തിരുവനന്തപുരം: ആർഷവിദ്യാ പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ധർമ്മപ്രഭാഷണ പരമ്പരയ്‌ക്ക് വെള്ളിയാഴ്ച വൈകിട്ട് തുടക്കമായി. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയാണ് ധർമ്മപ്രബോധനത്തിലൂടെ നമ്മെ അനുഗ്രഹിക്കുന്നത്.
കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തിനു മുൻവശമുള്ള നായനാർ പാർക്കിൽ ഇന്ന് മുതൽ 19 വരെ പ്രഭാഷണ പരമ്പര നടക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് പ്രഭാഷണം. ധര്‍മ്മം അര്‍ത്ഥം കാമം മോക്ഷം എന്നീ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള ധര്‍മ്മത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ഏഴു സായാഹ്നങ്ങള്‍ പ്രയോജനപ്പെടുത്താം.
















