Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൗരത്വ ബില്ലിനെ ആര്‍പ്പുവിളിയോടെ സ്വീകരിച്ച് ശിവസേന എംപിമാര്‍; ഞെട്ടി കോണ്‍ഗ്രസ് നേതൃത്വം; ബില്‍ അവതരണം 293 അംഗങ്ങളുടെ പിന്തുണയില്‍; എതിര്‍ത്തത് 82 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2019, 04:18 pm IST
inIndia

ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന് ലോക്സഭയില്‍ വന്‍ സ്വീകാര്യത.  ബില്‍ അവതരണത്തിനെ അനുകൂലിച്ച് 293 പേരും എതിര്‍ത്ത് 82 പേരും വോട്ട് ചെയ്തു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലിംലീഗും ഡിഎംകെയും എന്‍സിപിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.  ലോകസഭയില്‍ മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് ശിവസേന കേന്ദ്ര സര്‍ക്കാരിനെ പുര്‍ണമായും പിന്തുണച്ചു. ടിഡിപിയും ബിജു ജനതാദളും ബില്ലവതരണത്തിന് പിന്തുണച്ച് വോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. 

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെയാണ് പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചത്.   ബില്ലിനെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആഭ്യന്തര മന്ത്രി അമിത്ഷാ മറുപടി നല്‍കി. എല്ലാ ആരോപണങ്ങള്‍ക്കും താന്‍ മറുപടി നല്‍കുമെന്നും പ്രതിപക്ഷാഗംങ്ങള്‍ സഭ വിട്ടു പോകരുതെന്നും അമിത്ഷാ ആദ്യമേ വ്യക്തമാക്കിയിരുന്നു. 

പൗരത്വ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കേ ബില്ലിനെ പിന്തുണക്കില്ലെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെ സമ്മര്‍ദം മൂലമാണ് ശിവസേന നിലപാട് മാറ്റിയതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. . വോട്ട് ബാങ്ക് സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ബില്ലുകൊണ്ട് ചെയ്യുന്നതെന്നും ഇത്  മതയുദ്ധത്തിന് കാരണമാകുമെന്നുമാണ് ശിവസേന നിലപാട് എടുത്തത്. എന്നാല്‍, ബില്ല് അവതരണം തുടങ്ങിയതോടെ ശിവസേന വീണ്ടും നിലപാട് മാറ്റുകയായിരുന്നു. ബില്ല് അവതരണത്തെ ആര്‍പ്പുവിളികളുമായാണ് ശിവസേന എംപിമാര്‍ എതിരേറ്റത്. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ശിവസേന ബില്ലിനെ പിന്തുണച്ചത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. 

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ക്രൂരപീഡനത്തിനിരയാവുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബില്ല് കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്നത്. ആറുപതിറ്റാണ്ട് പഴക്കമുള്ള പൗരത്വ നിയമമാണ് ഭേദഗതി ചെയ്യുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പായി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നായി ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, സിഖ്, ജയിന്‍, ബൗദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ബില്‍. ഇത്തരത്തിലുള്ളവരെ അനധികൃത നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാതെ പൗരത്വം നല്‍കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. പതിനൊന്നു വര്‍ഷം ഇന്ത്യയില്‍ താമസിക്കണം എന്ന വ്യവസ്ഥ അഞ്ചു വര്‍ഷമായും കുറച്ചിട്ടുണ്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ മേഖലകളില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലുള്ള മേഖലകളും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍പ്പെടുത്തി ഭരണം നടത്തുന്ന അസാം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ  ഗിരിവര്‍ഗ മേഖലകളും പുതിയ നിയമഭേദഗതിയില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കുമെന്നത് ബിജെപിയുടെ 2014ലെയും 2019ലെയും തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മാതൃരാജ്യമായ ഭാരതത്തിന് ഇവരെ സ്വീകരിക്കാതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത് ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ കടന്നിരുന്നില്ല. ഇതേതുടര്‍ന്ന് റദ്ദായിരുന്നു. ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ശേഷം ബുധനാഴ്ച രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.