ലോകമെമ്പാടുമുള്ള സിനിമ പ്രവര്‍ത്തകരുടെ ചിന്തയും ആശയങ്ങളും ഉള്‍ക്കൊള്ളിച്ച് കോഴിക്കോട് ഹ്രസ്വ ചലച്ചിത്ര മേള ഒരുങ്ങുന്നു. സിനിമ എന്ന വലിയ മാധ്യമത്തിലേയ്ക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവരൊക്കെ ആദ്യമായി തങ്ങളെ സ്വയം വെളിപ്പെടുത്താന്‍ ശ്രമിക്കുന്നത് ഷോര്‍ട്ട് ഫിലിമുകളില്‍ കൂടിയാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തില്‍ പോലും ഈ ചെറു സിനിമകളുടെ പ്രാധാന്യം വലുതാണ്.
ഡിസംബര്‍ 13, 14, 15 തീയതികളില്‍ കോഴിക്കോട് കൃഷ്ണ മേനോന് സ്മാരക മ്യൂസിയത്തില്‍ വച്ചു നടക്കുന്ന ആദ്യ ജോണ്‍ എബ്രഹാം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യ, ജപ്പാന്, ഇറാന്, സ്വിറ്റ്സര്‍ലാന്‍ഡ്, ചൈന, തുടങ്ങി 40 രാജ്യങ്ങളില്‍ നിന്നായി 122 ചിത്രങ്ങളാണ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കുന്നത്. ലോകമെമ്പാടുമുള്ള സിനിമ പ്രവര്‍ത്തകരുടെ ചിന്തയും ആശയങ്ങളും ഉള്‍പ്പെടുന്ന ഒരു മേളയാണിത്. അതുകൊണ്ടു തന്നെ സിനിമയെ സ്നേഹിക്കുന്ന പഠിക്കുന്നവര്‍ക്ക് ജോണ്‍ എബ്രഹാം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ പുതിയ തിരിച്ചറിവുകള്‍ക്ക് വേദിയൊരുക്കുന്നു.
എഴുന്നൂറിലധികം ചെറു സിനിമകളില്‍ നിന്നാണ് ഡെലിഗേറ്റ്സിന് അവസാന ഘട്ട നിര്‍ണയത്തിനായി 122 സിനിമകള്‍ തെരഞ്ഞെടുത്തത്. ഇത്രയും രാജ്യങ്ങളെ പ്രതിനിധീകരിച്ച് സിനിമ എത്തുക എന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്. അവരുടെ പ്രതിനിധികളും മേളയില്‍ ഉണ്ടാവുമെന്ന് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ചെയര്മാന് ജോയ് മാത്യു പറയുന്നു. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ ചെറു സിനിമകള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ മേള കൂടിയാണ് കോഴിക്കോട് നടക്കാന്‍ പോകുന്നത്. മേളയുടെ ഡെലിഗേറ്റ് പാസ്സ് വിതരണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: