Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉദ്യോഗാര്‍ത്ഥികള്‍ ദുരിതത്തില്‍

ഹരികുമാര്‍ കെ.ഡി by ഹരികുമാര്‍ കെ.ഡി
Dec 6, 2019, 06:08 am IST
in Kerala

 

കോട്ടയം: അധ്യാപക യോഗത്യാ പരീക്ഷയായ കെ-ടെറ്റ് ഉദ്യോഗാര്‍ത്ഥികളെ വലയ്‌ക്കുന്നു. മികവുറ്റ മാര്‍ക്ക് കൈവരിച്ചാലും പാസാകാതെ വരുന്ന സ്ഥിതിവിശേഷം സംസ്ഥാനത്തെ ആയിരത്തിലധികം അധ്യാപകരെ തീരാ ദുരിതത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. 

ബിഎഡ്, ഡിഎഡ് (ടിടിസി) എന്നീ യോഗ്യതകള്‍ക്ക് പിന്നാലെ മുന്നാക്ക വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കെ-ടെറ്റ് പരീക്ഷ ഇരുട്ടടിയായിരിക്കുന്നത്. കെ-ടെറ്റ് പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിന് 60 ശതമാനം, ഒബിസിക്ക് 55 ശതമാനം എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്.

അധ്യാപക യോഗ്യതയ്‌ക്കുള്ള സെറ്റ്, എംഫില്‍, എംഎഡ് തുടങ്ങിയ പരീക്ഷകള്‍ ജയിക്കാന്‍ നിലവില്‍ 50 ശതമാനം മാര്‍ക്ക് മതി. എന്നാല്‍, പ്രൈമറി, ഹൈസ്കൂള്‍ വിഭാഗത്തിലള്ള കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട്, മുന്ന് പരീക്ഷകളില്‍ മാത്രം 55 ശതമാനം, 60 ശതമാനം മാര്‍ക്ക് നേടണം. ഒരേ വിഭാഗത്തില്‍പ്പെട്ട പരീക്ഷകളില്‍ വ്യത്യസ്ത പാസ് മാര്‍ക്ക് നേട ണമെന്നത് അനീതിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. ടിടിസി-ഡിഎഡ് അധ്യാപക കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനും കോഴ്‌സ് പാസാകാനും 50 ശതമാനം മാര്‍ക്ക് മതി. എന്നാല്‍, അധ്യാപക യോഗ്യത പരീക്ഷകളിലൊന്നായ കെ-ടെറ്റ് പാസാകാന്‍ വേണ്ടത് 60 ശതമാനം മാര്‍ക്കും. ഈ വിവേചനം പലതവണ ചൂണ്ടിക്കാട്ടിയിട്ടും പരിഹരിക്കാമെന്ന മറുപടിയല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതിക്കാരുടെ ആക്ഷേപം.

ആദ്യകാലത്ത് 60 ശതമാനമാണ് ഈ പരീക്ഷയില്‍ ജയിക്കാന്‍ പൊതുവായി വേണ്ടിയിരുന്നത്. എന്നാല്‍ റിസള്‍ട്ട് പ്രഖ്യാപിച്ചയുടന്‍ പിന്നാക്ക വിഭാഗത്തിന് മാത്രമായി 55 ശതമാനമായി കുറച്ചു. ഇതിലൂടെ പരാജയപ്പെട്ടവരും യോഗ്യത നേടി ജോലിയില്‍ അംഗീകാരം ഉറപ്പിച്ചു. അധ്യാപക സംഘടനകളൊന്നും ഈ വിഷയം ഏറ്റെടുത്തില്ല. കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ പരീക്ഷയില്‍ 55 ശതമാനത്തില്‍ കൂടു തല്‍ മാര്‍ക്ക് ലഭിച്ചിട്ടും പാസാകാതെ നില്‍ക്കേണ്ടിവന്ന  അധ്യാപിക മറ്റ് മാര്‍ഗങ്ങളില്ലാതെ ആത്മഹത്യ ചെയ്തു. ഇതേപോലെ കെ-ടെറ്റ് വിജയിക്കാത്തതിനാല്‍ അധ്യാപക അംഗീകാരം ലഭിക്കാതെ ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന ഭീഷണിയും ഉയരുന്നുണ്ട്.

കെ-ടെറ്റ് പരീക്ഷയില്‍  50 ശതമാനത്തിലധികം മാര്‍ക്ക് നേടിയിട്ടും പാസാകാന്‍ കഴിയാതെ സംസ്ഥാനത്ത് ഒരുകൂട്ടം അധ്യാപകര്‍ നില്‍ക്കുമ്പോള്‍ അതില്‍ കുറവ് മാര്‍ക്ക് ലഭിച്ചവര്‍ ശമ്പളവും അലവന്‍സും കൈപ്പറ്റി സര്‍വീസില്‍ തുടരുകയാണെന്നത് വൈരുധ്യമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന്അധ്യാപകര്‍ സംസ്ഥാനത്തെ എംഎല്‍എമാര്‍, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവരെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയിട്ടും കൃത്യമായ മറുപടിയോ നടപടിയോ ഉണ്ടായില്ല. 

എല്‍പിഎസ്എ, യുപിഎസ്എ പരീക്ഷയ്‌ക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ യോഗ്യതയുമുള്ള അഭ്യസ്തവിദ്യരായിട്ടും അയോഗ്യരാകുന്ന നടപടികള്‍ ഉദ്യോഗാര്‍ത്ഥികളില്‍ മാനസിക സംഘര്‍ഷം കൂട്ടുകയാണ്. രണ്ടായിരത്തഞ്ഞൂറോളം അധ്യാപക തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ വിളിക്കാനിരിക്കുകയാണ്. എന്നാല്‍, കെ-ടെറ്റ് ഒരു വിലങ്ങുതടിയാണ്. ഇത് പാസാകാത്തവര്‍ക്ക് അപേക്ഷിക്കാന്‍ സാധ്യമല്ല. ഇത് സാമൂഹ്യനീതി നിഷേധിക്കുന്നതാണെന്നാണ് അവസരം നഷ്ടപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

India

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

India

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുതിയ വാര്‍ത്തകള്‍

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.