്ടായിരുന്നു എങ്കില്‍ 2011 ആയപ്പോഴേക്കും അത് 7.5 ശതമാനമായി കുറഞ്ഞു. പാകിസ്ഥാനിലാകട്ടെ 23 % മതന്യൂനപക്ഷങ്ങള്‍ ഉണ്ടായിരുന്നത് 1.5 ശതമാനമായി ഇടിയുകയും ചെയ്തു. അതേ സമയം ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വര്‍ദ്ധിച്ചു. സ്വന്തം രാജ്യത്ത് പീഡനം അനുഭവിക്കുന്നവര്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ അത് സാധിച്ചു നല്‍കേണ്ട ബാധ്യത നമുക്കുണ്ട്. ആ ചരിത്രപരമായ കടമയാണ് ഇപ്പോള്‍ നാം നിറവേറ്റുന്നത്.

7. അതിന്റെ അര്‍ത്ഥം വിദേശികളായ മുസ്ലീങ്ങള്‍ക്ക് ഇന്ത്യ അഭയം നല്‍കില്ല എന്നാണോ?

ഒരിക്കലുമല്ല. സുരക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് നിയമ പ്രകാരം അപേക്ഷ നല്‍കിയാല്‍ ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നിയമത്തില്‍ ഇപ്പോഴും വ്യവസ്ഥയുണ്ട്. അതില്‍ ആരും മാറ്റം വരുത്തിയിട്ടില്ല.

8. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ നിലപാട് എന്തായിരുന്നു?.

 ഇവരെല്ലാവരും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ അയല്‍രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം എന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതാണ്. ഇരു രാജ്യങ്ങളുമായി ന്യൂനപക്ഷ സംരക്ഷണത്തിന് കരാര്‍ ഉണ്ടാക്കിയതു പോലും ഇതേ നിലപാട് ഉള്ളതു കൊണ്ടാണ്. 2003 ഡിസംബര്‍ 18 ന് രാജ്യസഭയില്‍ അന്നത്തെ രാജ്യസഭാ കക്ഷി നേതാവ് ഡോ.മന്‍മോഹന്‍സിംഗ്  നടത്തിയ പ്രസംഗത്തില്‍ ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഭാരതത്തിന്റെ കടമയാണെന്നും അതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

2012 ഏപ്രില്‍ 4 മുതല്‍ 9 വരെ കോഴിക്കോട് നടന്ന സിപിഎം 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് പീഡനം മൂലം  ബംഗ്ളാദേശില്‍ നിന്ന് ഇന്ത്യയിലെത്തിയിട്ടുള്ള അഭയാര്‍ത്ഥികള്‍ക്ക് ഭാരത പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയതാണ്. അഭയാര്‍ത്ഥികളില്‍ ഭൂരിഭാഗവും നാമശുദ്ര വിഭാഗത്തില്‍ പെട്ട പട്ടികജാതിക്കാരാണെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു.ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന പഴയ ആവശ്യം പ്രധാനമന്ത്രിയായ മന്‍മോഹന്‍സിംഗ് നടപ്പാക്കണമെന്ന് ഓര്‍മ്മിപ്പിച്ച് മെയ് 22 ന് അന്നത്തെ സിപിഎം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് അന്നത്തെ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗിന് കത്തയച്ചിട്ടുമുണ്ട്.

ഇതേ ആവശ്യം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയ്, ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക് എന്നിവരും ഉന്നയിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്ന് വന്ന 13,000 ഹിന്ദു, സിഖ് അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് കത്തയച്ചിട്ടുമുണ്ട്. അതായത് മാറിമാറി വന്ന സര്‍ക്കാരുകള്‍ തീരുമാനം എടുക്കാന്‍ ധൈര്യമില്ലാതെ മാറ്റി വെച്ചിരുന്ന നീറുന്ന പ്രശ്‌നം പരിഹരിക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്.

9. ഈ നിയമം ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് എതിരല്ലേ?.

രാജ്യത്തെ 130 കോടിയോളം വരുന്ന പൗരന്‍മാരുടെ പൗരത്വം പുന:പരിശോധിക്കാനുള്ളതല്ല ഈ നിയമം. മറിച്ച് വിദേശത്ത് നിന്ന് കുടിയേറി വരുന്നവര്‍ക്ക് പൗരത്വം നല്‍കാന്‍ ചില ഇളവുകള്‍ അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ തന്നെ ഇത് രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന് പറയുന്നത് രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രമാണ്.

10. ഭരണഘടനയിലെ 14,15,21 വകുപ്പുകള്‍ ഉറപ്പ് നല്‍കുന്ന തുല്യതയ്‌ക്ക് എതിരല്ലേ ഈ ഭേദഗതി?. 

ഒരിക്കലുമല്ല. ഈ 3 രാജ്യങ്ങളില്‍ നിന്നുള്ള 6 വിഭാഗങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കി എന്നതിനര്‍ത്ഥം മറ്റ് മതക്കാരെ പൗരന്‍മാരാക്കില്ല എന്നല്ല. അതിനാല്‍ ആര്‍ട്ടിക്കിള്‍ 14 ന് ഇത് എതിരല്ല. ഭരണഘടനയുടെ 15-ാം വകുപ്പ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വേണ്ടിയുള്ളതാണ്. പൗരന്‍മാരാകാന്‍ പോകുന്നവരെ ഉദ്യേശിച്ചുള്ളതല്ല. അതായത് ഈ വകുപ്പ് നല്‍കുന്ന സംരക്ഷണം ഇന്ത്യന്‍ പൗരന്‍ ആയതിനു ശേഷമേ നിലവില്‍ വരികയുള്ളൂ. ആര്‍ട്ടിക്കിള്‍ 21 ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. അതും പൗരത്വം കിട്ടിക്കഴിഞ്ഞ ശേഷമേ നിലവില്‍ വരുകയുള്ളൂ.

11. ഇന്ത്യ ഒട്ടാകെ ഇപ്പോള്‍ ഇതിനെതിരെ പ്രക്ഷോഭം നടക്കുകയാണല്ലോ?.

ഇല്ലെന്ന് മാത്രമല്ല, നടക്കുന്ന പ്രക്ഷോഭങ്ങള്‍ പോലും ഒരേ ആവശ്യം ഉന്നയിച്ചുള്ളതല്ല. ഉദാഹരണത്തിന് ആസാമില്‍ നടക്കുന്ന പ്രക്ഷോഭം ആര്‍ക്കെങ്കിലും പൗരത്വം നല്‍കണം എന്ന് ആവശ്യപ്പെട്ടുള്ളതല്ല. മറിച്ച് ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റം തടയുന്ന 1985 ലെ നിയമം അട്ടിമറിക്കരുത് എന്നാവശ്യപ്പെട്ടാണ്. ഈ നിയമം പാലിക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ പ്രക്ഷോഭം കെട്ടടങ്ങുകയും ചെയ്തു.  

12. ഈ നിയമം നടപ്പാക്കില്ല എന്ന കേരള, പശ്ചിമബംഗാള്‍, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ പറഞ്ഞിട്ടുണ്ടല്ലോ?.

ഇല്ലാത്ത അധികാരം പ്രയോഗിക്കും എന്ന് പറയുന്നതു പോലെ മറ്റൊരു തട്ടിപ്പ് എന്ന് മാത്രം കരുതിയാല്‍ മതി. പൗരത്വം നല്‍കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്. പാര്‍ലമെന്റ് പാസാക്കുന്ന എത് നിയമവും നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്.

13. എന്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (NRC)? 

ഇന്ത്യന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിച്ച് വെക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. ഇന്ത്യന്‍ പൗരത്വ നിയമം അനുശാസിക്കുന്ന യോഗ്യത ഉള്ളവര്‍ക്കാണ് പൗരത്വ പട്ടികയില്‍ ഇടം കിട്ടുക. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അസാമില്‍ മാത്രമാണ് ഇപ്പോള്‍ ഇത് നടപ്പാക്കി വരുന്നത്. കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോഴാണ് ഇതിന് തുടക്കം കുറിച്ചത്. 1951 ലെ പൗരത്വ പട്ടികയുടെ അടിസ്ഥാനത്തില്‍ 2013 മുതല്‍ സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തിലാണ് ഇവിടെ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കി തുടങ്ങിയത്. 

14. പൗരത്വ പട്ടികയില്‍ ഇടം പിടിക്കുന്നവര്‍ ആരെല്ലാമാണ്?. അതിന് മതം ഒരു അടിസ്ഥാനമാണോ?.

മതിയായ രേഖകളുള്ള ഇന്ത്യന്‍ പൗരന്‍മാരെല്ലാവരും ഈ പട്ടികയില്‍ ഇടം പിടിക്കും. NRC അപേക്ഷയില്‍ മതം രേഖപ്പെടുത്താന്‍ കോളം പോലും ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

15. പട്ടികയില്‍ ഇടംപിടിക്കാന്‍ എന്തെല്ലാം രേഖകളാണ് വേണ്ടത്?.

ഇപ്പോള്‍ അസാമില്‍ ഇത് നടപ്പാക്കുന്നത് ഇനി പറയുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ്. 1951 ലെ സെന്‍സസ് രേഖയിലോ, 1971 ആഗസ്റ്റ് 24ന് മുന്‍പുള്ള വോട്ടര്‍ പട്ടികയിലോ പേരുണ്ടെങ്കില്‍ നിങ്ങള്‍ പൗരത്വ പട്ടികയില്‍ സ്വാഭാവികമായും ഇടംപിടിക്കും. ഇല്ലായെങ്കില്‍ ജനന സര്‍ട്ടിഫിക്കേറ്റ്, വിദ്യാഭ്യാസ സംബന്ധമായ രേഖ, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്,  LIC പോളിസി, ബാങ്ക് /പോസ്റ്റ് ഓഫീസ് പാസ് ബുക്ക്, സര്‍ക്കാര്‍ ജോലി സംബന്ധമായ രേഖകള്‍, സ്ഥിരതാമസ രേഖകള്‍, കോടതി വ്യവഹാര രേഖകള്‍, അഭയാര്‍ത്ഥി രജിസ്‌ട്രേഷന്‍ എന്നിവയിലേതെങ്കിലും ഹാജരാക്കിയാല്‍ പട്ടികയില്‍ ഇടം കിട്ടും. ഇതിന് പല തവണ അവസരം നല്‍കിയിട്ടുണ്ട്. പരാതിയുള്ളവര്‍ക്ക് ട്രിബ്യൂണല്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവയെ സമീപിക്കാം. ഇതെല്ലാം കഴിഞ്ഞിട്ടും ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ സാധിച്ചില്ല എങ്കില്‍ മാത്രമേ പൗരത്വം കിട്ടാതെ പോവുകയുള്ളൂ. 

പൗരന്‍മാരുടെ സുരക്ഷിതത്വവും അഭിവൃദ്ധിയും ലക്ഷ്യമാക്കുന്ന ഏതൊരു ഭരണകൂടവും ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെ എങ്ങനെയും ചെറുത്ത് തോല്‍പ്പിക്കണം എന്ന ചിന്തയോടെ അക്രമം അഴിച്ചു വിടുന്നവരുടെ ഉദ്യേശശുദ്ധി സംശയത്തിന്റെ നിഴലിലാണ്. രാജ്യ സുരക്ഷയോ, ജനങ്ങളുടെ നന്മയോ അല്ല ഇവരുടെ ലക്ഷ്യമെന്ന് വ്യക്തം. നുണ പ്രചരിപ്പിച്ച് സര്‍ക്കാരിനെതിരെ കലാപം സൃഷ്ടിക്കാമെന്ന് ചിന്തിക്കുന്നത് വ്യാമോഹം മാത്രമായി അവശേഷിക്കും. നെല്ലും പതിരും തിരിച്ചറിയാന്‍ കെല്‍പ്പുള്ള, ജാതി-മത ചിന്തകളില്ലാതെ രാഷ്‌ട്ര നന്മ മാത്രം ലക്ഷ്യം വെക്കുന്ന ഒരു വലിയ വിഭാഗം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

പുതിയ വാര്‍ത്തകള്‍

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.