Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അന്ന്, ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സിപിഎം കത്തെഴുതി; ഇന്ന് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നു; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2019, 08:35 pm IST
inIndia

ന്യൂദല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ്-ഇടതുപക്ഷ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് പുറത്ത്. ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി അന്ന് വാദിക്കുകയും അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന് കത്തയക്കുകയും ചെയ്ത വ്യക്തിയാണ് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട്. 2012ല്‍ ബംഗ്ലാദേശികളായ ന്യൂനപക്ഷങ്ങളെ അനുകൂലിച്ച സിപിഎം ഇന്ന് അതിനെ എതിര്‍ക്കുന്നു. മതതീവ്രാദികളുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധ കൂട്ടുകെട്ടിന്റെ പിന്നാമ്പുറമാണ് ഈ മലക്കം മറിച്ചിലിലൂടെ വെളിവാകുന്നത്. അടുത്തിടെ, ഇസ്ലാമിക ഭീകരരുമായി തങ്ങള്‍ക്ക് ചങ്ങാത്തമുണ്ടെന്ന് സിപിഎം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രകാശ് കാരാട്ട് മന്‍മോഹന് നല്‍കിയ കത്ത് ഹിന്ദു അടക്കമുള്ള പാത്രങ്ങളില്‍ അന്ന് വലിയ വാര്‍ത്തയായ വിഷയമായിരുന്നു. ബംഗ്ലാദേശില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് 2003 ല്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ആവശ്യപ്പെട്ടത് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചാണ് 2012 ല്‍ കാരാട്ട് മന്‍മോഹന്‍ സിംഗിന് കത്തെഴുതിയത്. ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായെത്തിയത്. സാമ്പത്തിക പ്രശ്‌നത്തിന്റെ പേരില്‍ കുടിയേറിയവരെക്കാള്‍ വ്യത്യസ്തമാണ് ഇവരുടെ സ്ഥിതി എന്ന് കാരാട്ട് ചൂണ്ടിക്കാട്ടുന്നു. 

പൗരത്വ ഭേദഗതിയെ മന്‍മോഹന്‍ സിംഗ് അനുകൂലിച്ചതിന്റെ രേഖകള്‍ ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2003 ഡിസംബര്‍ 18 നായിരുന്നു രാജ്യസഭയില്‍ മന്‍മോഹന്‍ സിംഗിന്റെ അഭ്യര്‍ത്ഥന. വിഭജനത്തിനു ശേഷം ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഇന്ത്യയിലേക്ക് അഭയം തേടി എത്തിയിട്ടുണ്ട്. അവര്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് വിശാലമായി ചിന്തിച്ച് നിയമത്തില്‍ ഇളവ് വരുത്തേണ്ടത് ഇന്ത്യയുടെ ധാര്‍മ്മികമായ കടമയാണ് എന്നായിരുന്നു മന്‍മോഹന്‍ സഭയില്‍ വ്യക്തമാക്കിയത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ടുള്ള ഭാവി നടപടികളില്‍ ഉപപ്രധാനമന്ത്രിയായ എല്‍.കെ അദ്വാനി ഇക്കാര്യം മനസ്സില്‍ വയ്‌ക്കണമെന്നും മന്‍മോഹന്‍ സഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ബംഗ്ലാദേശില്‍ മാത്രമല്ല പാകിസ്ഥാനിലും മത ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നുണ്ടെന്ന് രാജ്യസഭ ഡപ്യൂട്ടി ചെയര്‍മാന്‍ എല്‍.കെ. അദ്വാനിയോട് പറയുന്നതും സഭാ രേഖകളില്‍ വ്യക്തമാണ്. ആവശ്യത്തെ പൂര്‍ണമായും പിന്തുണയ്‌ക്കുന്നെന്നായിരുന്നു അദ്വാനിയുടെ മറുപടി. വംശഹത്യയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തവരേയും നിയമ വിരുദ്ധ കുടിയേറ്റക്കാരേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്നും അദ്വാനി മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

അന്ന് ഇക്കാര്യം ആവശ്യപ്പെട്ട മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന പരാതിയും കാരാട്ട് കത്തില്‍ ഉന്നയിക്കുന്നു. ഇന്ത്യ മുഴുവനുള്ള നിര്‍ഭാഗ്യവാന്മാരായ ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിയമം ഭേദഗതി ചെയ്യണമെന്നാണ് കത്തില്‍ കാരാട്ട് അവസാനമായി ആവശ്യപ്പെടുന്നത്.

2012 ഏപ്രിലില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലും ഇത് പ്രമേയമായി അവതരിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള ന്യൂനപക്ഷ അഭയാര്‍ത്ഥികളില്‍ നല്ലൊരു പങ്കും പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് പൗരത്വം ലഭിക്കാന്‍ ആവശ്യമായ ഭേദഗതി വേണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ മത വിവേചനവും അതിന്റെ ഭാഗമായുള്ള ക്രൂരതകളും അനുഭവിച്ച് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തുന്ന അവിടുത്തെ മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതാണ് പുതിയ പൗരത്വ ഭേദഗതി ബില്‍. മന്‍മോഹന്‍ സിംഗ് പതിനാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യസഭയില്‍ ആവശ്യപ്പെട്ടതും പ്രകാശ് കാരാട്ട് കത്തിലൂടെ മന്‍മോഹന്‍ സിങിനെ അറിയിച്ചതും ഇതു തന്നെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Music

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

പുതിയ വാര്‍ത്തകള്‍

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.