സന്നിധാനം: അയ്യനുമുന്നില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സോപാന സംഗീത അര്‍ച്ചനനടത്തി ശിവകുമാര്‍ അമൃതകലയും സംഘവും. തപസ്യ കലാസാഹിത്യ വേദിയുടെ കീഴിലാണ് ഇവര്‍ സന്നിധാനത്തെ കലാ മണ്ഡപത്തില്‍ അയ്യപ്പ സ്തുതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള സോപാന സംഗീതം നടത്തിയത്. കഴിഞ്ഞ മണ്ഡല കാലത്തെ പോലീസ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും പ്രത്യേക അനുമതിയോടെയാണ് സംഘം സോപാന സംഗീത അര്‍ച്ചന നടത്തിയത്.
പോലീസ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ മണ്ഡല കാലത്തു സന്നിധാനത്തെ കലാ മണ്ഡപത്തില്‍ പ്രത്യേകം പരിപാടികള്‍ ഒന്നും അനുവദിച്ചിരുന്നില്ല. അന്നും തപസ്യയുടെ സംഘം മാത്രമാണ് പരിപാടികള്‍ അവതരിപ്പിച്ചത്. ഇക്കൊല്ലവും മുടക്കം കൂടാതെ അയ്യന്റെ തിരുനടയില്‍ സോപാന സംഗീതം ആലപിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവര്‍.
















