സിനിമ വിലക്കുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഷെയിന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബു രംഗത്ത്. ഷെയിനെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കിയത് ശരിയല്ലെന്ന് പറഞ്ഞ ആഷിക് അബു നടനെ നിര്‍മ്മാതാവ് വണ്ടി ഇടിച്ച് കൊല്ലുമെന്ന് പറഞ്ഞ സംഭവത്തെ ഗൗരവത്തോടെ കാണണമെന്ന് കൂട്ടിച്ചേര്‍ത്തു.
സിനിമ സെറ്റുകളില്‍ പോലീസ് പരിശോധന വേണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യത്തെ പിന്തുണക്കുന്നതായി പറഞ്ഞ ആഷിക് സെറ്റുകളിലെ പോലീസ് പരിശോധനയെ സ്വാഗതം ചെയ്യുന്നതായി മാധ്യമങ്ങളെ അറിച്ചു. നിര്‍ത്തിവെച്ച സിനിമകളുടെ ചിത്രീകരണം പൂര്‍ത്തീകരിക്കണം , സിനിമയില്‍ എല്ലാം സുതാര്യമാകണം, സിനിമ എന്നത് ഒരാളുടെ മാത്രമല്ല ഒരുപാട്പേരുടെ അധ്വാനത്തിന്റെ ഫലമാണെന്നും ആഷിക് അഭിപ്രായപ്പെട്ടു. ഷെയിന്റെ ഭാഗത്ത ഉണ്ടായത് എന്നും വ്യകതമാക്കി. അതേ സമയം ഷെയിന്റെ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകുകയാണ്. ചര്‍ച്ചക്കായി താരസംഘടനയായ അമ്മ ഷെയിനോട് കൊച്ചിയിലെത്താന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇപ്പോള്‍ അജ്മീറിലുള്ള ഷെയ്ന് എത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: