തിരുവനന്തപുരം: വിന്‍ഡീസിനെതിരെയുള്ള രണ്ടാം ട്വന്റി-ട്വന്റി മത്സരത്തിന്റെ തുടക്കത്തിലെ ഇന്ത്യയ്‌ക്ക് തിരിച്ചടി. 8 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഓപ്പണര്‍ ലോകേഷ് രാഹുലും രോഹിത് ശര്‍മ്മയുമാണ് പുറത്തായത്. 11 പന്തില്‍ ഒരു ഫോര്‍ സഹിതം 11 റണ്‍സെടുത്ത രാഹുലിനെ ഖാരി പിയറിയാണ് പുറത്താക്കിയത്. ഷിമ്രോണ്‍ ഹെറ്റ്മയര്‍ ക്യാച്ചെടുത്തു. രോഹിത് ശര്‍മ 18 ബോളില്‍ 15 റണ്‍സ് എടുത്താണ് പുറത്തായത്. ഇപ്പോള്‍ ക്രീസില്‍ ശിവം ദുബെയും വിരാട് കോഹ്ലിയുമാണ് ക്രീസില്‍.
ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടില്ല. അവസാന നിമിഷം വരെ കളിനടക്കുന്ന കാര്യവട്ടത്തെ മൈതാനത്ത് സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ അര്‍പ്പുവിളിക്കുകയായിരുന്നു. മത്സരത്തിന് തൊട്ട് മുന്‍പ് മൈതാനത്ത് ടീമിനൊപ്പം പരിശീലത്തിനിറങ്ങിയ സഞ്ജുവിനെ കരഘോഷങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.
മല്‍സരത്തില്‍ ഇന്ത്യയാണ് ആദ്യംബാറ്റു ചെയ്യുന്നത്. ടോസ് നേടിയ വിന്‍ഡീസ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇന്ത്യ ഈ മത്സരത്തിലും നിലനിര്‍ത്തുകയായിരുന്നു. ഇതാണ് സഞ്ജുവിന് തിരിച്ചടിയായത്. വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിക്കൊളാസ് പുരാന്‍ മടങ്ങിയെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരെ പരമ്പര വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
















