കേന്ദ്രമന്ത്രി വി. മുരളീധരന്‍ മഹാകവി അക്കിത്തത്തിന്റെ വീട്ടിലെത്തിയപ്പോള്‍
കൂറ്റനാട്: മഹാകവി അക്കിത്തത്തിന് ലഭിച്ച പുരസ്‌കാരത്തിലൂടെ കേരളവും മലയാള ഭാഷയും ആദരവും അംഗീകാരവും നേടുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. മഹാകവി അക്കിത്തത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത് ദേശീയ തലത്തില്‍ കേരളത്തിന് ഏറെ അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. കേരളം മുഴുവന്‍ സന്തോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അതിന്റെ ഒരു ഭാഗമാവുകയാണ് താനെന്നും മന്ത്രി പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍, മധ്യമേഖല പ്രസിഡന്റ് നാരായണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, പാലക്കാട് ജില്ല പ്രസിഡന്റ് അഡ്വ.ഇ. കൃഷ്ണദാസ്, മലപ്പുറം ജില്ല പ്രസിഡന്റ് കെ. രാമചന്ദ്രന്‍, രവി തേലത്ത്, തൃത്താല മണ്ഡലം പ്രസിഡന്റ് കെ.വി. ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















