Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ബലിദാനികളുടെ മണ്ണില്‍ ആവേശമായി എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2019, 12:57 pm IST
in Local News

കണ്ണൂര്‍: ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകളുടെ ആദര്‍ശം ഉള്‍ക്കൊണ്ടുവെന്ന ഒറ്റക്കാരണത്താല്‍ മാര്‍ക്‌സിയന്‍ തത്വശാസ്ത്രത്തിന്റെ കൊലക്കത്തിക്കും ബോംബ് രാഷ്‌ട്രീയത്തിനും ഇരയായി ജീവന്‍ ബലിനല്‍കേണ്ടിവന്ന നിരവധി ബലിദാനികളുളള കണ്ണൂരിന്റെ മണ്ണില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവരുന്ന എന്‍ജിഒ സംഘ് 41-ാം സംസ്ഥാന സമ്മേളനം പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ടും ചിട്ടയായ സമ്മേളന നടപടികള്‍കൊണ്ടും ശ്രദ്ധേയമായി. 

സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നുമായെത്തിയ എന്‍ജിഒ സംഘിന്റെ ആയിരത്തോളം പ്രവര്‍ത്തകരും കണ്ണൂര്‍ ജില്ലയിലെ ബിഎംഎസ് അടക്കമുളള സംഘപരിവാര്‍ സംഘടനകളുടെ പ്രമുഖരായ നേതാക്കളും പ്രവര്‍ത്തകരും സമ്മേളനത്തില്‍ ഭാഗബാക്കായി. ഏതാണ്ട് കഴിഞ്ഞ ആറുമാസക്കാലമായി കണ്ണൂരിലെ എന്‍ജിഒ സംഘ് നേതൃത്വവും സംസ്ഥാന കമ്മറ്റിയും വിവിധ സംഘപരിവാര്‍ സംഘടനകളുടെ മുതിര്‍ന്ന കാര്യകര്‍ത്താക്കളും സമ്മേളനം വിജയിപ്പിക്കാനായി അഹോരാത്രം പ്രയത്‌നത്തിലായിരുന്നു. ഇവരുടെ പ്രവര്‍ത്തനം ലക്ഷ്യ പ്രാപ്തിയിലെത്തിയെന്ന് വ്യക്തമാക്കുന്നതായിരുന്നു സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനമടക്കമുളള പ്രധാന ചടങ്ങുകള്‍ നടന്ന ഇന്നലത്തെ സമ്മേളന പരിപാടികള്‍. 

സമ്മേളനം നടന്ന കണ്ണൂര്‍ ദത്തോപാന്ത് ഠേംഗ്ഡിജി നഗറില്‍ (നവനീതം ഓഡിറ്റോറിയം) ഇന്നലെ രാവിലെ പ്രതിനിധി സമ്മേളനം ആരംഭിക്കുമ്പോള്‍ തന്നെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സമ്മേളന പ്രതിനിധികളെക്കൊണ്ട് നിറഞ്ഞിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ വീരപഴശ്ശി ബാലഗോകുലത്തിലെ കുട്ടികള്‍ അവതരിപ്പിച്ച അതിമനോഹരമായ സ്വാഗത നൃത്തത്തോടെ പരിപാടികള്‍ ആരംഭിച്ചു. രാവിലെ എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡണ്ട് സി. സുരേഷ്‌കുമാര്‍ പതാക ഉയര്‍ത്തി. 

രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിഷ്ണുപ്രസാദ് വര്‍മ്മ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യാത്രയയപ്പ് സമ്മേളനം, സാംസ്‌ക്കാരിക സമ്മേളനം, വനിതാസമ്മേളനം എന്നിവ നടന്നു. യാത്രയയപ്പ് സമ്മേളനത്തോടൊപ്പം ആദരിക്കല്‍ ചടങ്ങും നടന്നു. സംഘടനാരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ കമ്മിറ്റികളേയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംങ് പരീക്ഷയില്‍ റാങ്ക് നേടിയ യമുനഭാരതിയേയും ചടങ്ങില്‍ ആദരിച്ചു. ആദരണച്ചടങ്ങിന് ശേഷം യമുനാഭാരതി ആലപിച്ച കാവ്യാലാപനം സദസ്സിന്റെ കയ്യടി നേടി. വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ നടന്ന റാലിയിലും തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണ്ണറില്‍ നടന്ന പൊതുസമ്മേളനത്തിലും നൂറുകണക്കിന് എന്‍ജിഒ സംഘ് പ്രവര്‍ത്തകര്‍ അണിനിരന്നു. ബലിദാനികളുടെ സ്മരണകളുറങ്ങുന്ന കണ്ണൂരിന്റെ മണ്ണില്‍ സമ്മേളനം മഹാസംഭവമാക്കി മാറ്റാന്‍ സാധിച്ചതിന്റെ സംതൃപ്തിയിലാണ് എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റിയും സംഘാടക സമിതി ഭാരവാഹികളും. സംസ്ഥാന കൗണ്‍സില്‍ യോഗത്തോടെ സമ്മേളനം ഇന്ന് സമാപിക്കും.

യാത്രയയപ്പ് സമ്മേളനം ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക സമ്മേളനം പ്രമുഖ സാഹിത്യകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. വനിതാസമ്മേളനം ഭാരതീയ വിദ്യാഭവന്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. സുമതി ഹരിദാസ് ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് പി.പി. മീരാഭായി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് അനിതീ രവീന്ദ്രന്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ആര്യ സ്വാഗതവും സംസ്ഥാന സെക്രട്ടറി ദീപാകൃഷ്ണ നന്ദിയും പറഞ്ഞു. വൈകുന്നേരം കണ്ണൂര്‍ നഗരത്തില്‍ റാലിയും തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണ്ണറില്‍ പൊതു സമ്മേളനവും നടന്നു. പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് സംസ്ഥാന ട്രഷറര്‍ റ്റി.എന്‍. രമേശ് അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി പി. പീതാംബരന്‍ സ്വാഗതവും സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. സജീവ് കുമാര്‍ നന്ദിയും പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.