ന്യൂദല്‍ഹി : പൗരത്വ ബില്‍ പാസാക്കിയതില്‍ അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സഹോദരി സഹോദരന്മാര്‍ ഭയപ്പെടേണ്ട സാഹചര്യമൊന്നുമില്ലെന്നും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.
പൗരത്വ ബില്ലിലൂടെ ആരുടെയും അവകാശങ്ങള്‍ തട്ടിയെടുക്കപ്പെടില്ല. അസമിലെ മനോഹരമായ ആചാരങ്ങളെയും അതുല്യമായ വ്യക്തിത്വത്തെയും ആര്‍ക്കും എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ല. പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പ്രതിഷേധ പ്രകടനം അരങ്ങേറുന്ന സാഹചര്യത്തിലാണ് മോദി മറുപടി നല്‍കിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങളോ, വിശിഷ്ടമായ വ്യക്തിത്വമോ, സംസ്‌കാരമോ നിങ്ങളില്‍ നിന്ന് എടുത്ത് മാറ്റപ്പെടുകയില്ല. അവയെല്ലാം കൂടുതല്‍ സമൃദ്ധിയോടെ തഴക്കുകയും വളരുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

















