ആലപ്പുഴ : മകന്റെ വിവാഹം ആഢംബരമാക്കി ഡിജെ പാര്‍ട്ടി നടത്തിയ സിപിഎം നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗത്തേയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്.
വിവാഹ ചടങ്ങില്‍ മനോഹരന്‍ ഡിജെ പാര്‍ട്ടി നടത്തിയതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗമാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
ആറുമാസത്തേയ്‌ക്കാണ് മനോഹരനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അേേതസമയം ഡിജെ പാര്‍ട്ടിക്കിടെ ചിലര്‍ ബഹളം വെക്കുകയും കയ്യാങ്കളിയിലേക്ക് നീങ്ങിയതായും ആരോപണമുണ്ട്.
















