ന്യൂദല്‍ഹി: ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന വിഷയം പൗരത്വ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി.
ശ്രീലങ്കന്‍ പ്രശ്‌നം എല്‍ടിടിഇയുടെ അജണ്ടയുടെ ഭാഗമായുണ്ടായതാണ്. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വന്നത് അവിടെ യുദ്ധമുണ്ടായതോടെയാണ്. വന്നവര്‍ മിക്കവരും തിരികെ പോയതോടെ അഭയാര്‍ത്ഥികളുടെ സംഖ്യ കുറയുകയും ചെയ്തു. അതിനാല്‍ത്തന്നെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി പ്രശ്‌നം പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും അഫ്ഗാനിസ്ഥാനിലെയും പ്രശ്‌നങ്ങള്‍ക്ക് സമാനമല്ല, സ്വാമി പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയ ബിജു ജനതാദള്‍ അടക്കം ശ്രീലങ്കന്‍ അഭയാര്‍ത്ഥി പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു.
മൂന്നു രാജ്യങ്ങളിലെയും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണ്. അഹമ്മദീയരും ഷിയകളും ഇറാനിലേക്കോ ബെഹ്‌റിനിലേക്കോ അഭയാര്‍ത്ഥികളായി പോകുമ്പോള്‍ ഹിന്ദുക്കളടക്കമുള്ളവര്‍ ഇന്ത്യയെയാണ് പ്രതീക്ഷയോടെ കാണുന്നത്.
1952 മുതല്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കളുടേയും ബുദ്ധരുടേയും സിഖുകാരുടേയും ക്രിസ്ത്യാനികളുടേയും പാഴ്‌സികളുടേയും ജനസംഖ്യ കുറയുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയ ബിജു ജനതാദള്‍ അടക്കം ശ്രീലങ്കന്‍ അഭയാര്‍ത്ഥി പ്രശ്‌നം ചൂണ്ടിക്കാട്ടിയിരുന്നു.
















