കൊല്‍ക്കത്ത: സൂപ്പര്‍ താരം ലയണല്‍ മെസി എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണെന്ന് മുന്‍ അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഹെര്‍ണന്‍ ക്രെസ്‌പോ. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ മെസിയുടെ കരുത്തില്‍ അര്‍ജന്റീന കിരീടം നേടുമെന്നാണ് പ്രതീക്ഷ.
ഖത്തര്‍ ലോകകപ്പ് ഒരുപക്ഷെ മെസിയുടെ അവസാന ലോകകപ്പ് മത്സരമായേക്കാം. അദ്ദേഹത്തിന്റെ സ്വപ്‌നം ഇത്തവണ നിറവേറുമെന്നാണ് പ്രതീക്ഷ. മെസി, റൊണാള്‍ഡോ പോലുള്ള താരങ്ങള്‍ ഒന്നിച്ച് കളിക്കുന്നത് ഈ തലമുറയുടെ തന്നെ ഭാഗ്യമാണ്. കിരീടം നേടിയില്ലെങ്കിലും ഇരുവരും ഇതിഹാസതാരങ്ങളാകുമെന്നും ക്രെസ്‌പോ പറഞ്ഞു. റെക്കോഡുകള്‍ മാറ്റിയെഴുതുന്ന തിരക്കിലാണ് ഇരുവരും. പുതിയ റൊണാള്‍ഡോയെയും പുതിയ മെസിയെയും കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടതില്ല. വിരമിക്കും വരെ ഇവരുടെ കളി ആസ്വദിക്കാമെന്നും ക്രെസ്‌പോ പറഞ്ഞു.
















