Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എബിവിപി സമ്മേളനത്തിന് ആവേശോജ്ജ്വലത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2019, 08:00 am IST
inKerala

കൊല്ലം: ദേശിംഗനാടിന്റെ ചരിത്രത്തില്‍ പുത്തന്‍ അധ്യായം എഴുതിചേര്‍ത്ത് ദേശീയതയുടെ മഹാവിളംബരമായി എബിവിപി സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം. വിവേകാനന്ദസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത കുങ്കുമ പതാകകളാല്‍ അലങ്കരിച്ച സമ്മേളന നഗരി വിദ്യാര്‍ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വീരബലിദാനികളുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു തുടക്കം. ധീരദേശാഭിമാനി വേലുത്തമ്പിദളവയുടെ പേരില്‍ സജ്ജമാക്കിയ ആനന്ദവല്ലീശ്വരം എന്‍എസ്എസ് ഹാളിലെ സമ്മേളനനഗരിയില്‍ രാവിലെ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ പ്രതിനിധികള്‍ ഒറ്റക്കെട്ടായാണ് പ്രസിഡന്റിനെയും സെക്രട്ടറിയെയും തെരഞ്ഞെടുത്തത്. കൊല്ലം മുഖത്തല സ്വദേശി ഡോ. ബി.ആര്‍. അരുണ്‍ ആണ് പ്രസിഡന്റ്. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി എം.എം. ഷാജി സെക്രട്ടറിയും. 

തുടര്‍ന്ന് സംസ്ഥാന സമ്മേളനം മുന്‍ ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ അംബേക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥിസമൂഹത്തെ വഴിതെറ്റിച്ച് അക്രമത്തിലേക്കും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും എത്തിക്കുകയാണ് ഇടതുപക്ഷമെന്ന് സുനില്‍

അംബേക്കര്‍ പറഞ്ഞു. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നവരാണ് റഷ്യയിലെയും ചൈനയിലെയും ഇപ്പോള്‍ നേപ്പാളിലെയും കമ്യൂണിസ്റ്റുകള്‍. സ്വത്വവും പാരമ്പര്യവും തിരിച്ചറിയാതെ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍. ഭാരത് മാതാ കീ ജയ് എന്ന വിളി കേള്‍ക്കുമ്പോള്‍ അവര്‍ക്ക് അസ്വസ്ഥതയാണ്. രാഷ്‌ട്രസ്‌നേഹം ചര്‍ച്ചയാകുമ്പോള്‍ വിറളിയാണ്. ഇവരുടെ പിടിയിലമര്‍ന്ന വിദ്യാര്‍ഥി സമൂഹത്തെ രക്ഷിച്ച് ദേശീയതയ്‌ക്കൊപ്പം അണിചേര്‍ക്കുകയാണ് എബിവിപി ഏറ്റെടുത്തിരിക്കുന്ന ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ അന്ധമായ സംഘവിരോധത്തില്‍ മതമൗലികവാദികളെ വളര്‍ത്തുകയാണ് ഇടതും വലതും ചെയ്യുന്നത്. സിറിയയിലടക്കം പിടിയിലാകുന്ന ഭീകരര്‍ മലയാളികളാണെന്നത് ഇതിന്റെ തെളിവാണ്. മാര്‍ക്ക് ദാനത്തിലൂടെ മന്ത്രി കെ.ടി. ജലീല്‍, കേരളത്തിലെ മിടുക്കരായ വിദ്യാര്‍ഥികളെ പരിഹസിക്കുകയാണ് ചെയ്തത്. അദ്ദേഹം മന്ത്രിസ്ഥാനത്തിന് അര്‍ഹനല്ലെന്ന് തെളിയിച്ചതായും സുനില്‍ അംബേക്കര്‍ പറഞ്ഞു.

പ്രസിഡന്റ് ഡോ. ബി.ആര്‍. അരുണ്‍ അധ്യക്ഷനായി. സെക്രട്ടറി എം.എം. ഷാജി, അഡ്വ. ആര്‍. രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് വിശാഖ്, മഹാനഗര്‍ സെക്രട്ടറി ആതിര വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്ന റാലി കെഎസ്ആര്‍ടിസിയില്‍ നിന്നാരംഭിച്ച് ചിന്നക്കട, റെയില്‍വെ സ്റ്റേഷന്‍ വഴി ക്യുഎസി മൈതാനിയില്‍ സമാപിച്ചു. പൊതുസമ്മേളനം മുന്‍ ദേശീയസെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ പ്രമേയാവതരണവും ചര്‍ച്ചയും. വൈകിട്ട് നാലിന് സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.