Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാലാവസ്ഥയുടെ അടിയന്തരാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2019, 06:10 am IST
inVicharam

കാലാവസ്ഥാ ഉച്ചകോടിയ്‌ക്ക് സ്‌പെയിനില്‍ തുടക്കമായി. സമ്മേളനം 13ന് സമാപിക്കും. മനുഷ്യനും പ്രകൃതിക്കുമെല്ലാം ഒരുപോലെ ഭീഷണിയാകുന്ന കാലാവസ്ഥാ വ്യതിയാനത്തില്‍ ലോകരാജ്യങ്ങളെല്ലാം ആശങ്കയിലാണ്. മാഡ്രിഡില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഗാന്ധിജിയുടെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും പാരിസ്ഥിതിക പ്രസക്തി തുറന്നുകാട്ടുകയാണ് ഇന്ത്യ പരിസ്ഥിതി സംരക്ഷണം ഇന്ന് ലോകത്തിന്റെയാകെ ആവശ്യമായി മാറിയിരിക്കുന്നു. മാഡ്രിഡില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഗാന്ധിയന്‍ വഴികളാണ് ഇന്ത്യയുടെ സന്ദേശം. ഇന്ത്യയുടെ കാലാവസ്ഥാമാറ്റ നയത്തോടൊപ്പം ചര്‍ക്കയെക്കുറിച്ചും ഗാന്ധിയന്‍ ആശയങ്ങളെക്കുറിച്ചും അടുത്തറിയാന്‍ ഗാന്ധിപ്പന്തലും തയാറായിട്ടുണ്ട്. ഇരുന്നൂറോളം രാജ്യങ്ങളില്‍നിന്നുള്ള പ്രിതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. 

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് കേരളം 63-ാം പിറന്നാള്‍ ആഘോഷിച്ചു. കേരളത്തിന്റെ രാഷ്‌ട്രീയവും സാമ്പത്തികവുമായ സ്വതന്ത്ര പിറവിയെന്നോ തിരുവിതാംകൂറും കൊച്ചിയും മലബാറും കൂടിച്ചേര്‍ന്നതിന്റെ പിറവിയെന്നോ ഇതിനെ വ്യാഖ്യാനിക്കാം. എന്നാല്‍ വിശ്വാസപരമായി കേരളത്തിന് പരശുരാമ കാലത്തോളം പഴക്കമുണ്ട്. യഥാര്‍ത്ഥത്തില്‍ കേരളമെന്ന ഭൂപ്രദേശത്തിന്റെ പഴക്കം, പശ്ചിമഘട്ട പര്‍വ്വതനിരകളുമായി ബന്ധപ്പെടുത്തുമ്പോള്‍ ഹിമാലയത്തേക്കാളേറെയുണ്ട് എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത്രയും പഴക്കമുള്ള ഈ പ്രദേശം, ജൈവ വൈവിധ്യത്താല്‍ അതിസമ്പന്നമാണ്. സുഖശീതളമായ കാലാവസ്ഥയാല്‍ അനുഗൃഹീതമാണ്, പോരാത്തതിന് പരിഷ്‌കാരമുള്ള ജനതയുടെ ആവാസ കേന്ദ്രവുമാണ്.

ഇനിയെത്ര കാലം കൂടി?

2019 നവംബര്‍ ഒന്നാം തീയതി നമ്മുടെ കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, ഈ അടുത്തകാലത്തായി കാണപ്പെടുന്ന ചുഴലിക്കാറ്റിന്റെയും പേമാരിയുടെയും പ്രത്യേകതകള്‍ വെളിപ്പെടുത്തുകയുണ്ടായി. അറബിക്കടലില്‍ ഒരേസമയം രണ്ടു ചുഴലികള്‍ ഇതാദ്യം. ആദ്യം വന്ന ‘ക്യാര്‍’ തീരുന്നതിന് മുന്‍പാണ് ‘മഹ’വന്നത്. 2019ല്‍ രൂപപ്പെട്ട ആറു ചുഴലിക്കാറ്റില്‍ നാലും രൂപപ്പെട്ടത് അറബിക്കടലിലായിരുന്നു. 2015ലും 2018ലും ഒന്നിനു പിന്നാലെ മറ്റൊന്ന് വന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഒരേസമയം ചുഴലിക്കാറ്റടിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ആറ് ചുഴലിക്കാറ്റുകളാണ് വീശിയത്. ദുര്‍ബ്ബലമായ രീതിയിലാണെങ്കിലും വീശിയ ‘ബുള്‍ ബുള്‍’ കൂടി ചേരുമ്പോള്‍ ആകെ ഏഴ് ചുഴലിക്കാറ്റുകളാണ് വീശിയത്. കഴിഞ്ഞ 33 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ ചുഴലിക്കാറ്റുകള്‍ വീശിയടിച്ചത് ഈ വര്‍ഷമാണ്.

ഉയര്‍ന്നുവരുന്ന സമുദ്രനിരപ്പാണ് മറ്റൊരു അപകടം. കുട്ടനാട്, വൈപ്പിന്‍, കൊച്ചി ദ്വീപ്, വൈക്കം, തൃശൂര്‍ ജില്ലയുടെ ചില ഭാഗങ്ങള്‍ എന്നിവയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള മാറ്റത്താല്‍ മുങ്ങിപ്പോകുമെന്ന് മുന്നറിയിപ്പുകള്‍ വരുന്നു. അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ഒരു ശാസ്ത്ര പഠന ഗവേഷണ സംഘടന പുറത്തുവിട്ട പുതിയ വിവരങ്ങളാണിത്. 

ഇന്ത്യയിലെ മൊത്തം അവസ്ഥയും ഭിന്നമല്ല. 2050 ഓടെ 36 ദശലക്ഷം ഇന്ത്യക്കാരെ ബാധിക്കുന്ന തരത്തില്‍ സമുദ്ര നിരപ്പുയരും. തീരദേശ നഗരങ്ങളായ മുംബൈ, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത എന്നിവ ചിലപ്പോള്‍ മുങ്ങിപ്പോകാനും സാധ്യതയുണ്ടെന്ന് ‘ക്ലൈമറ്റ് കണ്‍ട്രോള്‍’ എന്ന അമേരിക്കന്‍ സംഘടനയുടെ പഠനം പറയുന്നു.കാലാവസ്ഥ താറുമാറായാല്‍, കൃഷി നശിക്കും, ഭക്ഷ്യോല്‍പ്പാദനം കുറയും. പട്ടിണി പടര്‍ന്നുപിടിക്കും. മനുഷ്യര്‍ ഈയാംപാറ്റകളെപ്പോലെ ചത്തുവീഴും. സാമ്പത്തിക ഞെരുക്കവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ്. സാമ്പത്തിക മാന്ദ്യം സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. അത് രാജ്യത്തിന്റെ തന്നെ നിലനില്‍പ്പിനെ ബാധിക്കും.

ആശങ്കയുടെ ലോകം

2016-17ലെ അത്യുഷ്ണ തരംഗങ്ങള്‍ ഓസ്‌ട്രേലിയയിലെ ‘ഗ്രേറ്റ് ബാരിയര്‍ റീഫി’ ന്റെ മൂന്നില്‍ രണ്ടു ഭാഗവും നശിപ്പിച്ചു. പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ക്ക് അതീവ ദുഃഖവും നടുക്കവും വിഷാദരോഗവും ഉണ്ടായി. ഗ്രീന്‍ലാന്‍ഡിലെ നിവാസികള്‍ വളരെ നേര്‍ത്ത മഞ്ഞുപാളിയുടെ മേലാണ് ഇപ്പോള്‍ താമസിക്കുന്നത്. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പവിഴപ്പുറ്റുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞന്‍ എമ്മാ ക്യാമ്പ് ഇപ്പോള്‍ പറയുന്നത് ഭൗതിക ശാസ്ത്രജ്ഞരോടൊപ്പം സാമൂഹ്യശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരും കാലാവസ്ഥ വ്യതിയാനത്തിന്റെ വിവിധ വശങ്ങള്‍ പഠിക്കണമെന്നാണ്. ലോകത്തിലെ 30 കോടി ജനങ്ങളെ കാലാവസ്ഥാ വ്യതിയാനം നേരിട്ടു ബാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. പരോക്ഷമായ അനവധി ദോഷങ്ങള്‍ നമ്മെ കാത്തിരിക്കുന്നു.

മനുഷ്യസമൂഹം ഒന്നാകെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അടിയന്തര ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നമുക്ക് ജീവിക്കാന്‍ ഒരൊറ്റ ഭൂമിയേ ഉള്ളൂവെന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും. രാഷ്‌ട്രീയമായും സാമ്പത്തികമായും സൈനികമായുമുള്ള ആവശ്യങ്ങള്‍ക്ക് മനുഷ്യര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറുണ്ട്. പക്ഷേ അതിനെക്കാളൊക്കെ ഗൗരവമുള്ളതാണ് കാലാവസ്ഥാ വ്യതിയാനത്തോടനുബന്ധിച്ച് പ്രകൃതി പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥ. ഡോ.  ടി വി മുരളീവല്ലഭന്‍                           

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

Kerala

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

Kerala

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

പുതിയ വാര്‍ത്തകള്‍

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.