പെര്‍ത്ത്: ന്യൂസിലന്‍ഡിനെതിരായ ഡേ ആന്‍ഡ് നൈറ്റ്് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്ക് കൂറ്റന്‍ ലീഡ്. ആദ്യ ഇന്നിങ്ങ്‌സില്‍ 250 റണ്‍സ് ലീഡ് നേടിയ ആതിഥേയര്‍ മൂന്നാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 167 റണ്‍സ് എടുത്തു. ഇതോടെ ഓസീസിന് 417 റണ്‍സ് ലീഡായി. രണ്ടാം ഇന്നിങ്ങ്‌സിലെ നാലു വിക്കറ്റും കൈവശമുണ്ട്. രണ്ട് ദിവസത്തെ കളി ശേഷിക്കെ മത്സരഫലം ഉണ്ടാകുമെന്ന് ഉറപ്പാണ്.
സ്‌റ്റെമ്പെടുക്കുമ്പോള്‍ മാത്യൂ വേഡും (8), കമിന്‍സുമാണ് (1) ക്രീസില്‍. ഓപ്പണര്‍ ബേണ്‍സും ലാബുഷെയ്‌നും അര്‍ധ സെഞ്ചുറി നേടി. ബേണ്‍സ് 123 പന്തില്‍ 53 റണ്‍സ് എടുത്തു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേിടയ ലാബുഷെയ്ന്‍ 81 പന്തില്‍ 50 റണ്‍സ് കുറിച്ചു. ഓപ്പണര്‍ വാര്‍ണര്‍ (19), മുന്‍ നായകന്‍ സ്മിത്ത് (16), ക്യാപ്റ്റന്‍ പെയ്ന്‍ (0) എന്നിവര്‍ അനായാസം കീഴടങ്ങി. ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി 19 ഓവറില്‍ 63 റണ്‍സിന് നാലു വിക്കറ്റ് എടുത്തു.
നേരത്തെ അഞ്ചിന് 109 റണ്‍സെന്ന സ്‌കോറിന് കളി തുടങ്ങിയ ന്യൂസിലന്‍ഡ് 166 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെയാണ് ഓസീസിന് 250 റണ്‍സ് ലീഡ് ലഭിച്ചത്. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സാണ് എടുത്തത്. ന്യൂസിലന്‍ഡിനായി റോസ് ടെയ്‌ലര്‍ 80 റണ്‍സ് നേടി. ക്യാപ്റ്റ്ന്‍ വില്യംസ് 34 റണ്‍സും ഗ്രാന്‍ഡ്‌ഹോം 23 റണ്‍സും എടുത്തു.
ഓസീസിന്റെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 18 ഓവറില്‍ 52 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്‌ത്തി. സ്പിന്നര്‍ ലിയോണ്‍ 14.2 ഓവറില്‍ 48 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ലാബുഷെയ്ന്‍, കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.
സ്‌കോര്‍: ഓസ്‌ട്രേലിയ: 416, ആറു വിക്കറ്റിന് 167, ന്യൂസിലന്‍ഡ് 166.
















