Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുവാം ദ്വീപിലെ മരപ്പാമ്പുകള്‍

ഡോ.അനില്‍കുമാര്‍ വടവാതുര്‍ by ഡോ.അനില്‍കുമാര്‍ വടവാതുര്‍
Dec 8, 2019, 06:29 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ആസ്‌ട്രേലിയയ്‌ക്കും ജപ്പാനുമിടയില്‍ പസഫിക് സമുദ്രത്തില്‍ പള്ളികൊള്ളുന്ന ഒരു കൊച്ചു ദ്വീപുണ്ട്. പേര് ഗുവാം. നിറയെ കാടുകളാണ് ദ്വീപില്‍. കാടുകളില്‍ നിറയെ കിളികളും. വൈവിധ്യമാര്‍ന്ന മരങ്ങളും വൈചിത്ര്യമാര്‍ന്ന പക്ഷികളും നിറഞ്ഞ ദ്വീപ്. ഒറ്റ നോട്ടത്തില്‍ ജൈവൈവിധ്യത്തിന്റെ കേദാരഭൂമി. അതിനൊക്കെ അധികാരി അമേരിക്കയാണ്. അമേരിക്കന്‍ സാമ്രാജ്യത്തില്‍ ആദ്യം സുര്യനുദിക്കുന്ത് ഗുവാം ദ്വീപിലാണെന്നാണ് നാട്ടിലെ ചൊല്ല്.

വര്‍ഷങ്ങള്‍ക്കു മുന്‍പ്, രണ്ടാം ലോക മഹായുദ്ധത്തിനും മുന്‍പ് ജപ്പാന്‍കാര്‍ ഗുവാം പിടിച്ചെടുത്തു. 1949-ല്‍ വന്‍പടയുമായി കടല്‍ കടന്നെത്തിയ അമേരിക്ക ദ്വീപ് തിരികെ പിടിച്ചു. ഗുവാമില്‍ വീണ്ടും അമേരിക്കന്‍ പൗരന്മാരെത്തി. പക്ഷേ അമേരിക്കന്‍ പടയ്‌ക്കൊപ്പം ആരോരുമറിയാതെ ഒരു ഭീകരന്‍കൂടി ഗുവാമിലെത്തിയത് ആരും ശ്രദ്ധിച്ചില്ല. ‘ബോയ്ഗാ ഇറഗുലാരിസ്’ എന്ന് ശാസ്ത്രം വിളിക്കുന്ന ഇരുണ്ട തവിട്ടു നിറമുള്ള മരപ്പാമ്പ്.

പപ്പുവാന്യൂഗിനിയയില്‍നിന്ന് പറന്നെത്തിയ അമേരിക്കന്‍ പോര്‍ വിമാനങ്ങളിലാണ് മരപ്പാമ്പ് ഗുവാമിലെത്തിയതെന്ന് വന്യജീവി വിദഗ്‌ദ്ധര്‍ പറയുന്നു. യുദ്ധ വിമാനങ്ങളില്‍ കുത്തിനിറച്ച ആയുധക്കോപ്പുകള്‍ക്കിടയില്‍ ഒളിച്ചിരുന്നാവാം പാമ്പ് ദ്വീപിലെത്തിയത്. അതോടെ ഗുവാമിന്റെ ജാതകം മാറി. പാമ്പെത്തും വരെ കിളികളുടെ സ്വര്‍ഗമായിരുന്നു ഗുവാമിലെ കാടുകള്‍. മുയലിന്റെയും അണ്ണാന്റെയുമൊക്കെ കളിത്തട്ടായിരുന്നു ഗുവാമിലെ കാടുകള്‍. പക്ഷേ മരപ്പാമ്പ് എത്തിയതോടെ അവിടം കിളികളുടെ നരകഭൂമിയായി മാറി.

അടങ്ങാത്ത ആര്‍ത്തിയായിരുന്നു മരപ്പാമ്പിന്റെ മുഖമുദ്ര. പക്ഷികളായിരുന്നു അതിന്റെ ആദ്യഇര. ആദ്യം മൈക്രോനേഷ്യന്‍ കിംഗ് ഫിഷര്‍ പക്ഷിയുടെ കുലം മുടിച്ചു. പിന്നെ മരിയാന ഫ്രൂട്ട് സ്രാവുകളെ ഒടുക്കി. റൂഫോസ് ഫാന്‍ടെയില്‍ പക്ഷിയുടേതായിരുന്നു അടുത്ത ഊഴം. അങ്ങനെ നാലുപതിറ്റാണ്ടുകൊണ്ട് മരപ്പാമ്പുകള്‍ വിഴുങ്ങിത്തീര്‍ത്തത് ദശലക്ഷക്കണക്കിന് പക്ഷികളെ. ഗുവാമിലെ തദ്ദേശീയമായ 12 പക്ഷി ജാതികളില്‍ പത്തിനെയും പാമ്പുകള്‍ ഇല്ലാതാക്കി. രണ്ട് ഇനങ്ങള്‍ ഗുരുതരമാംവിധം വംശനാശത്തിന്റെ വക്കിലെത്തി. അമേരിക്കന്‍ ഇക്കോളജിസ്റ്റായ ജൂലി സാവിജ് ആണ് തെളിവു സഹിതം ഈ വംശനാശത്തിന്റെ കഥ പുറംലോകത്തെ അറിയിച്ചത്-1987-ല്‍.

കിളികള്‍ ഒടുങ്ങിയതോടെ മരപ്പാമ്പുകള്‍ മണ്ണിലിറങ്ങി. അലസം നടന്ന അണ്ണാനെയും മുയലുകളെയും തവളകളെയും കൂട്ടത്തോടെ അകത്താക്കി.  തിന്നുതിന്ന് മരപ്പാമ്പുകള്‍ ചീര്‍ത്തു തടിച്ചു. ജന്മനാട്ടില്‍ കാണുന്ന പാമ്പുകളുടെ ഇരട്ടിവരെ നീളം വച്ചു. കിളികള്‍ ഒടുങ്ങിയതോടെ എട്ടുകാലിയും പഴുതാരയും പെരുത്തു. ഗുവാം കാടുകളിലെ ജൈവ വ്യവസ്ഥയുടെ താളം തെറ്റി.

പക്ഷികളുടെ വംശനാശം കൊണ്ടുമാത്രം ഗുവാമിലെ ദുരന്തം അവസാനിച്ചില്ല. പക്ഷികള്‍ ഇല്ലാതായതോടെ മരങ്ങള്‍ക്ക് മരണമണി മുഴങ്ങി. മരങ്ങളുടെ വിത്തുകള്‍ കാട്ടിലെങ്ങും വിതരണംചെയ്തിരുന്നത് പാവം പക്ഷികളായിരുന്നല്ലോ. അവയുടെ ദഹനേന്ദ്രിയത്തിലൂടെ കടന്ന് കാഷ്ടത്തിനൊപ്പം പുറത്തുവരുന്ന വിത്തുകള്‍ക്ക് അങ്കുരണശേഷി ഏറെയായിരുന്നല്ലോ. പഴം തിന്ന് വിത്തുകള്‍ ദൂരെ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുമ്പോള്‍ അവിടെ പുതുമരങ്ങള്‍ നാമ്പെടുക്കും. അനുകൂല സാഹചര്യങ്ങളില്‍ വളര്‍ന്ന് വലുതാവുകയും ചെയ്യും.

ഗുവാമിന് സ്വന്തമായ സൈക്കോട്രിയ മരിയാന, പ്രിംന സെറാറ്റിഫോളിയ എന്നീ രണ്ട് മരങ്ങള്‍ ഗവേഷകര്‍ പ്രത്യേകം നിരീക്ഷിച്ചു. തദ്ദേശീയമായ പക്ഷി വര്‍ഗത്തിന്റെ അഭാവത്തില്‍ അവയുടെ ചുവട്ടില്‍ ചിതറിക്കിടന്ന വിത്തുകള്‍ ദ്രവിച്ചു നശിച്ചു. ഫലം, രണ്ട് വര്‍ഗങ്ങളും വംശനാശത്തിലേക്ക്. പസഫിക് സമുദ്രത്തിലെ ചെറു ദ്വീപുകളായ സായ്പന്‍, ടിനിയന്‍, റോട്ട എന്നിവിടങ്ങളില്‍ വിത്തുകള്‍ 40 ശതമാനം മാത്രം മരച്ചുവട്ടില്‍ കാണപ്പെട്ടപ്പോള്‍ ഗുവാമിലെ മരച്ചുവടുകളില്‍ ചിതറിക്കിടന്നത് 95 ശതമാനം  വിത്തുകള്‍-കാന്‍ബറാ-അയോവ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരുടെ നിരീക്ഷണം ഇങ്ങനെ.

മൗറീഷ്യസില്‍ ഡോഡോ പക്ഷികള്‍ക്ക് സംഭവിച്ച ദുരനുഭവമാണ് ഗുവാം നമ്മെ ഓര്‍മിപ്പിക്കുന്നത്. കുടിയേറ്റക്കാരായ പോര്‍ട്ടുഗീസുകള്‍ തടിച്ചുകൊഴുത്ത ഡോഡോ പക്ഷികളെ ചുട്ട് തിന്നു തീര്‍ത്തപ്പോള്‍ അന്നാട്ടിലെ കാല്‍വേറിയ മരങ്ങളും അന്ത്യശ്വാസം വലിച്ചു. ഡോഡോ പക്ഷികളുടെ ദഹനേന്ദ്രിയത്തിലൂടെ കയറിയിറങ്ങുന്ന കാല്‍വേറിയ വിത്തുകള്‍ മാത്രമേ മുളയ്‌ക്കാറുള്ളൂ എന്നത് അറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ജൈവ പാരസ്പര്യത്തിന്റെ മഹത്തായ ഉദാഹരണം!

മരപ്പാമ്പിനെ കൊല്ലാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. ചത്ത എലികളെ വിഷം പുരട്ടി വിമാനത്തില്‍നിന്ന് വലിച്ചെറിയുകയായിരുന്നു അതിനവര്‍ കണ്ടെത്തിയ മുഖ്യമാര്‍ഗം. അസറ്റാമിനോഫെന്‍ വിഷം പുരട്ടിയ എലികളെ തിന്ന് കുറെയേറെ മരപ്പാമ്പുകള്‍ ചത്തു. പക്ഷേ ദശലക്ഷക്കണക്കിന് മരപ്പാമ്പുകള്‍ ഇനിയും ബാക്കി. കാട്ടില്‍ ശേഷിക്കുന്ന പക്ഷികളുടെ മണം തേടി അവ മദിച്ചു പുളച്ചു.

ജൈവവൈവിധ്യം തകര്‍ക്കാന്‍ ഇനിയും ഘടകങ്ങള്‍ ഏറെയുണ്ട് ഈ കൊച്ചു ദ്വീപില്‍. അമേരിക്കന്‍ വ്യോമസേനയുടെയും നാവികസേനയുടെയും കൂറ്റന്‍ താവളങ്ങള്‍. വരാനിരിക്കുന്ന മറീനുകളുടെ ആസ്ഥാനം. വാര്‍ഫുകള്‍ നിര്‍മിക്കാന്‍ രാപകലെന്യേ പണിയെടുക്കുന്ന മണ്ണുമാന്തികള്‍ പടയാളികള്‍ക്ക് രാപാര്‍ക്കാന്‍ നടന്നുവരുന്ന കെട്ടിട നിര്‍മാണം. കാതടപ്പിക്കുന്ന വെടിയൊച്ചയുമായി പട്ടാളത്തിന്റെ ഫയറിങ് റേഞ്ച്.

മനോഹരമായ ഈ കൊച്ചു ദ്വീപില്‍ എല്ലാ വസന്തങ്ങളുടെയും മുഖമുദ്ര പേടിപ്പിക്കുന്ന നിശബ്ദതയാണ്. കളകളാരവം മുഴക്കാന്‍ പക്ഷികളില്ല. തുള്ളിച്ചാടുന്ന അണ്ണാന്‍മാരില്ല. കൊടുങ്കാറ്റില്‍ മറിയുന്ന മരങ്ങള്‍ക്ക് പകരം വൃക്ഷങ്ങള്‍ കിളിര്‍ക്കാറില്ല. കേവലം പുറത്തുനിന്നെത്തിയ ഒരു പാമ്പ് വിചാരിച്ചാല്‍ പോലും ജൈവവൈവിധ്യം എങ്ങനെ തകരുമെന്നറിയണമെങ്കില്‍ ഇവിടെയെത്തുക. പസഫിക് സമുദ്രത്തിലെ ചെറുദ്വീപുകളെല്ലാം ഗുവാമിനെ നോക്കുന്നത് ഭയത്തോടെയാണ്. മരപ്പാമ്പ് കടല്‍ കടന്ന് തങ്ങളുടെ നാട്ടിലുമെത്തിയാലോയെന്ന ഭയത്തോടെ…

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

India

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

India

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

India

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

India

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies