Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരാണ് ഇവര്‍? എന്തിനാണ് ഇവരിങ്ങനെ ചെയ്യുന്നത്? ; ബലാത്സംഗക്കേസുകളിലെ നൂറോളം പ്രതികളെ ഇന്റര്‍വ്യൂ ചെയ്ത മധുമിത പാണ്ഡെ വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2019, 01:20 pm IST
inIndia

ന്യൂദല്‍ഹി: ഒരാളെ ബലാത്സംഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്താണ്? ബലാത്സംഗം ചെയ്യുമ്പോള്‍ പ്രതികളുടെ മാനസിക അവസ്ഥ എന്താണ്. ഇവര്‍ മനുഷ്യര്‍ തന്നെയാണോ? രാജ്യത്തുടനീളം ദിനംപ്രതി റിപ്പോര്‍ട്ടു ചെയ്യുന്ന ബലാത്സംഗക്കേസുകള്‍ അറിയുമ്പോള്‍ പലരുടേയും മനസിലുള്ള ചോദ്യങ്ങള്‍ ഇത്തരത്തിലാണ്. ഇതിനുള്ള ഉത്തരം തേടിയ ഗവേഷകയായ യുവതി കാര്യങ്ങള്‍ വിശദീകരിക്കുന്നു. യുകെയിലെ ആന്‍ഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റിയിലെ ക്രിമിനോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഗവേഷകയായ ഇന്ത്യക്കാരി മധുമിത പാണ്ഡെയാണ് തന്റെ പ്രബന്ധത്തിനു വേണ്ടി ബലാത്സംഗക്കേസുകളിലെ നൂറോളം പ്രതികളെ ജയിലില്‍ എത്തി ഇന്റര്‍വ്യൂ ചെയ്തത്. 22 വയസുള്ളപ്പോഴാണ് ആദ്യമായി തിഹാര്‍ ജയിലില്‍ ഇത്തരം കേസുകളിലെ പ്രതികളെ തേടി മധുമിത എത്തിയത്. മൂന്നു വര്‍ഷക്കാലയളവിലാണ് മധുമിത നൂറോളം പ്രതികളെ നേരില്‍ കണ്ട് സംസാരിച്ചത്. 

തന്റെ ആദ്യ പ്രോജക്റ്റ് തന്നെ രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളുമായുള്ള ഇന്റര്‍വ്യൂ ആയിരുന്നു. 2013ല്‍ ആയിരുന്നു അത്. സിനിമ കഴിഞ്ഞ് സുഹൃത്തുമൊത്ത് ബസില്‍ സഞ്ചരിക്കവേ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായാണു ബലാത്സംഗം ചെയ്തത്. പിന്നീട് ചികിത്സയില്‍ ഇരിക്കെ യുവതി മരണത്തിനു കീഴടങ്ങി. ബിരുദാനന്തബിരുദ പഠനവുമായി യുകെയില്‍ ആയിരുന്ന താനും നിര്‍ഭയ സംഭവവും ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭവും കണ്ടപ്പോള്‍ എല്ലാവരേയും പോലെ ചിന്തിച്ചത് ഇതായിരുന്നു, എന്തിന് വേണ്ടിയാണ് ഈ മനുഷ്യര്‍ ഇങ്ങനെ ചെയ്യുന്നത്. ഇവര്‍ ഭീകരര്‍ അല്ലേ, മനുഷ്യര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ?. താനും ഡല്‍ഹി സ്വദേശിനിയാണ്, എപ്പോഴാണ് ഡല്‍ഹി ഇത്തരത്തില്‍ മാറിയത്. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് ഗവേഷണത്തിന്റെ ഭാഗമായി നിര്‍ഭയ കേസ് പ്രതികളെ തേടി തിഹാര്‍ ജയിലില്‍ എത്തിയത്. 

അവരുമായുള്ള കൂടിക്കാഴ്ചയില്‍ ഒരു കാര്യം മനസിലായി. പ്രതികളൊന്നും വിദ്യാഭ്യാസം നേടിയവരല്ല, ചിലര്‍ ഹൈസ്‌കൂളില്‍ പഠനം ഉപേക്ഷിച്ചവര്‍, ഭൂരിപക്ഷവും നാലാം ക്ലാസിനപ്പുറം പഠിച്ചിട്ടില്ല. ഇവരോട് കൂടുതല്‍ സംസാരിച്ചപ്പോള്‍ മനസിലായി, ഇവര്‍ ഭീകരരല്ല, മനുഷ്യര്‍ തന്നെ. പക്ഷേ പ്രതികളുടെ ചിന്താഗതിയാണു പ്രശ്‌നം. സ്ത്രീകളെ എത്തരത്തിലാണ് കാണുന്നതെന്ന് കുടുംബങ്ങളില്‍ നിന്നു തന്നെയാണ്. ഇന്ത്യന്‍ സമൂഹത്തില്‍ വിദ്യാഭ്യാസം നേടിയവരുടെ വീടുകളില്‍ പോലും അടുക്കളയില്‍ ഒതുങ്ങിക്കൂടുന്നവരാണ് സ്ത്രീകള്‍. സ്വതന്ത്രമായി സഞ്ചാരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്ന സ്ത്രീകളോട് ഇത്തരം പ്രതികള്‍ക്കുള്ള മാനസികാവസ്ഥ വ്യത്യസ്തമാണ്. അതു ഉച്ചസ്ഥായിയില്‍ എത്തുന്നിടത്താണ് ബലാത്സംഗത്തിലേക്ക് വഴിമാറുന്നത്. 

 ഒരു ഉദാഹരണത്തിനായി പ്രതികളില്‍ ചിലരുടെ വീടുകളിലേക്ക് താന്‍ ഫോണ്‍ ചെയ്തു. ഇവരുടെ ഒന്നും വീടുകളില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ത്ത് വിളിക്കാന്‍ പോലും സ്ത്രീകള്‍ തയാറാല്ല. ഇത്തരം വീടുകളിലെ ചില കുട്ടികളോട് ആരാഞ്ഞു, എന്താണ് അമ്മ അച്ഛനെ വിളിക്കുന്നതെന്ന്. മറുപടി ഇത്തരത്തിലായിരുന്നു. കേള്‍ക്കൂ, നോക്കൂ, റോനക്കിന്റെ (കുട്ടിയുടെ പേര്) അച്ഛാ എന്നിങ്ങനെ ആയിരുന്നു. 

ആണത്വം, പുരുഷത്വം എന്നിവ സംബന്ധിച്ച വളരെ വികലായ ചിന്തകളാണ് ഇത്തരം കുടുംബങ്ങളില്‍ ഉണ്ടാകുന്നത്. ഇത്തരം വീടുകളിലെ സ്ത്രീകളും ഇതിനെ പിന്തുണച്ചു പോരുകയാണ്. അവിടങ്ങളില്‍ വളരുന്ന കുട്ടികളും ചിന്താഗതിയും വേറിട്ട അവസ്ഥയിലേക്ക് മാറുകയാണ്. ബലാത്സംഗം എന്നത് തങ്ങളുടെ അധികാരമായി ആണ് പ്രതികളില്‍ ഭൂരിഭാഗവും കരുതുന്നത്. താന്‍ ചെയ്തത് ബലാത്സംഗം ആണെന്ന് പോലും പവര്‍ക്കും അറിയില്ല. തനിക്ക് അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ അധികാരം ഉണ്ടെന്നു കരുതുന്നവരും ധാരാളം. ബലാത്സംഗം ചെയ്താന്‍ അതിന്റെ ഭവിഷത്ത് എന്താണെന്നു പോലും വ്യക്തമായി അറിയാത്ത മാനസിക അവസ്ഥയാണ് പീഡകര്‍ക്കുള്ളത്. 

അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടി പീഡിപ്പിച്ച പ്രതി അതിനെ പറ്റി പറഞ്ഞത് കേട്ടപ്പോള്‍ ശരിക്കും അമ്പരന്നു പോയി. അഞ്ചു വയസുകാരിയെ അങ്ങനെ ചെയതത് ശരിയല്ല, അവളുടെ ജീവിതം ഞാന്‍ നശിപ്പിച്ചു. അവളിപ്പോള്‍ കന്യകയല്ല. അവളെ ആരും വിവാഹം കഴിക്കില്ല, അവളെ ഞാന്‍ സ്വീകരിക്കും, ജയിലില്‍ നിന്നിറങ്ങിയാല്‍ ഞാന്‍ അവളെ വിവാഹം കഴിക്കുമെന്നായിരുന്നു ആ പ്രതിയുടെ മറുപടി. ഇതിലും തന്നെ ഞെട്ടിച്ചത് ആ അഞ്ചു വയസുകാരിയുടെ കുടുംബത്തെ കണ്ടപ്പോഴാണ്. മാതാപിതാക്കള്‍ ഇപ്പോഴും ആ കുട്ടിയെ അറിയിച്ചിട്ടില്ല തന്നെ ബലാത്സംഗം ചെയ്ത ആള്‍ ജിയലിലാണെന്ന്. ഇത്തരത്തിലാണ് ഇവരുടെ മനസ്ഥിതി. ഇതു മാറണമെങ്കില്‍ ലൈംഗികത സംബന്ധിച്ച നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് അപ്പാടെ മാറണമെന്നും മധുമിത. സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ലൈംഗിതക കൂടി കരിക്കുലമാക്കണം. മാതാപിതാക്കള്‍ പോലും വീടുകളില്‍ ലൈംഗിക അവയവങ്ങളുടെ പേരുകളോ ബലാത്സംഗം, സെക്‌സ് എന്നീ വാക്കുകളോ ഉപയോഗിക്കാന്‍ പോലും മടിക്കുകയാണ്. ഇത്തരത്തിലെങ്കില്‍ നമ്മുടെ വീടുകളിലെ ആണ്‍കുട്ടികളെ എത്തത്തില്‍ ഇക്കാര്യങ്ങള്‍ പഠിപ്പിക്കാനാകുമെന്നും മധുമിത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ വിദ്യാര്‍ത്ഥിനി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

India

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.