തലശ്ശേരി : കണ്ണൂരില്‍ നിന്നും മൂന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് നിന്നും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അതേസമയം അറസ്റ്റിലായ മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ ചുമത്തി. മാവോയിസ്റ്റ് സുന്ദരി ഉള്‍പ്പടെ കണ്ടാല്‍ അറിയുന്ന മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം രണ്ടിന് പെരാവൂരിലെ ഒരു കോളനിയില്‍ ഇവര്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ ഷുഹൈബും താഹയും സംസ്ഥാനത്ത് പല സ്ഥലങ്ങളിലും മാവോയിസ്റ്റ് പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതേസമയം ഇരുവര്‍ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ക്കുവേണ്ടി അയല്‍ സംസ്ഥാനങ്ങളിലേക്കും തെരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്.
















