കണ്ണൂര്‍: ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ വെടിവച്ചു കൊന്നതിനെതിരെ ഫസല്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ കാരായി രാജന്‍. ഹൈദരബാദില്‍ പോലീസിന് കൊടുക്കുന്ന കൈയ്യടി നാളെ ഏത് ഒരാളെയും കൊല്ലാനുള്ള അനുമതിയാണെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
റേപ്പ് ചെയ്യപ്പെട്ട കുട്ടിയോട് നമുക്ക് അനുകമ്പയുണ്ട്, കുറ്റവാളികള്‍ക്കെതിരെ കടുത്തതും തീവ്രവുമായ രോഷമുണ്ട്. കൊല്ലാനുള്ള അധികാരം പോലീസിനല്ല, ആര്‍ക്കുമില്ലെന്ന് കാരായി രാജന്‍ പറഞ്ഞു. ഗുജറാത്ത് പോലീസ് കൊലകള്‍, ഭീകര മുദ്രവെച്ച കൊലകള്‍ വിസ്മരിക്കുകയോ? യു പിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പരാതി കൊടുത്തതിനാല്‍ പൊള്ളലേറ്റു കിടപ്പുണ്ട്, അവിടെ റേപ്പുകാരന്‍ നേതാവിനെ പോലീസ് വെടിവെച്ചു കൊന്നാലും ഇതാണ് നിലപാടെന്ന് കാരായി വിശദീകരിക്കുന്നുണ്ട്. അക്രമികളെ അനുകൂലിച്ചുെകാണ്ടള്ള കാരായിയുടെ ഈ പോസ്റ്റിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ രോഷമാണ് ഉയരുന്നത്.
നിയമ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ നിലപാട്. . ഇത്തരത്തില്‍ നീതി പീഠത്തിനു പുറത്ത് നടക്കുന്ന കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും ശശി തരൂര്‍ എംപി ട്വിറ്ററിലൂടെ അറിയിച്ചു. ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്ന് സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ കൂടുതല്‍ വ്യക്ത വരേണ്ടതുണ്ട്. പ്രതികള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു, പ്രതികള്‍ ആയുധം കൈയില്‍ കരുതിയിരുന്നോ തുടങ്ങിയ വിശദാംശങ്ങള്‍ പുറത്തുവരുന്നതുവരെ അപലപിക്കരുതെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. അതേസമയം നടപടിയില്‍ ഹൈദരാബാദ് പോലീസിനെ അനുകൂലിച്ച് നിരവധിയാളുകളാണ് രംഗത്ത് എത്തിയത്.
















