കണ്ണൂര്‍: നാലാമത് ദേശീയ സീനിയര്‍ വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേക്ക് കിരീടം. വിവിധ വിഭാഗങ്ങളിലായി നടന്ന ഫൈനലില്‍ ആറ് സ്വര്‍ണവും രണ്ട് വെള്ളിയും നേടിയാണ് റെയില്‍വേ സ്പോര്‍ട്സ് പ്രമോഷന് ബോര്‍ഡ് (ആര്എസ്പിബി) ചാമ്പ്യന്മാരായത്. ഒരു സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവും നേടിയ ഹരിയാന രണ്ടാം സ്ഥാനം നേടി. കേരളത്തിന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന ഇന്ദ്രജ 75 കിലോ വിഭാഗം ഫൈനലില്‍ ഹരിയാനയുടെ നൂപുറിനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ട് വെങ്കലവും ഒരു വെള്ളിയും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഫൈനലില്‍ 48 കിലോ വിഭാഗത്തില്‍ റെയില്‍വേയുടെ മോണിക്ക ഓള് ഇന്ത്യാ പോലീസിന്റെ കെ. ബീനാദേവിയെ പരാജയപ്പെടുത്തി ആദ്യ സ്വര്‍ണം നേടി. 51 കിലോ വിഭാഗത്തില്‍ ജ്യോതി ഹരിയാനയുടെ റീതു ഗ്രേവാളെയും 57 കിലോയില്‍ സോണിയ ഹരിയാനയുടെ സാക്ഷിയെയും 60 കിലോയില്‍ പവിത്ര ഹരിയാനയുടെ സാഷി ചോപ്രയെയും 64 കിലോയില്‍ പിലോ ബസുമതി അസാമിന്റെ അഗുഷിത ബോറോയെയും 81 കിലോയില്‍ ഭാഗ്യവതികചാരി യുപിയുടെ ഷൈലൈ സിങ്ങിനെയും പരാജയപ്പെടുത്തി റെയില്‍വേക്കായി സ്വര്‍ണം നേടി.
54 കിലോയില്‍ പോലീസിന്റെ എം. മീനാകുമാരി ദേവി റെയില്‍വേയുടെ മീനാക്ഷിയെയും 69 കിലോയില്‍ രാജസ്ഥാന്റ ലളിത റെയില്‍വേയുടെ മീനാറാണിയെയും 81 കിലോ പ്ലസ് വിഭാഗത്തില്‍ പോലീസിന്റെ കവിത ചഹല്‍ ഹരിയാനയുടെ അനുപമയെയും പരാജയപ്പെടുത്തി സ്വര്‍ണം നേടി. പഞ്ചാബ് (മൂന്ന് വെങ്കലം), ഓള് ഇന്ത്യ പോലീസ് (സ്വര്‍ണം ഒന്ന്, വെള്ളി രണ്ട്, വെങ്കലം നാല്), മണിപ്പൂര്‍ (ഒരു വെങ്കലം), യുപി(വെള്ളി ഒന്ന്, വെങ്കലം രണ്ട്), രാജസ്ഥാന് (ഒരു വെള്ളി), ആസാം (ഒരു വെള്ളി), മഹാരാഷ്ട്ര (രണ്ട് വെങ്കലം), ദല്‍ഹി (രണ്ട് വെങ്കലം), മധ്യപ്രദേശ് (ഒരു വെങ്കലം), ചത്തീസ്ഗഡ് (ഒരു വെങ്കലം) എന്നിങ്ങനെയാണ് മറ്റ് ടീമുകളുടെ മെഡല്‍ നില. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ട്രോഫികള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: