കൈ പിറകിലേക്കും വശങ്ങളിലേക്കും മുകളിലേക്കും ചലിപ്പിക്കാനാവാതെ വരുന്ന വാതരോഗത്തെയാണ് അപബാഹുകം എന്നു പറയുന്നത്. അപബാഹുകം ബാധിച്ചാല്‍, തീരെ ചെറിയ ഭാരം പോലും ഉയര്‍ത്താനാവില്ല. ഒരു ജഗ്ഗിലെ വെള്ളം മറ്റൊന്നിലേക്ക് പകര്‍ത്താനാവാത്ത അവസ്ഥയിലെത്തും. തുണി അലക്കി അഴയില്‍ വിരിച്ചിടാനും കൈയുര്‍ത്തി എറിയാനും ബസില്‍ കയറിയാല്‍ കമ്പിയില്‍ പിടിച്ചു നില്ക്കാനുമെല്ലാം ബുദ്ധിമുട്ടായിരിക്കും. അപബാഹുക രോഗികളുടെ കൈകളുടെ ചുമല് മുതല്‍ മുട്ടു വരെയുള്ള ഭാഗവും കൈപ്പലയ്ക്കു പിറകിലുള്ള മസിലും ശോഷിച്ചിരിക്കും. പ്രമേഹരോഗികളില്‍ ഈ വാതം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
അപബാഹുകത്തിനുള്ള തൈലം:
മഞ്ഞള്‍,അരത്ത, മരമഞ്ഞള്‍ത്തൊലി, കുറുന്തോട്ടി വേര്, മുത്തങ്ങാക്കിഴങ്ങ്, ഇരട്ടിമധുരം, ഇന്തുപ്പ് ഇവ ഓരോന്നും 15 ഗ്രാം വീതമെടുത്ത് ഒരു ലിറ്റര്‍ ചെറുനാരങ്ങാ നീരും ചേര്‍ത്ത് അര ലിറ്റര്‍ എള്ളെണ്ണയില്‍ ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയരിച്ച് തേയ്ക്കുന്നത് അപബാഹുകം ശമിക്കാന്‍ വളരെ ഗുണകരമാണ്.
സേവിക്കാന്‍ കഷായം:
പ്രസാരിണി, കുറുന്തോട്ടി വേര്, കരിങ്കുറിഞ്ഞി വേര്, അമുക്കുരം, നായ്ക്കുരണവേര്, വെളുത്ത ആവണക്കിന് വേര്, അരത്ത, വരട്ടുമഞ്ഞള്‍, സൂചിഗോതമ്പ്, ഞെരിഞ്ഞില്‍, ശതാവരിക്കിഴങ്ങ്, ശതകുപ്പ, ഇവ ഓരോന്നും 10 ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400മില്ലിയായി വറ്റിച്ച് 100 മില്ലി വീതം ഒരു നുള്ള് ഇന്തുപ്പും ( 25 മില്ലി ഗ്രാം) പത്തു തുള്ളി എള്ളെണ്ണയും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക.
എള്ളെണ്ണയ്ക്ക് പകരം കാര്പ്പസാസ്ത്യാദി തൈലമോ, നാരായണ തൈലമോ ചേര്‍ക്കുന്നതും വളരെ ശ്രേഷ്ഠമാണ്.
അരച്ചു തേയ്ക്കാന്‍:
മുരിങ്ങാത്തൊലി, കടുക, പുകയറ, ഇന്തുപ്പ്, മഞ്ഞള്‍ ഇവ ആവണക്കെണ്ണയില്‍ അരച്ച് കുഴച്ച് തേയ്ക്കുന്നത് നല്ലതാണ്. ഔഷധ തൈലപ്രയോംമില്ലാതെ തട്ട്, മര്മചികിത്സകള് കൊണ്ട് ഇത് പൂര്‍ണമായും ഭേദമാക്കാവുന്നതാണ്. ലേഖകന്‍ ഈ ചികിത്സ നടത്തിവരുന്നുണ്ട്. കൊല്ലം കല്ലും താഴത്ത് കെ.
പി. നിവാസില്‍ പ്രകാശന് ഗുരുക്കള്‍ ( ഫോണ്‍: 9447347993) ഇത് ചെയ്യുന്നുണ്ട്.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: