തിരുവനന്തപുരം : സാങ്കേതിക സര്‍വ്വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടല്‍ സംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ജനുവരി ആദ്യവാരം തെളിവെടുപ്പ് നടത്തും. ആദ്യഘട്ട തെളിവെടുപ്പിന് ശേഷമാണ് മന്ത്രിയില്‍ നിന്നും വിശദീകരണം തേടുന്നതില്‍ തീരുമാനമെടുക്കുക.
മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥി, പരാതി നല്‍കിയ സേവ് യൂണിവേഴിസ്റ്റി ക്യാംപയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍, കെടിയു വിസി എന്നിവരെയാണ് വിളിപ്പിക്കുന്നത്. നിലവില്‍ ഉന്നത വിദ്യാഭ്യാസമന്ത്രിയെ ഹിയറിങ്ങിലേക്ക് വിളിക്കുന്നില്ല.
കൂടാതെ കൊച്ചിയില്‍ ഇതുമായി ബന്ധപ്പെട്ട് വിസിമാരുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതേസമയം തിങ്കളാഴ്ച ചേരുന്ന ഈ യോഗത്തില്‍ ഗവര്‍ണര്‍ ശക്തമായ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.
എംജി, കെടിയു, കണ്ണൂര്‍, കേരള അടക്കമുള്ള സര്‍വ്വകലാശാലകളിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണ്ണര്‍ക്ക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എംജിയില്‍ മാര്‍ക്ക് ദാനം ചട്ടപ്രകാരമല്ലാതെ റദ്ദാക്കിയതിലും ഗവര്‍ണ്ണര്‍ തുടര്‍ നിലപാട് അടുത്ത ദിവസം ചേരുന്ന യോഗത്തില്‍ പ്രഖ്യാപിച്ചേക്കും.
















